അധ്യാപകരോട് മാനേജ്മെന്റിന്റെ പ്രതികാരം...! അകാരണമായി പിരിച്ച് വിടൽ...സ്കൂളിന് മുന്നിൽ നീളുന്ന സമരം !

  • By: Anamika
Subscribe to Oneindia Malayalam

തേഞ്ഞിപ്പലം: മതിയായ യോഗ്യത ഇല്ലെന്ന് ആരോപിച്ച് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ട അധ്യാപകര്‍ സ്‌കൂളിന് മുന്നില്‍ സമരം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ അധ്യാപകര്‍ സമരം തുടരുകയാണ്. മാനേജ്‌മെന്റ് തുടരുന്ന പിടിവാശി മൂലം ഈ അധ്യാപകരുടെ ഭാവിയും വിദ്യാര്‍ത്ഥികളുടെ പഠനവും അനിശ്ചിതാവസ്ഥയില്‍ ആയിരിക്കുകയാണ്. അധ്യാപകര്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും രംഗത്തുണ്ട്.

ദിലീപിനെതിരെ കള്ളക്കഥകള്‍...! നാറ്റിച്ച് ഇല്ലാതാക്കുന്നു..!! അവസ്ഥ വളരെ ദയനീയം..!! പിന്തുണയേറുന്നു !

ദിലീപിനെക്കുറിച്ച് മിണ്ടാതെ പൃഥ്വിരാജ്...!! അമ്മയിൽ നേതൃമാറ്റം വേണ്ടെന്ന്..!! എല്ലാം മാറിമറിയുന്നു??

അകാരണമായി പിരിച്ച് വിടൽ

അകാരണമായി പിരിച്ച് വിടൽ

സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ നേരിടുന്ന നിലനില്‍പമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയുടെ ഒരുദാഹരണമാണ് തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേത്. മതിയായ കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ ഒരു സുപ്രഭാതത്തിലാണ് ഈ അധ്യാപകര്‍ ജോലിയില്‍ നിന്നും പറഞ്ഞയക്കപ്പെട്ടത്.

തുച്ഛമായ ശമ്പളം

തുച്ഛമായ ശമ്പളം

ഭീമമായ ശമ്പളവും ഡൊണേഷനും വാങ്ങി നടത്തുന്ന സ്‌കൂള്‍ അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിലെ അണ്‍എയ്ഡഡ് സ്‌കൂള്‍ ടീച്ചര്‍മാരേയും ജീവനക്കാരേയും ഉള്‍പ്പെടുത്തി കെയുഎസ്ടിയു എന്ന സംഘടന രൂപീകരിക്കുകയും ശമ്പള വര്‍ധനവ് ആവശ്യപ്പെടുകയും ചെയ്തത്.

നോട്ടീസ് പോലും ഇല്ല

നോട്ടീസ് പോലും ഇല്ല

ആവശ്യപ്പെട്ടതിന്റെ പകുതിയോളം ശമ്പളവര്‍ധനവ് മാനേജ്‌മെന്റ് അനുവദിച്ചുവെങ്കിലും തുടര്‍ന്നുള്ള വര്‍ഷം പ്രതികാരമെന്നോണം അധ്യാപകരെ പിരിച്ച് വിടുകയായിരുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. നോട്ടീസ് പോലും നല്‍കാതെയാണ് നടപടിയെന്നും ആരോപണമുണ്ട്.

പ്രിൻസിപ്പാളിനെ ഉപരോധിച്ചു

പ്രിൻസിപ്പാളിനെ ഉപരോധിച്ചു

അധ്യാപക സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാളിനെ ഉപരോധിച്ചിരുന്നു. പിരിച്ച് വിടപ്പെട്ട അധ്യാപകര്‍ക്ക് പിന്തുണയുമായി സ്‌കൂളിലെ അറുപത് ശതമാനം അധ്യാപകരും രംഗത്തെത്തിയതോടെ അധ്യയനം ഭാഗികമായിത്തന്നെ മുടങ്ങിക്കിടക്കുകയാണ്.

ചർച്ചയ്ക്ക് തയ്യാറല്ല

ചർച്ചയ്ക്ക് തയ്യാറല്ല

സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും മാനേജ്‌മെന്റ് ഇതുവരെ തയ്യാറായില്ലെന്നും അധ്യാപകര്‍ ആരോപിക്കുന്നു. പകരം സ്‌കൂള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടിയിടാനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. അധ്യാപകരെ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന പിടിവാശി മാനേജ്‌മെന്റ് തുടരുകയാണ്.

സ്കൂൾ അടച്ചിടാൻ തീരുമാനം

സ്കൂൾ അടച്ചിടാൻ തീരുമാനം

സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും സമരത്തെ പിന്തുണച്ചതോടെ പുറത്ത് നിന്നും അധ്യാപകരെ കൊണ്ടുവന്നാണ് ക്ലാസ്സുകള്‍ നടത്തിയത്. എന്നാല്‍ സമരം ശക്തമാക്കിയതോടെ സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നോട്ടില്ല

പിന്നോട്ടില്ല

അകാരണമായി പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കണം എന്നതാണ് സമരസമിതി മുന്നോട്ട് വെയ്ക്കുന്ന ഏക ആവശ്യം. കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് പിടിവാശി മാറ്റാതെ പിന്നോട്ടില്ലെന്ന നിലപാടാണ് സമരക്കാര്‍ക്ക്.

English summary
Teachers striking against management decision of dismissing them without even giving a notice
Please Wait while comments are loading...