കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരത്ത് വീണ്ടും സിപിഎമ്മിന് നേര്‍ക്ക് ആക്രമണം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

  • By Soorya Chandran
Google Oneindia Malayalam News

നാദാപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നാദാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു.

കൊല്ലപ്പെട്ട ഷിബിന്റെ ശവ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷിബിന്റെ ശവ സംസ്‌കാര ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു.

Nadapuram

കൊലപാതകത്തിന് പിന്നില്‍ മുസ്ലീം ലീഗ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖ്യ പ്രതി തയ്യംപാടി ഇസ്മായിലും സഹോദരന്‍ മുനീറും ഒളിവിലാണ്. ഇസ്മായില്‍ പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്ള ആളാണ്. മൂന്ന് മാസം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാല് വീടുകള്‍ക്ക് തീയിട്ടു. ഷിബിന്റെ കൊലപാതകകില്‍ എന്ന് കരുതുന്നവരുടെ വീടുകള്‍ക്കാണ് തീവച്ചത്.

നാദാപുരത്തെ അക്രമ സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ന്‌ലപാടാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റേത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാദാപുരത്ത് നാല് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Tension continues at Nadapuram, two CPM workers attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X