എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു, ഭൂപരിഷ്കരണത്തിനെതിരായ നിയമയുദ്ധത്തിലൂടെ ശ്രദ്ധേയന്‍
കാസര്‍കോഡ്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (78) അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. മൗലിക അവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ശ്വാസതടസത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി പ്രയാസത്തിലായിരുന്നു. ഇഎംസ് സര്‍ക്കാരിന്റെ കാലത്ത് ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. രാജ്യത്തെ നിയമവ്യവസ്ഥയില്‍ സുപ്രധാന നാഴകക്കല്ലായ ഭാരതി കേസിലെ ഹര്‍ജിക്കാരനായിരുന്നു. ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി ഈ കേസിലായിരുന്നു. രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു ഇത്.

1971ലെ 29ആമത് ഭരണഘടന ഭേദഗതി നിയമവും 1969ലെ കേരള ഭൂപരിഷ്കരണ നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. മൗലികാവാശകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച ആദ്യ ഹര്‍ജിക്കാരനായി കേശവാനന്ദ സ്വാമി മാറി. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. ചരിത്രപരമായ ഈ കേസ് വന്നതോടെ അന്നത്തെ സുപ്രധാന പത്രങ്ങളില്‍ സ്വാമിയുടെ പേര് എല്ലാ ദിവസവും നിറഞ്ഞിരുന്നു.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊന്‍പതാം വയസില്‍ ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജേഷ്ഠനും മഠാധിപതിയായിരുന്നു ഈശ്വരാനന്ദ ഭാരതി സമാധിയാകുന്നതിന് രണ്ട് ദിവസം മുമ്പാണ് സ്ഥാനാരോഹണം നടന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications