കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴുകിയ നിലയില്‍ കസബ കടപ്പുറത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞില്ല; ഡിഎന്‍എ പരിശോധന നടത്തും

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് അഴുകിയ നിലയില്‍ ഇന്നലെ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഓഖി ദുരന്തത്തില്‍പെട്ട് മരിച്ചതാണെന്നാണ് സംശയിക്കുന്നത്.

ചിതാഭസ്മം ഗംഗയിൽ ഒഴുക്കരുത്, ശവദാഹം നടത്തിയ ചാരം കുഴിച്ച് മൂടണം, നിർദേശവുമായി കേന്ദ്രമന്ത്രിചിതാഭസ്മം ഗംഗയിൽ ഒഴുക്കരുത്, ശവദാഹം നടത്തിയ ചാരം കുഴിച്ച് മൂടണം, നിർദേശവുമായി കേന്ദ്രമന്ത്രി

മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. തീരദേശ പൊലീസും കാസര്‍കോട് പൊലീസും ചേര്‍ന്നാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചത്. മൃതദേഹം രണ്ട് ദിവസം കൂടി ഇവിടെ സൂക്ഷിക്കുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. ഓഖി ദുരന്തത്തില്‍പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കാണാതായ പലരുടെയും മൃതദേഹങ്ങള്‍ ഇതുവരെയും കിട്ടിയിട്ടില്ല. ഇതില്‍ ഒരാളുടെ മൃതദേഹമാകാം കസബ കടപ്പുറത്ത് കരക്കടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മൃതദേഹം പൂര്‍ണ്ണമായും അഴുകിയതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയാലെ തിരിച്ചറിയാനാവുകയുള്ളു.

ockhi

അതേ സമയം ചൊവ്വാഴ്ച നിര്‍ദ്ദിഷ്ട നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപത്തെ പുഴയില്‍ കണ്ട 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു

English summary
The dead body was not recognized on the Kasaba beach;DNA test will be done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X