• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"നിന്നെ കണ്ടാല്‍ ആര്‍ക്കും കൊല്ലാന്‍ തോന്നും".. 'ഉമര്‍ ഖാലിദിനെതിരെ ടിജി മോഹന്‍ ദാസ്

  • By Desk

വര്‍ഗീയ വിദ്വേഷം വിളമ്പുന്ന പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് ബിജെപിയുടെ ഇന്‍റലെകച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. മഴക്കെടുതിയില്‍ പെട്ട് കേരളം ദുരിതം അനുഭവിക്കുമ്പോള്‍ കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണവുമായിറങ്ങിയ ഉത്തരേന്ത്യന്‍ സംഘികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം ടിജിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേ! മഴക്കെടുതിയില്‍ കേരളത്തിന് താങ്ങായി 5 കോടി നല്‍കി രവി പിള്ള!!

ഇതിന് പിന്നാലെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ നടന്ന വധശ്രമത്തെ ന്യായീകരിച്ച് ടിജി ട്വിറ്ററില്‍ പോസ്റ്റിട്ടത്. ടിജിയുടെ ന്യായീകരണ പോസ്റ്റിനെതെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വെടിവെപ്പ്

വെടിവെപ്പ്

ദില്ലിയിലെ അതീവ സുരക്ഷാ മേഖലയില്‍ വെച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിന് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തത്. ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ഖൗഫ് സേ ആസാദി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

ഒപ്പം കൂടിയ സുഹൃത്തുക്കള്‍

ഒപ്പം കൂടിയ സുഹൃത്തുക്കള്‍

സുഹൃത്തുക്കളുമായി ചായകുടിക്കുന്നതിനിടെയായിരുന്നു അക്രമി വെടിയുതിര്‍ത്തത്. ഇതിനെ പസുഹത്തുക്കള്‍ പ്രതിരോധിച്ചപ്പോള്‍ അക്രമി തോക്ക് എറിഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ടു. 2016 ലെ ജെഎന്‍യു സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി നേതാക്കളായ ഷെഹ്ല റാഷിദിനും കനയ്യ കുമാറിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വധ ഭീഷണികളുടെ തുടര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍.

വധഭീഷണി

വധഭീഷണി

രവി പൂജാരിയെന്നയാളില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് ഉമര്‍ ഖാലിദ് നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വെടിവെപ്പ് ശ്രമത്തിന് പിന്നാലെയും അക്രമികള്‍ക്ക് പിന്നാലെ പോകാതെ പരാതിയുമായി പോയ ഉമര്‍ ഖാലിദിനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ഇതിനിടെ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയുതിര്‍ത്ത് ഓടിപ്പോകുന്ന അക്രമിയുടെ ദൃശ്യമാണ് സിസിടിവിയില്‍ ഉള്ളത്. ആളാരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വിദ്വേഷ പോസ്റ്റ്

വിദ്വേഷ പോസ്റ്റ്

വധശ്രമത്തിനെതിരെ രാജ്യമൊന്നടങ്കം പ്രതിഷേധിക്കുമ്പോള്‍ വധശ്രമത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടിജി മോഹന്‍ ദാസ്. 'ഉമർ ഖാലിദിന്റെ വാർത്ത കണ്ടപ്പോൾ പറവൂർ ഭരതൻ ഫിലോമിനയോടു പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു :: നിന്നെക്കണ്ടാൽ ആർക്കും ഒന്നു കൊല്ലാൻ തോന്നും. ഈ എനിക്കു തന്നെ പലതവണ അത് തോന്നീട്ടുണ്ട് എന്നായിരുന്നു ടിജി കുറിച്ചത്.

വിടാതെ സംഘികള്‍

വിടാതെ സംഘികള്‍

പോസ്റ്റിന് താഴെ സംഘികളുടെ അനുകൂല കമന്‍റുകളും എത്തിയിട്ടുണ്ട്. "ഇത് അയാൾ തന്നെ സംഘടിപ്പിച്ച പൊറോട്ട് നാടകമാണ്..പാർലമെന്റിനു വളരെയടുത്ത്... Independence Day യുടെ തലേന്ന് സംഘടിപ്പിച്ചത് ഇന്ത്യ അസ്ഥിരം ആണെന്ന് തെളിയിക്കാൻ വേണ്ടി മാത്രമാണ് .. അവിടെ കൂടിയ ജനങ്ങളിൽ ഒരാൾക്കുപോലും അക്രമിയെ കാലുതട്ടി വീഴ്ത്താൻ തോന്നാഞ്ഞത് എന്തുകൊണ്ടാണ്" എന്നാണ് ഒരാള്‍ കുറിച്ചത്.

ചാവണമെന്ന് തന്നെ

ചാവണമെന്ന് തന്നെ

ടിജിയെ തെറിവിളിച്ച് കോൾമയിര് കൊള്ളുന്ന പാർട്ടിആപ്പീസ് ബീജങ്ങളും ഉസ്താദിന്റെ തുപ്പലുകളും തീവ്രവാദി ഉമർ ഖാലിദിനെക്കുറിച്ച് ചെലക്കടാ രോമങ്ങളേ.. ഇവനടക്കമുള്ള തുക്കഡേ ഗാങ്ങുകൾ ചാവണമെന്ന് തന്നെയാണ് ഓരോ ഭാരതീയനും ആഗ്രഹിക്കുന്നത്. എന്നാണ് ഒരാള്‍ കുറിച്ചത്.

പ്രതിഷേധം

പ്രതിഷേധം

അതേസമയം ഇത്തരം വര്‍ഗീയ വിദ്വേഷ പോസ്റ്റുകള്‍ പൊക്കികൊണ്ടു വരുന്നതിനെ പലരും പോസ്റ്റില്‍ തെറിവിളിക്കുന്നുണ്ട്. മോഹൻദാസ്ജീ.. കേരളത്തിലെ ജനങ്ങൾക്കും താങ്കളുടെ കാര്യത്തിലും ഇത് തന്നെയാണ് തോന്നാറുള്ളത് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

തെലുങ്ക് സിനിമാ മണ്ണില്‍ നിന്ന് സഹായ പ്രവാഹം!! ലക്ഷ കണക്കിന് രൂപ വീശി അല്ലു അര്‍ജ്ജുന്‍!!

English summary
tg mohandas against umer khalid

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more