Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി, ഇനി സാക്ഷി മൊഴി; സുരേഷ് ​ഗോപിക്ക് ഇനിയുള്ള ദിവസങ്ങൾ നിർണായകം

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ പരാതിക്കാരി പോലീസിൽ മൊഴി നൽകി, സാക്ഷി മൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ​ഗോപിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും എന്നാണ് റിപ്പോർട്ട്.

നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് മാധ്യമപ്രവർത്തക മൊഴി നൽകിയത്. മൊഴി എടുക്കൽ ഒരു മണിക്കൂർ നീണ്ടുനിന്നു. താമരശ്ശേരി ചീഫ് ജുഡഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പിലും പരാതിക്കാരി രഹസ്യ മൊഴിനൽകും, സംഭവം നടന്ന സ്വകാര്യ ഹോട്ടലിൽ എത്തി പോലീസ് മഹ്സർ തയ്യാറാക്കി. വരും ദിസങ്ങളിൽ സാക്ഷി മൊഴിയെടുക്കും, അതിന് ശേഷം ആയിരിക്കും സുരേഷ് ​ഗോപിയുടെ അറസ്റ്റിലേക്ക് പോലീസ് കടക്കുക.

Suresh

ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയതിന് 354 A വകുപ്പ് ചുമത്തിക്കൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസി‌നാസ്പദമായ സംഭവം നടന്നത്. ചോ​ദ്യം ചോദിക്കുന്നതിന് ഇടയിലായിരുന്നു സുരേഷ് ​ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെച്ചത്. ആ സമയത്തു താൻ ഭയങ്കരമായ രീതിയിൽ ഷോക്കായെന്നും എന്താണ് ചെയ്യേണ്ടത് എന്നും എന്താണ് നടക്കുന്നത് എന്നും അറിയാത്ത അവസ്ഥയിൽ ആയിരുന്നു മാധ്യമപ്രവർത്തക പറഞ്ഞിരുന്നു.

ആ സമയത്ത് തന്നെ താൻ പിന്നോട്ട് വലിയുകും ചെയ്തു. കയ്യെടുത്ത് മാറ്റാൻ വേണ്ടിയാണ് താൻ പിന്നോട്ട് വലിഞ്ഞത്. ഒരു മാധ്യമപ്രവർത്തക എന്നത് കൊണ്ട് തുടർന്നും ചോദ്യം ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെ ആണ് ഉണ്ടായതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. സുരേഷ് ​ഗോപി ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞതിന് ശേഷമായിരുന്നു അവർ പ്രതികരണം നടത്തിയത്. സുരേഷ് ​ഗോപിയുടേത് മാപ്പ് ആയി തോന്നിയില്ലെന്നും അവർ പറഞ്ഞു.

ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുക, എനിക്കത് മോശമായി തന്നെയാണ് ഫീൽ ചെയ്തത്. അതാെരു മാപ്പ് പറച്ചിലായി തോന്നുന്നില്ല അവർ പറഞ്ഞു. ഒരു വിശദീകരണം മാത്രം ആയിരുന്നു സുരേഷ് ​ഗോപിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ഇനിയൊരു മാധ്യമ പ്രവർത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്നും തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവം ആയിരുന്നു ഇതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+