Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മറ്റ് വിവാഹങ്ങള്‍ വിലക്കിയോ? വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

തൃശൂര്‍: നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പശ്ചാത്തലത്തില്‍ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലന്ന് ദേവസ്വം ബോര്‍ഡ്. അന്നേ ദിവസം നിശ്ചയിച്ചിട്ടുള്ള എല്ലാ വിവാഹങ്ങളും ക്ഷേത്രത്തില്‍ വെച്ച് നടത്തും എന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ അറിയിച്ചു.

എന്നാല്‍ പ്രധാനമന്ത്രി വരുന്നതിന്റെ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഒരു ക്രമീകരണം മാത്രമാണ് ക്ഷേത്രത്തില്‍ നടപ്പാക്കുന്നതെന്ന് വിനയന്‍ അറിയിച്ചു. മോദിയുടെ വരവ് പ്രമാണിച്ച് വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

suresh gopi

അന്നേ ദിവസം രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 17 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അന്നേ ദിവസം 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആറ് മണിക്കും ഒമ്പത് മണിക്കും മധ്യേ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. ഈ ദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവര്‍ പ്രത്യേകം പാസെടുക്കണം.

വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും പൊലീസിന് നല്‍കി വേണം പാസെടുക്കാന്‍. അതിനിടെ മോദി വരുന്ന ദിവസം വിവാഹങ്ങള്‍ വിലക്കിയെന്ന വാര്‍ത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രളയമാണ്. ആ ദിവസം ഗുരുവായൂരില്‍ വിവാഹം നിശ്ചയിച്ച 40 ഓളം വീട്ടുകാരാണ് പൊലീസുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.

17 ന് രാവിലെ എട്ട് മണിക്ക് എത്തുന്ന മോദി 8.45 ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങും. അന്ന് രാവിലെ ആറുമുതല്‍ ഒമ്പത് വരെ നഗരത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 17 ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ആണ് നരേന്ദ്ര മോദി എത്തുന്നത്. ഇവിടെ നിന്ന് റോഡ് മാര്‍ഗം 8.10 ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ ശേഷം 8.15ന് ക്ഷേത്ര ദര്‍ശനം നടത്തും.

20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ബി ജെ പിയുടെ നാരീശക്തി പരിപാടിയില്‍ പങ്കെടുക്കാനും മോദി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+