കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....

  • By Pratheeksha
Google Oneindia Malayalam News

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഏകദേശം 40 വര്‍ഷത്തെ ചരിത്രമുണ്ട്. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിരകളാവുന്നതെന്നു കാണാം.

എന്നു മുതലാണ് കണ്ണൂരിലെ രാഷ്ട്രീയം കത്തിയുടെയും കഠാരയുടെയും ബോംബിന്റെയും ഭാഷ സ്വീകരിക്കാന്‍ തുടങ്ങിയത് .കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 42 ഓളം പേര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനിരകളായിട്ടുണ്ട്. ഇതില്‍ 19 പേര്‍ സിപിഎം പ്രവര്‍ത്തകരും 17 പേര്‍ ആര്‍ എസ് എസ്സുകാരുമാണ്. മുസ്ലീംലീഗില്‍ നിന്ന് മൂന്നുപേരും എന്‍ ഡി എഫില്‍ നിന്നു രണ്ടു പേരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു .ഇതില്‍ ഒടുവിലത്തെതാണ് തിങ്കളാഴ്ച്ച നടന്ന രാഷട്രീയ കൊലപാതകം. സിപിഎം, ബി എംഎസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജ് (38) ബിഎംഎസ് മേഖല പ്രസിഡന്റായ സി കെ രാമചന്ദ്രന്‍ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ധനരാജിനെ മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിലിട്ട് വെട്ടികൊല്ലുകയായിരുന്നു. സി കെ രാമചന്ദ്രനെ വീട്ടിലെത്തി അക്രമി സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷവും വെട്ടിക്കൊലപ്പെടുത്തി. 2004 മുതലാണ് ജില്ലയിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ദ്ധിച്ചതെന്നു കാണാം. 2008 ല്‍ മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. ഇതിനു മുന്‍പു ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ....

കെവി സുധീഷ് -1994

കെവി സുധീഷ് -1994

എസ് എഫ് ഐ നേതാവായിരുന്ന കെ വി സുധീഷ് 1994 ജനുവരി 26 നാണ് കൊല്ലപ്പെടുന്നത്. കൂത്തു പറമ്പിലുളള വീ്ട്ടില്‍ അതിക്രമിച്ചു കയറി അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധീഷ് വധക്കേസുമായി അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം ആര്‍ എസ് എ്സ്സുകാരായിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായിരുന്നു കൊലപാതകം.

പുന്നാട് മുഹമ്മദ് -2004

പുന്നാട് മുഹമ്മദ് -2004

പുന്നാട് ജുമാഅത്ത് പളളി പ്രസിഡന്റും എല്‍ഡിഎഫ് ഇരിട്ടി സബ് ഡിവിഷന്‍ മുന്‍ കണ്‍വീനറുമായിരുന്ന ഇരിട്ടി പുന്നാട്ടെ ഫിര്‍ദൗസ് മന്‍സിലില്‍ പിവി മുഹമ്മദ് 2004 ജൂ്ണ്‍ ഏഴിനാണ് കൊല്ലപ്പെടുന്നത്. നിസ്‌കാരത്തിനായി പള്ളിയിലേയ്ക്കു പോവുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകായിരുന്നു. മുഹമ്മദിന്റെ മൂത്ത മകന്‍ ഫിറോസിനും പരിക്കേറ്റു .സംഭവത്തില്‍ പ്രതികളായി ഒന്‍പതു ആര്‍ എസ് എസു കാര്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചു

മുഹമ്മദ് ഫസന്‍ -2006

മുഹമ്മദ് ഫസന്‍ -2006

സിപി ഐ ബ്രാഞ്ച് അംഗമായിരുന്ന മുഹമ്മദ് ഫസന്‍ 2006 ഒക്ടോബര്‍ 22 നാണ് കൊല്ലപ്പെടുന്നത്. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്കു പിന്നില്‍. സി പി എം കാരായിരുന്നു അറസ്റ്റിലായ പ്രതികള്‍. എംകെ സുനില്‍ കുമാറെന്ന കൊടി സുനിയായിരുന്നു ഒന്നാം പ്രതി. കൊലയ്ക്കു പിന്നില്‍ ആര്‍ എസ് എസ്സുകാരാണെന്നു വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബി ഐ ഏറ്റെടുത്ത ആദ്യത്തെ കേസായിരുന്നു ഇത്.

സൈനുദ്ദീന്‍-2008

സൈനുദ്ദീന്‍-2008

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സൈനുദ്ദീനെ 2008 ജൂണ്‍ 23 നാണ് സിപിഎമ്മുകാര്‍ വെട്ടികൊലപ്പെടുത്തുന്നത്. രാഷ്ട്രീയ വൈരാഗ്യം കാരണമാണ് കൊലയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സിപിഎം ലോക്കല്‍ സെക്രട്ടറിമാരടക്കം 11 പേരായിരുന്നു കേസിലെ പ്രതികള്‍ .ഈ കേസും സിബിഐ ഏറ്റെടുത്തു

 നിഖില്‍ -2008

നിഖില്‍ -2008

ആര്‍ എസ്എസ് പ്രവര്‍ത്തകായിരുന്ന നിഖില്‍ 2008 ലാണ് കൊല്ലപ്പെട്ടത് .കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

മാണിയത്ത് സത്യന്‍-2008

മാണിയത്ത് സത്യന്‍-2008

ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സത്യനും 2008 ലാണ് കൊല്ലപ്പെടുന്നത്. ഈ കേസിലും സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍

സി രജ്ഞിത്ത് -2008

സി രജ്ഞിത്ത് -2008

സിപിഎം പ്രവര്‍ത്തകനായ രഞ്ജിത്തും കൊല്ലപ്പെടുന്നത് ഇതേ വര്‍ഷമാണ് .ആര്‍ എസ് എസുകാരായിരുന്നു പ്രതികള്‍

മഹേഷ് -2008

മഹേഷ് -2008

അനന്തേശ്വരത്ത് വീട്ടില്‍ മഹേഷ് ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. കൊലപാതകത്തിനു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

 അനീഷ്-2008

അനീഷ്-2008

രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറ്റൊരിരയാണ് കല്ലിന്റവിട അനീഷ് .സിപിഎം പ്രവര്‍ത്തകനായിരുന്ന അനീഷിന്റെ കൊലപാതകത്തില്‍
സിപി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

 എം സുരേഷ്ബാബു-2008

എം സുരേഷ്ബാബു-2008

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ,കൊലപ്പെടുത്തിയത് സിപി ഐ

കെ വി സുരേന്ദ്രന്‍-2008

കെ വി സുരേന്ദ്രന്‍-2008

സുരേന്ദ്രനും ആര്‍ എസ് എസ് പ്രവര്‍ത്തനായിരുന്നു .സിപി ഐ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍

കെസി രാജേഷ്

കെസി രാജേഷ്

2008 ലെ കൊലപാതക പരമ്പരകള്‍ക്കു ശേഷം 2010 ല്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകമാണ് രാജേഷ് വധക്കേസ്. ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ സി പി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

പട്ടുവം അന്‍വര്‍

പട്ടുവം അന്‍വര്‍

മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന പട്ടുവം അന്‍വര്‍ 2011 ജൂലായ് അഞ്ചിനാണ് കൊല്ലപ്പെടുന്നത്. കേസില്‍ സിപിഐ പ്രവര്‍ത്തര്‍ അറസ്റ്റിലായി.

ഷുക്കൂര്‍ -2012

ഷുക്കൂര്‍ -2012

ഏറെ ചര്‍ച്ചയായ കേസുകളിലൊന്നാണ് ഷുക്കൂര്‍ വധക്കേസ്. മുസ്ലീംലീഗ് നേതാവായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെടുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നുളള പ്രതികാരമെന്നനിലയിലാണ് കൊലപാതകമെന്നാണ് ആരോപണം. കേസില്‍ പി ജയരാജന്‍ അറസ്റ്റിലായിരുന്നു .ഇതേ തുടര്‍ന്ന് വ്യാപക അക്രമങ്ങളുമുണ്ടായി

വിനോദ് കുമാര്‍-2013

വിനോദ് കുമാര്‍-2013

ആര്‍ എസ് എസ് പ്രവര്‍ത്തകായിരുന്ന പയ്യന്നൂര്‍ വിനോദ് കുമാര്‍ വധക്കേസില്‍ സിപി ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി

കതിരൂര്‍ മനോജ്

കതിരൂര്‍ മനോജ്

ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് കതിരൂര്‍ മനോജ് വധക്കേസ്. ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കം (25ാം പ്രതി) 14 ഓളം പേര്‍ കേസില്‍ പ്രതികളായിരുന്നു

സുജിത്ത് പാപ്പിനിശ്ശേരി

സുജിത്ത് പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സുജിത്തിനെയും അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപി ഐ പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.

English summary
The earliest political murder in kannur were reported in the year 1968,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X