Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഭാഗത്തില്‍ ന്യൂക്ലിയര്‍ ബോംബ്; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തെളിവുകളുണ്ടെന്ന് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കുടുംബത്തിനെതിരെയുമുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും സമയമാകുമ്പോള്‍ അതെല്ലാം പുറത്തുവിടുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. എം ശിവശങ്കറിനെതിരെയും തെളിവുകളുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ ന്യൂക്ലിയര്‍ ബോബുണ്ടാകുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നു.

എം ശിവശങ്കറിന്റെ പുസ്തകത്തില്‍ നിന്നാണ് ആത്മകഥ എഴുതാനുള്ള ആശയം ലഭിച്ചത്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹഹത്തിന്റെ പുസ്തകത്തില്‍ ഉണ്ടായിരുന്നു. പൊതുജനത്തെയും തന്നെയും എം ശിവശങ്കര്‍ വഞ്ചിക്കുകയാണെന്നും അദ്ദേഹം എഴുതിയ പോലെയല്ല, താന്‍ പുസ്തകം രചിച്ചതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

swapna

തന്റെ പുസ്തകം പൂര്‍ണമല്ലെന്നും ഇനിയും കൂടുതല്‍ വരാനുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. ഇതുവരെയുള്ള ധാരണകളോ തെറ്റിദ്ധാരണകളോ മാറ്റുന്നതിന് വേണ്ട യഥാര്‍ത്ഥ സത്യം ജനത്തെ അറിയിക്കാന്‍ പുസ്തകത്തെ മാധ്യമമാക്കി മാറ്റിയതാണെന്നും സ്വപ്‌ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി എന്തും വളച്ചൊടിക്കുന്ന ശിവശങ്കറിന് പുസ്തകത്തിലൂടെ കള്ളം പറയാനൊക്കെ എളുപ്പമാണെന്ന് സ്വപ്‌ന പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന സ്വപ്‌ന സുരേഷിന്റെ അഭിമുഖത്തില്‍ സി പി എമ്മിലെ മുതിര്‍ന്ന നേതാക്കല്‍ക്കെതുിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നുമാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷവും സിപിഎമ്മിനെതിരെ രംഗത്തെത്തി. സിപിഎം നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണവും സ്പ്രിങ്കളര്‍,കെ.ഫോണ്‍ പദ്ധതികളിലെ കമ്മീഷന്‍ ഇടപാടും ഡാറ്റാ കച്ചവടവും ഉള്‍പ്പെടെ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ലൈംഗിക ആരോപണവിധേയരായ സിപിഎം ഉന്നത നേതാക്കളായ മുന്‍മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ കേസെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. ഉന്നയിച്ച ആരോപണം കളവാണെന്ന് തെളിയിക്കാന്‍ അവര്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ലൈംഗിക ആരോപണം നേരിടുന്ന മുന്‍മന്ത്രിമാരായ തോമസ്‌ െഎസക്കിനേയും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയേയും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ ശ്രീരാമകൃഷ്ണനെയും വെല്ലുവിളിക്കുന്നുണ്ട്. അത് ഏറ്റെടുക്കാന്‍ അവര്‍ക്ക് ധൈര്യവും ചങ്കൂറ്റവും ഉണ്ടോയെന്നാണ് കേരളീയ സമൂഹം ഉറ്റുനോക്കുന്നത്.

സമാന ആരോപണത്തിന്റെ പേരില്‍ എല്‍ദോസിന്റെ പേരില്‍ കേസെടുത്തെ പോലീസ് സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മടിക്കുന്നത് എന്താണ്. എല്‍ദോസിനും സിപിഎമ്മും നേതാക്കള്‍ക്കും വ്യത്യസ്ത നിയമമാണോ കേരളത്തില്‍.എല്‍ദോസ് വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവും അതിനോട് പ്രതികരിക്കാന്‍ തയ്യാറായി. എന്നാല്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ പാര്‍ട്ടി സെക്രട്ടറിയോ സ്വപ്നയുടെ അരോപണത്തോട് പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും സുധാകരന്‍ പരിഹസിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+