നികുതി വർധനവ്;യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരായിരുന്നു നിയമസഭയിൽ സത്യാഗ്രഹം നടത്തിയത്.

തിരുവനന്തപുരം: നിയമസഭ സമ്മേളം പിരിഞ്ഞതോടെ സഭാ കവാടത്തിൽ നടത്തി വന്ന പ്രതിപക്ഷ എം എൽ എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ച് യു ഡി എഫ്. വരും ദിവസങ്ങളിൽ സഭയ്ക്ക് പുറത്ത്
മറ്റ് സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരായിരുന്നു നിയമസഭയിൽ സത്യാഗ്രഹം നടത്തിയത്.
നിയമസഭയ്ക്ക് പുറത്ത് നടക്കുന്ന യു ഡി എഫ് സനരം ശക്തമായി തന്നെ മുൻപോട്ട് പോകാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 13,14 തീയതികളിൽ യു ഡി എഫ് രാപകല്‍ സമരം നടത്തും.പ്രതിപക്ഷ ഘടകകക്ഷികള്‍ സര്‍ക്കാരിനെതിരെ വിവിധ സമരപരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. യു ഡി എഫിലെ വിവിധ യുവജന-മഹിളാ-വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സര്‍ക്കാരിനെതിരെ സമരവുമായി മുന്നോട്ടു വന്നിരിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
പലകാലത്തും സർക്കാരിനെതിരെ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ സമരം നടത്തുകയും സത്യാഗ്രഹം ഇരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു മന്ത്രിയും പ്രതിപക്ഷ നേതാക്കളെ പരിഹസിച്ചിട്ടില്ല. ഇവിടെ മുഖ്യമന്ത്രിയും ധനമന്ത്രിയും സത്യഗ്രഹികളെ പരിഹസിക്കുകയും അപമാനിക്കുകയും പുച്ഛിച്ച് തള്ളുകയുമാണ് ചെയ്തത്.
ഇത് അധികാരത്തിന്റെ ധിക്കാരമാണ്. ജനങ്ങളെ കാണാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് നികുതി പിൻവലിക്കാൻ അവർ തയ്യാറാകുന്നില്ലെന്നത്. സർക്കാരിന് പിടിവാശിയും ഈഗോയുമാണ്. ജനങ്ങൾക്ക് വേണ്ടി നികുതി വർധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.സർക്കാർ തീരുമാനം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നാണ് പ്രതിപക്ഷ നിഗമനം.
നികുതി പിരിവില്‍ സര്‍ക്കാര്‍ ദയനീയമാം വിധം പരാജയപ്പെട്ടിരിക്കുകയാണ്. ഈ നാട്ടിലെ വമ്പന്മാരുടെ സ്വര്‍ണത്തിന്റെ പതിനായിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു. ബാര്‍ ഉടമകളില്‍ നിന്നും ലഭിക്കേണ്ട ടേണ്‍ ഓവര്‍ ടാക്‌സ് ഇവർ പിരിച്ചെടുക്കുന്നില്ല. നാട്ടില്‍ വന്ന് കള്ളക്കടത്ത് നടത്തി ഇഷ്ടം പോലെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള എല്ലാ സൗകര്യവും സർക്കാർ ചെയ്യുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിനെ ഒരുവശത്ത് കുറ്റം പറയുന്ന സർക്കാർ കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കിട്ടേണ്ട ഐ ജി എസ് ടി തുക നഷ്ടപ്പെടുത്തി. അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കേണ്ട 25,000 കോടി രൂപ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് നഷ്ടമായതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications