പൂജപ്പുരയിലും തകൃതിയായി ഫോൺ വിളിച്ച് ടിപി കേസ് പ്രതികൾ!! ഫോൺ പിടിച്ചെടുത്തു!! വിളിച്ചതാരെ?
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സെല്ലിൽ പരിശോധന നടത്തിയത്. അപ്പോഴാണ് ഫോൺ കണ്ടെത്തിയത്. മറ്റൊരു സെല്ലിൽ നിന്നും ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ജയിൽ നിന്ന് ഫോൺ വിളിച്ചതായി സൂചന. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന അണ്ണൻ സിജിത്തും പ്രദീപുമാണ് വീണ്ടും ഫോൺ വിളി വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ഒന്നാം ബ്ലോക്കിലെ ഇവരുടെ സെല്ലിൽ നിന്ന് പോലീസ് മൊബൈൽ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സെല്ലിൽ പരിശോധന നടത്തിയത്. അപ്പോഴാണ് ഫോൺ കണ്ടെത്തിയത്. മറ്റൊരു സെല്ലിൽ നിന്നും ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ജയിൽ നിന്ന് ഇവർ പലരെയും വിളിച്ചതായി ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കാരണവർ വധക്കേസിലെ പ്രതി ബാസിത് അലിയാണ് ഇവർക്ക് ഫോൺ എത്തിച്ചു കൊടുത്തതെന്നാണ് സംശയിക്കുന്നത്.

ഒമ്പതു ബ്ലോക്കുകളിൽ നടന്ന പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും രണ്ട് സിംകാർഡുകളും കണ്ടെത്തി. ബാസിത് അലിക്ക് പുറമെ രാഷ്ട്രീയ കൊലക്കേസിലെ മറ്റൊരു പ്രതി പ്രദീപും ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ആരെയൊക്കെയാണ് വിളിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെയും ടിപി കേസ് പ്രതികൾ ജയിലിൽ ഫോൺവിളിച്ചിരുന്നു. വിയ്യൂർ ജയിലിൽ വച്ച് ഇവർ ഫേസ് ബുക്ക് അടക്കമുള്ളവയിൽ ചിത്രങ്ങൾ പേസ്റ്റ് ചെയ്തിരുന്നു. സംഭവം ഏറെ വിവാദമായതിനു പിന്നാലെയാണ് പ്രതികളെ ജയിൽ മാറ്റിയത്.












Click it and Unblock the Notifications