Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് മാറ്റിപ്പിടിച്ച് സുരേഷ് ഗോപി... ഇത്തവണ തൃശൂര്‍ മാത്രം തന്നാല്‍ പോര!! പറ്റുന്നില്ലെങ്കില്‍ അടിക്കാം

തൃശൂര്‍: തൃശൂര്‍ ഞാനിങ്ങെടുക്കുവാ... എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തരംഗമായിരുന്നു. വാക്കുകളില്‍ തരംഗം സൃഷ്ടിച്ചെങ്കിലും വോട്ടെണ്ണിയപ്പോള്‍ ജയം മറുചേരിയില്‍ തന്നെ. എന്നാലും അദ്ദേഹം പിന്നോട്ടില്ല. തുടര്‍ച്ചയായി ഒരേ മുഖം മണ്ഡലത്തില്‍ കാണിച്ച് വിജയം കൊയ്യാനുള്ള ശ്രമത്തിലാണ് ബിജെപിയും സുരേഷ് ഗോപിയും.

തൃശൂര്‍ ഞാനിങ്ങെടുക്കുവാ, തൃശൂര്‍ എനിക്ക് വേണം തുടങ്ങിയ വാക്കുകള്‍ കൊണ്ട് സുരേഷ് ഗോപി പ്രചാരണങ്ങളില്‍ നിറയുന്ന കാഴ്ചയും വോട്ടര്‍മാര്‍ കണ്ടിരുന്നു. എന്നാല്‍ വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ സുരേഷ് ഗോപി തൃശൂരില്‍ തന്നെ മല്‍സരിക്കാന്‍ തയ്യാറെടുക്കുകയാണ്. അടുത്തിടെ അമിത് ഷാ പങ്കെടുത്ത പൊതു പരിപാടിയില്‍ ഇക്കാര്യം സുരേഷ് ഗോപി സൂചിപ്പിക്കുകയും ചെയ്തു.

sureshgopi

രാഷ്ട്രീയത്തില്‍ സജീവമായ പിന്നാലെ സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി വിവാദങ്ങളും നിറഞ്ഞിട്ടുണ്ട്. പോലീസ് ഓഫീസറെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവവും താരത്തെ വാര്‍ത്തകളില്‍ നിറച്ചു. ഏറ്റവും ഒടുവില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പദയാത്രയും മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും വരെ സുരേഷ് ഗോപിയുടെ പേര് സജീവമാക്കി നിര്‍ത്തി.

തൃശൂര്‍ എനിക്ക് വേണം എന്ന വാക്കുകളില്‍ നിന്ന് അല്‍പ്പം മാറിയാണ് ഇപ്പോള്‍ അദ്ദേഹം ചോദിക്കുന്നത്. കേരളം തരൂ എന്നാണ് പുതിയ ചോദ്യം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കേരളം തന്നാല്‍ മാറ്റം കാണുമെന്നും സുരേഷ് ഗോപി പറയുന്നു. പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. താരം ഇക്കാര്യം പറയുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ കൈയ്യടിച്ചു.എസ്‌ജെ കോഫീടൈം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''അഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ. തൃശൂര്‍ തന്നാല്‍ പോര. കേരളം വേണം. അഞ്ച് വര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ചോദ്യമുയരാം. അഞ്ച് വര്‍ഷത്തേക്ക് തരൂ എന്ന് പറഞ്ഞ് വിപ്ലവകരമായ വിജയം വരിച്ച ഒരു മനുഷ്യന്‍ വീണ്ടും അഞ്ച് വര്‍ഷം ജയിച്ച് ഇനിയും എത്ര വര്‍ഷം ജയിക്കുമെന്ന് നിങ്ങള്‍ കണ്ടോളൂ. ആ നട്ടെല്ലിന്റെ വിശ്വാസം വച്ചാണ് പറയുന്നത്. കേന്ദ്ര ഭരണമുള്ളപ്പോള്‍ തന്നെ കേരളവും തൃശൂരും തരൂ എന്ന് മാത്രം പറയുന്നു- സുരേഷ് ഗോപിയുടെ വാക്കുകള്‍.

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപി അടുത്ത ബുധനാഴ്ച കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുമെന്നാണ് വിവരം. കേസില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് അന്നുതന്നെ രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടേക്കും. നേരത്തെ മാധ്യമപ്രവര്‍ത്തകയുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ഹോട്ടലിലെ സിസിടിവി പരിശോധിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+