• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേഷ് ഗോപിയുടെ മറുപടി കേട്ട് എന്റെ കണ്ണുനിറഞ്ഞുപോയി; അനുഭവം പങ്കുവെച്ച് സലീകുമാര്‍

തിരുവനന്തപുരം; മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപി ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അഭിനയകലയില്‍ വ്യത്യസ്തമായ വേഷങ്ങളുടെ പകര്‍ന്നാട്ടത്തിലൂടെ ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയെങ്കിലും ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തിന് നടന്‍ സലീംകുമാറും തന്‍റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അടിവരയിടുകായാണ്.

അന്നുവരെ തന്നെ നേരിട്ട് അറിയാത്ത സുരേഷ് ഗോപിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സത്യമേവ ജയതേയിൽ സംവിധായകൻ വിജി തമ്പി എന്നെ അഭിനയിക്കാൻ വിളിക്കുന്നതെന്നും ആ ചിത്രം തന്‍റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയതെന്നും സലീം കുമാര്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. സലിം കുമാർ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതിൽ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, "തെങ്കാശിപ്പട്ടണം "എന്ന സിനിമയിലൂടെയാണ് ഞാൻ തിരക്കുള്ള നടനായി മാറിയത്.

"സത്യമേവ ജയതേ "

അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത "സത്യമേവ ജയതേ "എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്, ഈ സത്യമേവ ജയതേയിൽ സംവിധായകൻ വിജി തമ്പി എന്നെ അഭിനയിക്കാൻ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു.

cmsvideo
  Mammootty's technique while reading books | Oneindia Malayalam
  നേരിട്ട് അറിയാത്ത ഒരാള്‍

  നേരിട്ട് അറിയാത്ത ഒരാള്‍

  അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ, എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു.

  അതിഥി വേഷം ചെയ്യാൻ

  അതിഥി വേഷം ചെയ്യാൻ

  ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു "കമ്പാർട്ട്മെന്റ്". ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നു കമ്പാർട്ട്മെന്റിന്റേത്‌. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു.

  കണ്ണുനിറഞ്ഞുപോയി

  കണ്ണുനിറഞ്ഞുപോയി

  ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ' ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി....

  രണ്ടാം ബാല്യമായി

  രണ്ടാം ബാല്യമായി

  60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ് ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് 'ഒരുപാട് ജന്മദിനങ്ങൾ സകുടുംബം ആഘോഷിക്കാൻ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ

  സലിംകുമാർ

  മുട്ട് വളയ്ക്കാതെ കിട്ടുന്ന വേഷങ്ങള്‍, ഒറ്റ സിനിമയിൽ പത്തിലേറെ പേർക്ക് ഡബ്ബിങ്; അതാണ് ഷമ്മി തിലകന്‍

  സമ്മർ ബമ്പർ നറുക്കെടുപ്പ്: ആറുകോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം, കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങള്‍

  English summary
  suresh gopi birthday; actor salim kumar about suresh gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X