ജനനേന്ദ്രിയം മുറിച്ച കേസ്...ഉടന്‍ ഹാജരാവണം, യുവതിക്ക് വീണ്ടും കോടതി നോട്ടീസ്!! ഇതാണ് കാരണം...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കു വീണ്ടും കോടതിയുടെ നോട്ടീസ്. നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും ഹാജരാവുന്ന കാര്യത്തെക്കുറിച്ച് കോടതിയില്‍ നേരിട്ടെത്തി ഹാജരാവാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേയും കോടതി ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി ഹാജരാവാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് യുവതിക്ക് കോടതി വീണ്ടും നോട്ടീസ് അയച്ചത്.

ദിലീപ് മാത്രമല്ല അവരുടെ ലക്ഷ്യം!! പിന്നെ....എല്ലാം വ്യക്തമാക്കി പുലിമുരുകന്‍ നിര്‍മാതാവ്!!

ജയിലിനുള്ളില്‍ സുനി ഫോണുമായി 'വിലസി'!! അവരെ വിളിച്ചത് ജയിലില്‍ നിന്ന്!! പിന്നില്‍ കൂടുതല്‍ പേര്‍ ?

1

കേസില്‍ വ്യത്യസ്തമായ മൊഴികളാണ് യുവതി നല്‍കിയത്. ഗംഗേശാനന്ദ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതേത്തുടര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു യുവതി ആദ്യം നല്‍കിയ മൊഴി. പിന്നീട് യുവതി ഇതില്‍ നിന്നും മലക്കം മറിയുകയായിരുന്നു.

2

ഏറ്റവും അവസാനമായി യുവതി പറഞ്ഞത് തന്നെ കാമുകനായ അയ്യപ്പദാസാണ് പീഡിപ്പിച്ചതെന്നും ഗംഗാശേനന്ദ നിരപരാധിയാണെന്നുമായിരുന്നു. അയ്യപ്പദാസ് തന്നെ പല കാര്യങ്ങളും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്വാമിയെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലുള്ള സ്വാമിയെ യുവതി അമ്മയോടൊപ്പം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

3

യുവതി അടിക്കടി മൊഴി മാറ്റുന്നതിനെ തുടര്‍ന്നാണ് നുണപരിശോധന നടത്താന്‍ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്. കോടതി ഇതിനു അനുമതി നല്‍കുകയും ചെയ്തു. പക്ഷെ യുവതിയുടെ അനുമതിയില്ലാതെ നുണ പരിശോധന നടത്താന്‍ സാധിക്കില്ല. ഇതേ തുടര്‍ന്നാണ് കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ യുവതിക്കു കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
Swami gangesanada case: Court notice for woman
Please Wait while comments are loading...