കേരളത്തിൽ ബിജെപിക്ക് ഇനി ശരണം സുരേഷ് ഗോപി, മെട്രോമാൻ മോഡൽ?..പുകഞ്ഞ് നേതാക്കൾ
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് എത്തി പ്രചരണം നടത്തിയിട്ടും ഫണ്ടുകൾ വാരി ചെലവഴിച്ചിട്ടും നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിലംതൊടാൻ സാധിക്കാത്തതിന്റെ ക്ഷീണത്തിലാണ് ബിജെപി ക്യാമ്പ്. കൈയ്യിലുണ്ടായ ഒരു സീറ്റ് നഷ്ടപ്പെട്ടെന്ന് മാത്രമല്ല പല മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞതും അടക്കം സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വാക്സിനേഷനായി എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിൽ ജനം തടിച്ച് കൂടിയപ്പോൾ
പാരജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ പോര് കനത്തതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സമഗ്രമായ പദ്ധതിയൊരുക്കാതെ കേരളത്തിൽ വേരുറപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

കനത്ത തോൽവി
സംസ്ഥാനത്ത് നേമം ഉൾപ്പെടെ 10 സീറ്റുകളിൽ വിജയം, 30 ഓളം സീറ്റുകളിൽ കടുത്ത മത്സരം,ഇതൊക്കെയായിരുന്നു ദേശീയ നേതൃത്വത്തെ ബിജെപി സംസ്ഥാന നേതൃത്വം ധരിപ്പിച്ചിരുന്നത്. എന്നാൽ സിറ്റിംഗ് സീറ്റായ നേമം പോലും നഷ്ടപ്പെടുന്നതായിരുന്നു കാഴ്ച. എ പ്ലസ് എന്ന് കണക്കാക്കിയിരുന്ന മുക്കാൽ ഭാഗം മണ്ഡലങ്ങളിലും യാതൊരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല.

അധികം ലഭിച്ചത് ഒരു സീറ്റ്
കഴിഞ്ഞ തവണ മഞ്ചേശ്വരം, കാസർകോട്, തൃശൂർ, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവടങ്ങളിൽ പാർട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇക്കുറി ഒരു സീറ്റാണ് ഈ കൂട്ടത്തിൽ അധികമായി ലഭിച്ചത്.. ആറ്റിങ്ങലിലാണ് രണ്ടാം സ്ഥാനം നേടിയത്. അതേസമയം 10 സീറ്റെന്ന് അവകാശവാദം പൊളിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.

ഫണ്ടും സീറ്റും
ബിജെപിയിലെ ഗ്രൂപ്പ് പോരാണ് പരാജയത്തിന്റെ ആക്കം കൂട്ടിയതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. സിറ്റിംഗ് സീറ്റായ നേമത്തെ പരാജയം പോലും നേതൃത്വ ചോദിച്ച് വാങ്ങിയ തോൽവിയാണ്.സംസ്ഥാന അധ്യക്ഷൻ ഒരുവിഭാഗത്തിന്റെ നേതാവ് മാത്രമായി പ്രവർത്തിക്കുന്നുവെന്നാണ് വിമർശനം. ഇഷ്ടപ്പെട്ട നേതാക്കൾക്ക് സീറ്റുകളും പ്രചരണഫണ്ടും വാരിക്കോരി നൽകിയെന്ന വിമർശനവും ഇവർ ഉന്നയിക്കുന്നു.

സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ
ജയസാധ്യതയുള്ള മണ്ഡലങ്ങൾ കൂടുതലുണ്ടെന്ന് കാണിച്ച് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് തട്ടിയെടുത്തു. അത് വേണ്ട രീതിയിൽ ഉപയോഗിച്ചില്ല. പല മണ്ഡലങ്ങളിലും ഫണ്ട് തിരിമറി നടന്നു.ഗ്രൂപ്പ് തർക്കങ്ങളും സ്ഥാനാർത്ഥി നിർണയത്തിലെ അട്ടിമറികളുമാണ് വോട്ട് കുത്തനെ കുറയാൻ കാരണമായതെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തുന്നത്.

വോട്ട് കുറഞ്ഞത്
പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടിൽ കുത്തനെ കുറവ് സംഭവിച്ചതും ഇവർ ചൂണ്ടിക്കാട്ടു്നനു. പാലായിൽ ബിജെപക്ക് 10,000ത്തോളം വോട്ടാണ് കുറഞ്ഞത്. സമാന രീതിയിൽ പല മണ്ഡലങ്ങളിലും വോട്ട് ചോർച്ച ഉണ്ടായി. പാർട്ടിയുമായി പുലബന്ധം ഇല്ലാത്തവർ പോലും സ്ഥാനാർത്ഥികളായെത്തിയെന്ന വിമർശനവും ഉയർത്തുന്നു.

സുരേന്ദ്രന് നേടാൻ സാധിച്ചത്
സംസ്ഥാന അധ്യക്ഷൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിനെതിരേയും നേതാക്കൾ രംഗത്തെത്തി. ഹെലികോപ്റ്ററിൽ ഇരുമണ്ഡലങ്ങളിലേക്കും സുരേന്ദ്രൻ ഓടി നടന്നത് വോട്ടർമാർക്കിടയിൽ തെറ്റായ ധാരണ ഉണ്ടാക്കി. രണ്ടാം മണ്ഡലമായ കോന്നിയിരുന്നു മൂന്നാം സ്ഥാനം മാത്രമാണ് സുരേന്ദ്രന് നേടാൻ സാധിച്ചത്.

ദേശീയ നേതൃത്വത്തിന് പരാതി
അതേസമയം അതൃപ്തി രൂക്ഷമായതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ പികെ കൃഷ്ണദാസും എംടി രമേശനും അടങ്ങുന്ന നേതൃനിര രംഗത്തെത്തി കഴിഞ്ഞു.കെ സുരേന്ദ്രനും വി മുരളീധരനും കേരളത്തിലെ ബിജെപിയെ ഹൈജാക്ക് ചെയ്തുവെന്നാണ് ഇവർ ദേശീയ നേതൃത്വത്തോട് ഉയർത്തിയ പരാതി .യോഗ്യതയുള്ള ശക്തരായ നേതാക്കളെ പോലും അടിച്ചിരുത്തി ഗ്രൂപ്പ് കളി നടത്തുകയാണ് ഇവരെന്നും നേതാക്കൾ ആരോപിക്കുന്നു. ആർഎസ്എസും ബിജെപി സംസ്ഥാന ഘടകത്തിനെതിരെ വിമർശനം ഉയർത്തുന്നുണ്ട്.

സുരേഷ് ഗോപിയും മെട്രോ മാനും
മികച്ച സ്ഥാനാർത്ഥികളെന്ന് കൊട്ടിഘോഷിച്ച് പാർട്ടിയുടെ നേതാക്കൾ തന്നെ ഇറങ്ങിയിട്ട് വോട്ട് നേതാൻ സാധിക്കാത്തതിന്റെ അതൃപ്തി ദേശീയ നേതൃത്വത്തിനും ഉണ്ട്. അതേസമയം പാർട്ടി നേതാക്കൾ അല്ലാത്ത നടനും എംപിയുമായ സുരേഷ് ഗോപിയും മെട്രോമാൻ ഈ ശ്രീധരനും മത്സരിച്ച മണ്ഡലങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായൊരു കാര്യം. ഈ സാഹചര്യത്തിൽ ഇനി ബിജെപിക്ക് സംസ്ഥാനം പിടിക്കണമെങ്കിൽ ഇത്തരത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടി വരുമോയെന്നത് ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തോ വിലയിരുത്തൽ.
സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications