തലശ്ശേരി - മാഹി ബൈപ്പാസ്; ഭൂവുടമകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി

  • Posted By:
Subscribe to Oneindia Malayalam

വടകര: വിപണിവിലയും, പുനരധിവാസവും പ്രഖ്യാപിച്ച് നടപ്പിലാക്കാതെ നിര്‍ദ്ദിഷ്ട തലശ്ശേരി - മാഹി ബൈപ്പാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി. മാര്‍ക്കറ്റ് വിലയും, പുനരധിവാസവും പ്രഖ്യാപിച്ചു നടപ്പിലാക്കാതെ ഒരിഞ്ചു ഭൂമിപോലും വിട്ടുതരില്ലെന്ന് അഴിയൂരില്‍ നടന്ന പ്രതിഷേധസംഗമം പ്രഖ്യാപിച്ചു.

കമ്യൂണിസ്റ്റുകാര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന് പിണറായി; സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം

കഴിഞ്ഞ 40 വര്‍ഷമായി ബൈപ്പാസിനായി കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുന്ന ഭൂവുടമകള്‍ നടത്തിയ പ്രതിഷേധസംഗമം ജില്ല പഞ്ചായത്തഗം എ. ടി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വിപണിവിലയും, പുനരധിവാസവും പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും, രാഷ്ട്രീയകക്ഷി നേതാക്കളും ആവശ്യപ്പെട്ടു. സമരത്തിലെര്‍പ്പെട്ട ഭൂവുടമകളുമായി അധികൃതര്‍ അടിയന്തരമായി ചര്‍ച്ചയ്ക്ക് തെയ്യാറാകണമെന്ന് പ്രതിഷേധസംഗമത്തില്‍ ആവശ്യമുയര്‍ന്നുആവശ്യപ്പെട്ടു. സമരത്തിലേര്‍പ്പെട്ട കര്മസമിതിയുമായി അധികൃതര്‍ അടിയന്തരമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിഷേധസംഗമത്തില്‍ ആവശ്യമുയര്‍ന്നു.

img

നാമമാത്രമായ നഷ്ടപരിഹാരം നല്‍കി കുടിയൊഴിപ്പിക്കാനുള്ള റവന്യു അധികൃതരുടെ നടപടിയാണ് അഴിയൂര്‍ മുതല്‍ കക്കടവ് വരെയുള്ള 150 കൈവശക്കാരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.കർമ്മസമിതി ചെയര്‍മാൻ ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.പി. പി. ശ്രീധരന്‍, അലി മനോളി, ടി. വി. സുധീര്‍കുമാര്‍, പ്രദീപ്‌ ചോമ്പാല, എ. ടി. മഹേഷ്‌, പി എം അശോകന്‍, കെ. വി. രാജന്‍, എഫ് എം അബ്ദുള്ള, സാലിം അഴിയൂര്‍, മുബാസ് കല്ലേരി,ശുഹൈബ് അഴിയൂര്‍, ഉമ്മർ പറമ്പത്ത്,രാജേഷ് അഴിയൂർ എന്നിവർ പ്രസംഗിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thalassery-Mahi bypass; protest on clearance of landlords

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്