പ്രമുഖ പണ്ഡിതനും എസ് വൈഎസ് സംസ്ഥാന ട്രഷററുമായ ഹാജി കെ മമ്മദ് ഫൈസി അന്തരിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: പ്രമുഖ പണ്ഡിതനും എസ് വൈഎസ് സംസ്ഥാന ട്രഷററുമായ ഹാജി കെ മമ്മദ് ഫൈസി തിരൂർക്കാട്(68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ജൂലായ് 6 വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് മരിച്ചത്.

ഒടുവിൽ കത്തോലിക്ക സഭ വഴങ്ങി; ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം...

മുഖ്യമന്ത്രി വാക്കു കൊടുത്ത ആ സ്ത്രീ എവിടെ! നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണം!എല്ലാം ദുരൂഹമെന്ന്

തിരൂർക്കാട് കുന്നത് പരേതനായ മൂസ ഹാജിയുടെ മകനായ മമ്മദ് ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ സഹോദരനുമാണ്. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടിവ് അംഗം, പട്ടിക്കാട് ജാമിഅ:നൂരിയ സെക്രട്ടറി, സുപ്രഭാതം ദിനപ്പത്രം ഡയറക്ടർ, സുന്നി അഫ്കാർ വാരിക എക്സിക്യൂട്ടിവ് ഡയറക്ടർ, പട്ടിക്കാട് എംഇഎ എൻജിനീയറിങ് കോളേജ് വൈസ് ചെയർമാൻ, കേരള പ്രവാസി ലീഗ് ചെയർമാൻ, സമസ്ത ലീഗൽ സെൽ ചെയർമാൻ, സമസ്ത മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

mammadhfaizy

ചിത്രത്തിന് കടപ്പാട്: സുപ്രഭാതം.കോം

പട്ടിക്കാട് ജാമിഅ:നൂരിയയിൽ നിന്നും ഫൈസി ബിരുദം സ്വന്തമാക്കിയ അദ്ദേഹം തിരൂർക്കാട് അൻവാറുൽ ഇസ്ലാം ഇസ്ലാമിക് കോംപ്ലക്സ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമാണ്. ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ല്യാർ, കോട്ടുമല അബൂബക്കർ മുസ്ല്യാർ തുടങ്ങിയ സമസ്ത പണ്ഡിതരുടെ ശിഷ്യത്വം നേടിയിട്ടുണ്ട്.

ഫൈസി പഠനത്തിന് ശേഷം, സഹോദരനും സമസ്ത ജനറൽ സെക്രട്ടറിയുമായ കെ ആലിക്കുട്ടി മുസ്ല്യാർ ഉൾപ്പെടെയുള്ളവരുടെ പണ്ഡിതരുടെ ദർസുകളിൽ മതപഠനം നടത്തിയിരുന്നു. മമ്മദ് ഫൈസിയുടെ മയ്യിത്ത് കബറടക്കം ജൂലായ് 6 വ്യാഴാഴ്ച വൈകീട്ട് അ‍ഞ്ച് മണിക്ക് തിരൂർക്കാട് ജുമാ മസ്ജിദിൽ നടക്കും.

English summary
sys treasurer mammadh faizy passed away.
Please Wait while comments are loading...