കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വാഹനത്തെ ഇടിച്ച് നിർത്താതെ പോയ ബസിനെ നെന്മാറയിൽ വെച്ച് പിടികൂടി

  • By Desk
Google Oneindia Malayalam News

പാലക്കാട്: മദ്യപിച്ച് ക്ലിനർ ഓടിച്ച ബസ് ഓട്ടേയിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. എലവഞ്ചേരി പെരുങ്ങോട്ടുകാവ് ഉണ്ണികൃഷ്ണൻ ഭാര്യ വസന്ത (44) ,മകൾ പ്രീതി (18) എന്നിവർക്കാണ് പരുക്കേറ്റത്. ഞായർ നാലരയോടെ വട്ടേക്കാട് വെച്ചായിരുന്നു അപകടം. ബസിനെ നെന്മാറ ബസ്റ്റാന്റിനടുത്തു വെച്ച് പോലീസ് പിടികൂടി .

എറണാകുളം തൃപ്പുണിത്തുറ സ്വദേശിയായ നന്ദനൻ കുടുംബവും കൊല്ലങ്കോട് തേക്കിൻചിറയിലുള്ള ഫാമിലെത്തി തിരിച്ചു പോകുന്നതിനിടെയാണ് വട്ടേക്കാട് ഗവൺമെന്റ് എൽപി സ്ക്കൂളിന് സമീപത്ത് വെച്ച് കാറിനെ ഇടിച്ചതിനു ശേഷമാണ് ബസ് ഓട്ടോറിക്ഷയെ ഇടിച്ചത്.കാർ ഓടിച്ചിരുന്ന ഡ്രൈവർ അജിമോന്റ് പരാതിയെ തുടർന്ന് കൊല്ലങ്കോട് പോലീസ് കേസെടുത്തു.

Palakkad

കൊല്ലങ്കോട് സായ് ആശുപത്രിയിൽ ചികിത്സയിലുള്ള മകൾ പ്രിയയെ കണ്ട് വീട്ടിലേക്ക് ഓട്ടോറിയയിൽ പോകുബോഴാണ് പുറകിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചത്. ഓട്ടോ റേഡരുകിലെ കൾ വെർട്ടിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഓട്ടോ ഡ്രൈവർ വി.രാജൻ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കൊല്ലങ്കോട് ഭാഗത്തു നിന്നുംനെന്മാറയിലേക്ക് പോയ ബസ് വിത്തനശ്ശേരിയിൽ വെച്ച് ബൈക്ക് യാത്രികനേയും ഇടിച്ച തായി പറയുന്നു.

ഗോവിന്ദാപുരം- തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് യാത്രക്കാരില്ലാതെ ബസ് ഓടിച്ചിരുന്നത് ക്ലിനറായിരുന്നു എന്നും മദ്യപിച്ച് അമിതവേഗതയിൽ ആൾ അപായം ഉണ്ടാക്കുന്ന വിധത്തിൽ ബസ് ഓടിച്ച ക്ലിനർക്കെതിരെ കേസെടുക്കുമെന്ന് നെന്മാറ സി.ഐ ഉണ്ണികൃഷ്ണൻ പറഞ്ഞു. പരുക്കേറ്റവരെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവർമാർ നെന്മാറ പോലീസിന് വിവരം അറിയിച്ചതിന് തുടർന്ന് നെന്മാറയിൽവെച്ച് ബസ്സ് ഓടിച്ച ക്ലീനർ വിത്തനശ്ശേരിസന്തോഷ് (30) നേയും ബസ്സും കസ്റ്റടിയിലെടുത്തു. വട്ടേക്കാട് മുതൽ കരിങ്കുളം വരെയുള്ള ഭാഗത്ത് അമിതവേഗതയും അപകടവും പതിവാകുന്നതോടൊപ്പം ഡ്രൈവർമാരുടെ മദ്യപിച്ചുള്ള വാഹനം ഓടിക്കലും അപകടവും യാത്രക്കാർക്ക് ഭീഷണിയാവുന്നു

English summary
The bus which hitted 3 vehicles and left without stopping was caught from Nenmara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X