രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പരാജയപ്പെട്ടിടത്ത് മാതൃക കാണിച്ച് അധ്യാപക ദമ്പതിമാര്‍

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികള്‍വരെ പരാജയപ്പെട്ട് മാതൃക കാണിക്കുകയാണ് രാമപുരത്തെ അധ്യാപക ദമ്പതിമാര്‍. ജലസംരക്ഷണത്തിനും മാതൃകകാണിക്കുന്നതോടൊപ്പം ജനങ്ങളെ പ്രയാസത്തിലാക്കുന്ന റോഡിലെ വെള്ളക്കെട്ടിനും പരിഹാരം കാണുകയാണ് രാമപുരം സ്വദേശി പിഎം രവീന്ദ്രന്‍ മാസ്റ്ററും ഭാര്യ ശോഭന ടീച്ചറും.

കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലാവസന്തം ഇന്ന് സമാപിക്കും

കടുത്ത വേനല്‍ക്കാലമാകുന്നു, ഒരു തുള്ളി കുടിനീരിനായി നെട്ടോട്ടമോടാന്‍ ആഴ്ചകള്‍ മാത്രമാണുളളതെന്നും രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു. റോഡുകളിലെ വെള്ളകെട്ടുകള്‍ക്ക് മാതൃകാപദ്ധതിയിലൂടെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്‌രവീന്ദ്രന്‍ മാസ്റ്റര്‍.

പെരിന്തല്‍മണ്ണ ദേശീയപാതയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും മഴക്കാലമായാല്‍ ഒഴുകിയെത്തുന്ന വെള്ളം രാമപുരം സ്‌ക്കൂള്‍പടിയിലെ വടക്കാങ്ങര റോഡിലാണ് തളം കെട്ടി നില്‍ക്കാറുള്ളത്. ഇത് കാരണം വലിയ ഗര്‍ത്തവും റോഡില്‍ രൂപപെടുന്നുണ്ട്.

mazhakuzhi

രവീന്ദ്രന്‍ മാസ്റ്ററുടെ വിട്ടുവളപ്പില്‍ നിര്‍മിക്കുന്ന മഴക്കുഴി

ഇതുവഴിയുള്ള ഗതാഗതവും, കാല്‍നടയും ഏറെ പ്രയാസകരമാണ്. തൊട്ടുത്തുള്ള സ്‌കൂളിലേക്കും മദ്‌റസയിലേക്കും പോകുന്ന വിദ്യാര്‍ത്ഥികള്‍ വരെ പ്രയാസപെട്ടാണ് യാത്ര ചെയ്യാറുള്ളത്. റോഡ് ഉയര്‍ത്തി മറ്റുപരിഹാരമാര്‍ഗങ്ങള്‍ തേടിയെടുക്കുന്നതിന് വേണ്ടി നാട്ടുക്കാരോടൊപം രവിന്ദ്രന്‍ മാസ്റ്ററും ഒന്നര പതിറ്റാണ്ടായി ചുവപ്പ് നാടകളോടെപ്പം യാത്ര തുടങ്ങിയിട്ട് പരിഹാരം ഫയലില്‍ ഒതുങ്ങി.

രാഷ്ട്രീയപാര്‍ട്ടികളോടും നേതാക്കളോടും വിഷയത്തിന് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടിടത്ത് മാതൃകകാണിക്കുകയാണ് ഈ ദമ്പതിമാര്‍. പൊതുപ്രവര്‍ത്തകന്‍കൂടിയായ രവീന്ദ്രന്‍ മാസ്റ്ററും ഭാര്യ ശോഭന ടീച്ചറും നാടിന്റെ പൊതുനന്മക്കായി അന്തിമ തീരുമാനമെടുത്തു കഴിഞ്ഞു. വീടിന്റെ മുമ്പില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തെ കവാടംപൂര്‍ണമായും അടച്ച് മറ്റൊരു ഭാഗത്തേക്ക് കവാടം മാറ്റി. മതിലിന്റെ താഴെ ഭാഗം തുറന്ന് വീട്ട് മുറ്റം വഴി അന്‍മ്പത് മീറ്റര്‍ ദൂരത്തിലേക്ക് ചാല് കീറി, ഏഴ് മീറ്റര്‍ താഴ്ചയില്‍ രണ്ടര മീറ്റര്‍ വീതിയില്‍ ജെസിബി കൊണ്ടു വലിയ കുഴി വെട്ടി ചെങ്കല്ല് കൊണ്ട് പാര്‍ശ്വഭിത്തി സ്ഥാപിച്ച് തുടങ്ങി.

വീടിന്റെ അടുക്കളയോട് ചേര്‍ന്ന് ജലസംരക്ഷണത്തി പുതിയ പാം പകര്‍ന്ന് നല്‍കി മഴവെള്ള സംഭരണി ഒരുക്കുന്നു .ഇതോടെ സ്വാന്തം വീട്ടുവളപ്പും നിര്‍മാണ ചെലവുകള്‍ സ്വന്തം വഹിച്ചുപൊതുവഴിയിലെ വെള്ളക്കെട്ടിന് പരിഹാരത്തിനായി വിട്ടു വിഴ്ചകള്‍നല്‍കിസമൂഹത്തിന് പുതിയ പാഠങ്ങാള്‍ പകര്‍ന്ന് നല്‍കി മാതൃ യാ യി രി ക്കുകയാണ് തലമുറകളുടെ ഗുരുനാഥന്‍മാരായ അധ്യാപക ദമ്പതിമാര്‍, മുപ്പത്തിയഞ്ച് വര്‍ഷത്തെ അധ്യാപക വൃത്തിയില്‍ നിന്ന് ഈ മാസം 17 ന് ശോഭന ടീച്ചര്‍ വിരമിക്കുന്നു. തന്റെ സ്‌കൂളിലെ കുട്ടികള്‍ക്ക് വരാനിരിക്കുന്ന നാളിലെങ്കിലും വെള്ളകെട്ടിനെ ഭയപ്പെടാതെ യാത്ര ചെയ്യാനുള്ള മാതൃകാ സ്‌നേഹ വിരമിക്കല്‍സമ്മാനമാണ് സമര്‍പ്പിചിരിക്കുന്നത്  മാസങ്ങള്‍ക്ക് മുന്‍മ്പ് കനത്ത മഴക്കാലം അയല്‍ വീട്ടിലേ ഒരു തുള്ളി വെള്ളം പോലും തന്റെ പറമ്പിലേക്ക് ഒഴുകിയെത്തുന്നത് തടഞ്ഞ് നിര്‍ത്തി എവിടെയും കാണുന്നത്.

English summary
teaching couples becoming a model in ramapuram,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്