താനൂർ കൊലപാതകം; ഒരു വർഷം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
താനൂർ: കാമുകനുമായി ഒരുമിച്ച് ജീവിക്കാനാണ് സൗജത്ത് തന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത്. കൃത്യം നടത്താനായി മാത്രമാണ് സൗജത്തിന്റെ കാമുകൻ അബ്ദുൾ ബഷീർ രണ്ട് ദിവസത്തേ അവധിയെടുത്ത് നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂർ അഞ്ചുടി സ്വദേശിയായ സവാദ് തലക്കടിയേറ്റ് കൊല്ലപ്പെടുന്നത്.
സൗജത്ത് തന്നെയാണ് ഭർത്താവിന്റെ മരണം അടുത്ത വീട്ടുകാരെ അറിയിക്കുന്നത്. കൊലപാതകത്തിൽ സൗജത്തിനേയും സഹായി സൂഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിശദാംശങ്ങൾ ഇങ്ങനെ...

വിദേശത്ത് നിന്നും
ഏറെ നാളായി സൗജത്തും ബഷീറും അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകിയിട്ടുണ്ട്. സാവദിനെ കൊലപ്പെടുത്താനായി രണ്ടു ദിവസം അവധിയെടുത്ത് വിദേശത്ത് നിന്ന് വരികയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ബഷീർ വിദേശത്തേയ്ക്ക് കടന്നെന്നാണ് സൂചന.

അടുത്ത മുറിയിൽ
ബഷീർ സാവദിനെ കൊലപ്പെടുത്തുമ്പോൾ സൗജത്ത് അടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. തലക്കടിച്ചാണ് കൊലപാതകം നടത്തിയത്. ബഷീറിനൊപ്പം കാസർഗോഡ് സ്വദേശിയായ ഒരു സഹായിയും ഉണ്ടായിരുന്നു.

മക്കളുണർന്നു
തലക്കടിയേറ്റ സവാദ് നിലവിളിച്ചതോടെ മകൾ ഉണർന്നു. ഇതോടെ പ്രതി പുറത്തേയ്ക്ക് ഓടി. തുടർന്ന് മകളെ മറ്റൊരു മുറിയിലാക്കിയ ശേഷം സൗജത്ത് കത്തി കൊണ്ട് വരഞ്ഞും വെട്ടിയും ഭർത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. സംഭവ ശേഷം നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്കോടിയ സൗജത്താണ് അയൽവാസികളെ വിവരം അറിയിച്ചത്.

മൊഴിയെടുത്തു
സംഭവ സ്ഥലത്തെത്തിയ പോലീസ് ഇവരുടെ മൊഴിയെടുത്തു. സൗജത്തിന്റെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. വീടിന് പിറകുവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കുട്ടികൾക്ക് മൂത്രമൊഴിക്കാൻ പോകാൻ വേണ്ടിയാണ് വാതിൽ തുറന്നിട്ടതെന്നായിരുന്നു സൗജത്തിന്റെ മൊഴി.

നാട്ടുകാരുടെ പരാതി
സൗജിത്തിനെ കുറിച്ച് ചില സംശയങ്ങളുണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെയാണ് പോലീസ് ഇവരുടെ ഫോൺവിളികൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതോടെ കൊലപാതകത്തിന് പിന്നിൽ സൗജത്താണെന്ന് വ്യക്തമാവുകയായിരുന്നു.

മക്കൾ
നാലു മക്കളാണ് സൗജത്ത് -സവാദ് ദമ്പതികൾക്കുള്ളത്. പിതാവ് മരിക്കുകയും കൊലപാതകക്കേസിൽ മാതാവ് അറസ്റ്റിലാവുകയും ചെയ്തതോടെ കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. സൗജത്തിന്റെ കാമുകൻ ബഷീറും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്.

ഗൂഡാലോചന
നാളുകളായുള്ള ഗൂഡാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടിട്ടുണ്ട്. തലയ്ക്കടിച്ചും കഴുത്തറുത്തുമാണ് കൊലനടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും മരക്കഷ്ണവും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സഹായി
കൊലപാതകം നടത്താൻ വേണ്ടി മാത്രം വിദേശത്തുനിന്നെത്തിയ ബഷീറിനെ മംഗലാപുരം വിമാനത്താവളത്തിൽ നിന്നും സംഭലസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത് കാസർഗോഡ് സ്വദേശിയായ സുഫിയാനാണ്. കൃത്യം നടത്തിയ ശേഷവും ഇയാൾ ബഷീറിനൊപ്പം ഉണ്ടായിരുന്നു. സുഫിയാനെ പോലീസ് കാസർകോട്ടുനിന്നും പിടികൂടി.












Click it and Unblock the Notifications