കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യൊഴിഞ്ഞ് സർക്കാർ; കെഎസ്ആർടിസി ശമ്പള കാര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; കെ എസ് ആർ ടി സി ശമ്പള കാര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ആന്റണി രാജു. പത്താം തീയതി ശമ്പളം നൽകാമെന്ന് പറഞ്ഞത് സമരത്തിന് മുൻപാണെന്നും സമരം ചെയ്തതോടെ അതിന് പ്രസക്തിയില്ലാതായെന്നും മന്ത്രി പറഞ്ഞു.

സർക്കാരിനെ വിശ്വാസത്തിലെടുക്കാതെയാണ് സമരവുമായി മുന്നോട്ട് പോയത്. കേരളത്തിലെ 105 പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെ എസ് ആർ ടി സി. മറ്റ് പൊതുമേഖല സ്ഥാപനങ്ങളുടേയെല്ലാം ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്നത് മാനേജ്മെന്റുകളാണ്. അതുകൊണ്ട് തന്നെ മാനേജ്മെന്റാണ് ശമ്പളം നൽകേണ്ടത്. സർക്കാരിന്റെ വാക്ക് കേൾക്കാതെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന തരത്തിലേക്ക് തൊഴിലാകളിൽ പോയാൽ ഇനി എന്താണ് ചെയ്യാൻ സാധിക്കുക? ഇനി സർക്കാരിന് ഉത്തരവാദിത്തമില്ല, ജീവനക്കാർക്ക് ഇനി എന്നു ശമ്പളം നൽകാൻ കഴിയുമെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

antony raju

ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് മെയ് ആറിനായിരുന്നു സൂചനാ പണിമുടക്ക് നടത്തിയത്. എന്നാൽ നാല് ദിവസം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള വിതരണത്തിനായി പണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് മാനേജ്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചത്. . 82 കോടി രൂപയാണ് ശമ്പള നൽകാൻ ആവശ്യം. സര്‍ക്കാര്‍ കൊടുത്ത 30 കോടി രൂപ ഇന്നലെ കെ എസ് ആർ ടി സിയുടെ അക്കൗണ്ടില്‍ എത്തി. എന്നാല്‍ 52 കോടി കൂടി ഉണ്ടെങ്കില്‍ മാത്രമേ ശമ്പളം നല്‍കാൻ സാധിക്കൂ.

'കാവ്യയിലേക്കും അമ്മയിലേക്കും വിരൽ ചൂണ്ടുന്ന 200 മണിക്കൂർ ഓഡിയോകൾ..റിട്രീവ് ചെയ്ത തെളിവുകൾ';ബൈജു കൊട്ടാരക്കര'കാവ്യയിലേക്കും അമ്മയിലേക്കും വിരൽ ചൂണ്ടുന്ന 200 മണിക്കൂർ ഓഡിയോകൾ..റിട്രീവ് ചെയ്ത തെളിവുകൾ';ബൈജു കൊട്ടാരക്കര

ഇന്ന് രാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നും ശമ്പളം ലഭിച്ചില്ലേങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നുമാണ് യൂണിയൻ നേതാക്കൾ അറിയിച്ചത്. അതിനിടയിൽ കടുത്ത പ്രതിസന്ധിക്കിടയിലും ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ വർക്‌ഷോപ്പ് നവീകരണത്തിന്റെ ഭാ​ഗമായി സർക്കാർ അനുവദിച്ച തുകയിൽനിന്നാണ് ആധുനിക രീതിയിലുള്ള ബസ് വാഷിങ്‌ യൂണിറ്റ് വാങ്ങുന്നതെന്നാണ് കെ എസ് ആർ ടി സി വിശദീകരണം.

'കെഎസ്ആർടിസിയിൽ വർക്ക്ഷോപ്പ് നവീകരണത്തിന്റെ ഭാ​ഗമായി സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിം​ഗ് യൂണിറ്റ് വാങ്ങുന്നത്.
ഇത് ശമ്പളത്തിനുള്ള തുകയോ, കളക്ഷൻ തുകയോ തുകയോ ഉപയോ​ഗിച്ചല്ല വാങ്ങുന്നത്. വർക്ക്ഷോപ്പ് നവീകരണത്തിന് വേണ്ടിയുള്ള തുക ശമ്പളത്തിന് വേണ്ടി വകമാറ്റി ചിലവഴിച്ചതിനെ തുടർന്ന് നേരത്തെ സർക്കാർ ഈ തുക അനുവദിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കെഎസ്ആർടിസിയിൽ വർക്ക്ഷോപ്പ് നവീകരണത്തിന് വേണ്ടി 30 കോടി രൂപ വീതം ഓരോ വർഷവും സർക്കാർ അനുവദിച്ചു വരുന്നു.

ഈ തുക ഉപയോ​ഗിച്ചാണ് വർക് ഷോപ്പ് നവീകരണവും, അതിന്റെ ഭാ​ഗമായി ബസ് വാഷിംഗ്‌ മെഷീൻ ഉൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി തുക ചിലവാക്കുന്നത്.ഇത് കൂടാതെ
ഈ വർഷവും 30 കോടി രൂപ വർക്ക്ഷോപ്പ് നവീകരണത്തിനും, 20 കോടി രൂപ കമ്പ്യൂട്ടറൈസേഷനും വേണ്ടി സർക്കാർ അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് വർക്ക്‌ ഷോപ്പ് നവീകരണം,കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയ ആധുനിക പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്.

ഈ തുക വകമാറ്റി ചിലവഴിക്കാനുമാകില്ല. 4300 ഓളം വിവിധ തലത്തിലുള്ള ബസുകളാണ് വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ചു ദീർഘ ദൂര ബസുകൾക്ക് വളരെയേറെ വൃത്തിയും വെടിപ്പും ഉണ്ടാക്കേണ്ടതാണ്. നിലവിൽ 425 ബസ് വാർഷർമാർ 25 രൂപ നിരക്കിലാണ് ബസുകളുടെ പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അധുനിക സൗകര്യങ്ങൾ നവീകരണ പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കുന്നത്. വൃത്തിയുള്ള ബസുകൾ ആണ് യാത്രക്കാരെ ആകർഷിക്കാനുള്ള ഏറ്റവും പ്രധാന കാര്യം.ശമ്പളത്തിൽനിന്നാണ്‌ ഇത്തരത്തിൽ തുക ചെലവഴിക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ജീവനക്കാരുടെ മനസ്സുമടിപ്പിക്കുമെന്നും കെഎസ്ആർടിസിയുടെ നാശത്തിലേക്ക് തള്ളിവിടാൻ കാരണമാകുമെന്നും' കെഎസ്ആർടിസി പ്രസ്താവനയിൽ പറഞ്ഞു.

ജിം ചിത്രങ്ങളിൽ സ്റ്റൈലിഷ് ആയി നടി മീരാ ജാസ്മിൻ..ഫോട്ടോകൾ വൈറൽ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
the government is no longer responsible for KSRTC salary crisis; Minister antony raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X