ലിംഗം പോയ സ്വാമിയുടെ അഭിഭാഷകനും കുടുക്കില്‍...!! ചാനലിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കും..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ രണ്ട് ദിവസമായി വന്‍ ട്വിസ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ തന്റെ മൊഴി പോലീസ് കെട്ടിച്ചമച്ചതാണെന്ന് പെണ്‍കുട്ടിയുടേത് എന്നവകാശപ്പെടുന്ന കത്തില്‍ പറയുന്നു. അതേസമയം പുറത്തായ ടെലിഫോണ്‍ സംഭാഷണത്തില്‍ പെണ്‍കുട്ടി പറയുന്നത് താനാണ് ലിംഗം മുറിച്ചത് എന്നാണ്. ഈ കോലഹലങ്ങള്‍ക്കിടെ പെണ്‍കുട്ടിയുടെ അഭിഭാഷകനും വിവാദത്തിലായിരിക്കുകയാണ്.

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

കടുത്ത നിയമലംഘനം

കടുത്ത നിയമലംഘനം

ഹരിസ്വാമിയുടെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്താണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടേത് എന്നവകാശപ്പെട്ട് കത്ത് കോടതിയില്‍ ഹാജരാക്കിയത്. ഈ കത്തിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കുമ്പോഴാണ് അഭിഭാഷകന്‍ കടുത്ത നിയമലംഘനം നടത്തി വിവാദത്തിലായിരിക്കുന്നത്.

ഫോൺ നമ്പർ വെളിപ്പെടുത്തി

ഫോൺ നമ്പർ വെളിപ്പെടുത്തി

കത്തിനെക്കുറിച്ച് പ്രതികരിക്കവേ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പറും അഡ്വക്കേറ്റ് ശാസ്തമംഗലം അജിത്ത് ചനലില്‍ വെളിപ്പെടുത്തി.പീഡനക്കേസുകളില്‍ ഇരയാക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുമ്പോഴാണ് അജിത്തിന്റെ ഈ നടപടി.

അഭിഭാഷകൻ കുരുക്കിൽ

അഭിഭാഷകൻ കുരുക്കിൽ

പെണ്‍കുട്ടി തനിക്ക് അയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവം ഉള്ളതാണെന്ന് അജിത്ത് പറഞ്ഞപ്പോള്‍ കത്തില്‍ പെണ്‍കുട്ടിയുടെ നമ്പറുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചു. ഈ അവസരത്തിലാണ് പെണ്‍കുട്ടിയുടെ നമ്പര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

പീഡനക്കേസുകളിലെ ഇരയെ തിരിച്ചറിയാന്‍ സഹായിക്കുന്ന യാതൊരു വിവരവും മാധ്യമങ്ങളോ പോലീസോ പുറത്ത് വിടരുതെന്നാണ് നിയമം. ഈ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് അഭിഭാഷകന്‍ നടത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

മൊഴി മാറ്റി പെൺകുട്ടി

മൊഴി മാറ്റി പെൺകുട്ടി

അതിനിടെ രണ്ട് ദിവസമായുള്ള പെണ്‍കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യം ചര്‍ച്ചയാവുകയാണ്. ശാസ്തമംഗലം അജിത്തുമായി പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പ്രകടമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

പോലീസിനെതിരെ

പോലീസിനെതിരെ

പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി കത്തില്‍ പറയുന്നത് കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നാണ്. താനല്ല അയ്യപ്പദാസാണ് ലിംഗം മുറിച്ചതെന്നും ആദ്യത്തെ മൊഴി നിര്‍ബന്ധിച്ച് കൊടുപ്പിച്ചതാണെന്നും പെണ്‍കുട്ടി പറയുന്നു.

സംഭാഷണം പുറത്ത്

സംഭാഷണം പുറത്ത്

എന്നാൽ അഭിഭാഷകനും യുവതിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. ഗംഗേശാനന്ദയെ ആക്രമിക്കാന്‍ കാമുകനായ അയ്യപ്പദാസ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ല. അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് താന്‍ കേസ് കൊടുത്തതെന്നും യുവതി ഫോണില്‍ പറയുന്നു

കത്തിയെടുത്തു വീശി

കത്തിയെടുത്തു വീശി

സംഭവ ദിവസം രാത്രി അയ്യപ്പദാസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു താന്‍ സ്വാമിയുടെ മുറിയിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കത്തിയെടുത്തു വീശിയത് . അയ്യപ്പദാസാണ് തനിക്കു കത്തി നല്‍കിയത്. സംഭവം നടന്ന ശേഷം പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടതും അയ്യപ്പദാസാണെന്നു യുവതി ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ഉപദ്രവിച്ചത് മനപ്പൂർവ്വമല്ല

ഉപദ്രവിച്ചത് മനപ്പൂർവ്വമല്ല

കത്തിയെടുത്ത് വീശിയപ്പോള്‍ സ്വാമിയുടെ വയറിലോ മറ്റോ ചെറുതായി മുറിവേല്‍ക്കുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ലിംഗം 90 ശതമാനം മുറിഞ്ഞുപോവാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല. മനപ്പൂര്‍വ്വമല്ല സ്വാമിയെ ഉപദ്രവിച്ചത്. പോലീസ് പറഞ്ഞത് അനുസരിച്ച് താന്‍ മൊഴി നല്‍കുകയായിരുന്നുവെന്നും യുവതി അഭിഭാഷകനോട് പറഞ്ഞു.

മൊഴി മാറ്റം അന്വേഷിക്കും

മൊഴി മാറ്റം അന്വേഷിക്കും

യുവതി മൊഴി മാറ്റാനുള്ള സാഹചര്യം പോലീസ് അന്വേഷിക്കും. യുവതി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തേയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കേസില്‍ തുടരന്വേഷണം കോടതിയാണ് പ്രഖ്യാപിക്കേണ്ടത്.

English summary
Swami's Advocate in trouble as he revealed the girl's phone number in a Channel
Please Wait while comments are loading...