നക്സലുകള്‍ ടിആര്‍സ് നേതാവിനെ കൊന്ന പ്രതികള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് അറസ്റ്റിലായ തോക്കുധാരികള്‍ ടിആര്‍എസ് നേതാവ് കൊമ്പൂരി രാമലുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് ആന്ധ്രപൊലീസ്.. തമ്പാനൂരിലെ രണ്ട് ലോഡ്ജുകളില്‍ നിന്നാണ് ആയുധധാരികളായ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കേരള പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി പ്രതികരിയ്ക്കാന്‍ ആന്ധ്ര എസ്പി തയ്യാറായില്ല.
ഒരു കൈത്തോക്കും 1.20 ലക്ഷം രൂപയും ഉള്‍പ്പടെയാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബീഗത്തിന് ലഭിച്ച് രഹസ്യ ഫോണ്‍ സന്ദേശത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘം അറസ്റ്റിലായത്. ആന്ധ്രയില്‍ നടന്ന ഒരു കൊലപാതകകേസിലെ പ്രതികളാണ് ഇവര്‍.
ഒളിവില്‍ കഴിയാന്‍ കേരളത്തില്‍ എത്തിയെന്നാണ് ഇവര്‍ കേരള പൊലീസിനോട് പറഞ്ഞത്. കോവളത്തും മറ്റും പകല്‍ സമയങ്ങള്‍ ചിലവഴിച്ചുവെന്നും സംഘം പറയുന്നു. എന്നാല്‍ തലസ്ഥാനത്ത് എത്തിയ ഇവര്‍ക്ക മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്

മാവോയിസ്റ്റുകളോ?
മെയ് 20 നാണ് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നും തോക്ക്ധാരികളായ ആറംഗ സംഘത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശികളാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നാണ് കേരള പൊലീസിന്റെ സംശയം

ആറുപേര്‍
സുമേഷ് , സോമയ്യ, ജലേഷ്, രതീഷ്, കുമാരസ്വാമി, അജേഷ് എന്നിവരാണ് അറസ്റ്റിലായത്

ടിആര്‍എസ് നേതാവ്
ടിആര്‍എസ് നേതാവ് കൊമ്പൂരി രാമലുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവരെന്ന് ആന്ധ്രപൊലീസ് സ്ഥിരീകരിച്ചു.

ഒളിവില്‍ കഴിയാന്‍
ഒളിവില്‍ കഴിയാനാണ് ഇവര്‍ കേരളത്തിലെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു

ആന്ധ്രപൊലീസ്
ആന്ധ്ര പൊലീസ് എസ്പി രാമരാജേശ്വരി പ്രതികളെ ചോദ്യം ചെയ്യുന്നതിന് തലസ്ഥാനത്തെത്തി

പ്രതികരിയ്ക്കാതെ
പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തെപ്പറ്റി പ്രതികരിയ്ക്കാതെ ആന്ധ്ര എസ് പി

ആദ്യമായി കേരളത്തില്‍
ആറംഗ സംഘം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.ഇവര്‍ വാറങ്കല്‍-നല്‍ഗൊണ്ട സ്വദേശികളാണ്

സജീവ പ്രവര്‍ത്തകരല്ല
2008 വരെ ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സജീവ പ്രവര്‍ത്തകരല്ലെന്നും സൂചനയുണ്ട്.

ആയുധ നിയമപ്രകാരം കേസ്
മറ്റ് കേസുകളൊന്നും ഇവര്‍ക്കെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ആയുധ നിയമപ്രകാരമാണ് കേസ്

ലക്ഷ്യം
കേരളത്തില്‍ ഒളിവില്‍ താമസിയ്ക്കുന്നതിന് എത്തിയെന്നാണ് സംഘം പറയപുന്നത്. ഇവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷിയ്ക്കുകയാണ്.












Click it and Unblock the Notifications