കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിങ്കത്തെ പിന്തുണച്ച് സുരേഷ് ഗോപി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് വിവാദത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് പിന്തുണയുമായി സിനിമ താരം സുരേഷ് ഗോപി രംഗത്ത്. ഋഷിരാജ് സിങ് മികച്ച ഉദ്യോഗസ്ഥനാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്വന്തമായി കാറ് വാങ്ങിക്കാന്‍ പണമുള്ളവര്‍, അതില്‍ സീറ്റ് ബെല്‍റ്റ് സ്ഥാപിക്കാത്തത് ശരിയല്ലെന്നാണ് സുരേഷ് ഗോപി പറയുന്നു. ആനയെ വാങ്ങുന്നവര്‍, ചങ്ങല വാങ്ങാന്‍ പണമില്ലെന്ന് പറയുന്നതുപോലെയാണിതെന്നും സുരേഷ് ഗോപി പറയുന്നു.

Suresh Gopi and Rishiraj Singh

സുരേഷ് ഗോപി നേരത്തേയും ഋഷിരാജ് സിങിനെ അഭിനന്ദിച്ചിട്ടുണ്ട്. സിനിമയില്‍ കാണുന്ന പോലീസ് നായകരെ പോലെയാണ് ഋഷിരാജ് സിങ് എന്നും സുരേഷ് ഗോപി മുമ്പ് പറഞ്ഞിട്ടുണ്ട്.

കാറിലെ പിന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന നിയമം നിര്‍ബന്ധമാക്കിയതാണ് ഇപ്പോള്‍ ഋഷിരാജ് സിങ്ങിനെതിരായ വിവാദങ്ങള്‍ക്ക് കാരണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ആലോചിക്കാതെ സര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയും ചെയ്തു.

ഈ സംഭവത്തോടെ സിങ് പ്രതിഷേധത്തിലാണ്. ഒരുമാസം കൂടി വധി നീട്ടി നല്‍കണം എന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടും ഉണ്ട്. അവധികഴിഞ്ഞ് വന്നാല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ സഹകരണമില്ലാതെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അദ്ദേഹം കരുതുന്നത്. കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ടത്രെ.

English summary
Suresh Gopi supports Rishiraj Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X