വിമൺ കളക്ടീവിന്റെ ആവശ്യം തനിക്കില്ലെന്ന് ശ്വേത മേനോന്‍....'അമ്മ'യാണ് എല്ലാം!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: സിനിമയിലെ വനിത സംഘടനയാണ് ഇപ്പോള്‍ മേഖലയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. ഇങ്ങനെ ഒരു സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് കാര്യമായ ഒരു അറിവും ഇല്ലായിരുന്നു എന്നാണ് പലരും പ്രതികരിക്കുന്നത്. വനിത സംഘടന തന്നെ അതിന് വിശദീകരണവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം തന്നെ തനിക്കില്ല എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. താരസംഘടനയായ അമ്മ തനിക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട് എന്നും ശ്വേത പറയുന്നു.

കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ പരാതിക്കാരി ആയിരുന്നു ശ്വേത മേനോന്‍.

വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ സമ്മര്‍ദ്ദമാണ് സംഘടന സര്‍ക്കാരിന് മേല്‍ ചെലുത്തിയിരുന്നത്.

ആവശ്യമില്ലെന്ന്

ആവശ്യമില്ലെന്ന്

വിമണ്‍ കളക്ടീവ് എന്ന സംഘടനയുടെ ആവശ്യം തനിക്കില്ല എന്നാണ് നടി ശ്വേത മേനോന്‍ വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വയം പോരാടാന്‍

സ്വയം പോരാടാന്‍

ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണം എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അങ്ങനെ പോരാടാന്‍ തനിക്ക് അറിയാം എന്നും ശ്വേത പറയുന്നു.

അമ്മയുടെ പിന്തുണ

അമ്മയുടെ പിന്തുണ

താര സംഘടനയായ അമ്മയെ കുറിച്ചും ശ്വേത പറയുന്നുണ്ട്. അമ്മ തനിക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട് എന്നാണ് ശ്വേതയുടെ അഭിപ്രായം.

അമ്മയ്ക്ക് ബദല്‍?

അമ്മയ്ക്ക് ബദല്‍?

താരസംഘടന ആയ അമ്മയ്ക്ക് ബദല്‍ ആയിട്ടാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത് എന്ന രീതിയില്‍ ചില ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഘടന തന്നെ അത് നിഷേധിച്ചിരുന്നു. അഭിനേതാക്കള്‍ മാത്രമല്ല വിമണ്‍ കളക്ടീവില്‍ ഭാഗമാകുന്നത്.

ശ്വേതയുടെ പഴയ കേസ്

ശ്വേതയുടെ പഴയ കേസ്

2013 നവംബറില്‍ ആയിരുന്നു വിവാദമായ ആ സംഭവം നടന്നത്. പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ അപ്പോഴത്തെ കോണ്‍ഗ്രസ് എംപി ആയ പീതാംബരക്കുറുപ്പ് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം.

പോലീസ് കേസ് ആയി

പോലീസ് കേസ് ആയി

ശ്വേതയുടെ പരാതിയില്‍ അന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പീതാംബര കുറുപ്പിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു.

പരാതി പിന്‍വലിച്ചു

പരാതി പിന്‍വലിച്ചു

എന്നാല്‍ പിന്നീടാണ് ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ നടന്നത്. കേസുമായി മുന്നോട്ട് പോകേണ്ട എന്നായിരുന്നു ശ്വേത തീരുമാനിച്ചത്. പരാതി പിന്‍വലിക്കുകയും ചെയ്തു.

മാപ്പു പറഞ്ഞതിനാല്‍

മാപ്പു പറഞ്ഞതിനാല്‍

സംഭവത്തെ കുറിച്ച് പോലീസിന് കൃത്യമായ മൊഴി നല്‍കിയതിന് ശേഷം ആയിരുന്നു അന്ന് ശ്വേത മേനോന്റെ മലക്കം മറിച്ചില്‍. പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞു എന്ന ന്യായീകരണം ആണ് ശ്വേത പരാതി പിന്‍വലിക്കുന്നതിന് കാരണമായി ഉന്നയിച്ചത്.

English summary
Swetha Menon on Women in Cinema Collective. She says that she don't want such an orgainisation and AMMA is already giving her enough support.
Please Wait while comments are loading...