• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഹർത്താൽ ഓട്ടക്കാരന് പിന്നീട് എന്തു സംഭവിച്ചു; വീഡിയോ വൈറൽ, ചില ഹർത്താൽ തമാശകൾ

  • By Goury Viswanathan
Google Oneindia Malayalam News

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ വ്യാപകമായ അക്രമങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ തെരുവുകൾ യുദ്ധക്കളമായി മാറുകയായിരുന്നു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇതനിടെ ചിരിക്കാൻ വക നൽകുന്ന ചില ഹർത്താൽ കോമഡികളും അരങ്ങേറി.

സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലേക്ക് പോലീസെത്തുമ്പോൾ വിറളിപൂണ്ട് ഓടിയൊളിക്കുന്ന രാഷ്ട്രീയക്കാരുടെ ദൃശ്യങ്ങൾ മുൻപും പുറത്തു വന്നിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ഹർത്താലിലും പോലീസിനെ കണ്ട് ഓടുന്ന ഒരു സമരാനുകൂലിയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആ ഓട്ടക്കാരന് പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നൊരു വീഡിയോ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്.

വ്യാപക അക്രമം

വ്യാപക അക്രമം

ബിന്ദുവും കനക ദുർഗയും ശബരിമലയിൽ പ്രവേശിച്ചതിന് പിന്നാലെ വ്യാപകമായ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. നിരവധിയാളുകൾ‌ക്ക് കുത്തേറ്റു. കടകളും വാഹനങ്ങളും അടിച്ചു തകർത്തു. കോടികളുടെ നാശ നഷ്ടങ്ങളാണ് ഹർത്താലിനെ തുടർന്നുണ്ടായത്. മൂന്നിടത്ത് ബോംബേറുണ്ടായി. സമരാനുകൂലികളും പോലീസും തമ്മിൽ കയ്യേറ്റം ഉണ്ടായി.

പ്രതിരോധിച്ച് ജനങ്ങൾ

പ്രതിരോധിച്ച് ജനങ്ങൾ

ഹർത്താലുകളോട് ഇനി സഹകരിക്കില്ലെന്ന് വ്യാപാരികളും , സിനിമാ മേഖലയും വാഹന ഉടമകളുമൊക്കെ വ്യക്തമാക്കിയതിന് ശേഷം നടന്ന ആദ്യ ഹർത്താലാണ് വ്യാഴാഴ്ച നടന്നത്. പലയിടത്തും വ്യാപാരികൾ കടകൾ തുറന്നെങ്കിലും സമരാനുകൂലികൾ കല്ലേറ് നടത്തിയും ഭീഷണിപ്പെടുത്തിയും കടകൾ അടപ്പിക്കുകയായിരുന്നു. കടകൾ അടിച്ചു തകർക്കുകയും ചെയ്തു.

വിരട്ടിയോടിച്ച് നാട്ടുകാർ

സമരക്കാരെ വിരട്ടിയോടിക്കുന്ന സാധാരണക്കാരുടെ ദൃശ്യങ്ങളും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്ത്രീകളും വൃദ്ധരുമടക്കമുള്ളവർ ചേർന്ന് ബിജെപി പ്രവർത്തകരെ വിരട്ടിയോടിക്കുന്ന കൊല്ലത്ത് നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിർബന്ധിപ്പിച്ച് കടയടപ്പിലൊക്കെ വീട്ടിൽ ചെന്ന് കാണിച്ചാൽ മതിയെന്നാണ് പറഞ്ഞാണ് ഇവർ സമരക്കാരെ വിരട്ടുന്നത്.

 എടപ്പാൾ മാതൃക

എടപ്പാൾ മാതൃക

ഹർത്താൽ കോമഡിയിൽ ഏറ്റവും ചിരിപടർത്തിയത് എടപ്പാളിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഹർത്താൽ അനുകൂലികളായ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ബൈക്കുകളിൽ വരുന്നതും നാട്ടുകാർ കൂട്ടമായി ചേർന്ന് ഇവരെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബൈക്കും ഉപേക്ഷിച്ച് കൂട്ടത്തോടെ സമരാനുകൂലികൾ ഓടിക്കളയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കിളിനക്കോടിന്റെ പേരിൽ മലപ്പുറത്തെ പരിഹസിച്ചവർ എടപ്പാളിനെയോർത്ത് അഭിമാനിക്കുകയാണ് ഇപ്പോൾ, കൂടാതെ ഉസൈൻ ബോൾട്ടിനെ പോലും അത്ഭുതപ്പെടുത്തുന്ന ഓട്ടക്കാരെക്കുറിച്ച് ട്രോളുകളുടെ ബഹളവും.

വീഡിയോ

എടപ്പാളിൽ സമരക്കാരെ ഓടിപ്പായിക്കുന്ന നാട്ടുകാർ

വൈറലായ ഓട്ടക്കാരൻ

വൈറലായ ഓട്ടക്കാരൻ

പോലീസ് വാഹനത്തിന് അരികിലൂടെ ഓടുന്ന സംഘപരിവാർ പ്രവർത്തകന്റെ ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. പോലീസ് വാഹനത്തിന് അകത്ത് നിന്ന് നോക്കുന്ന ഒരു പോലീസുകാരനും ഇടം വലം നോക്കാതെ പായുന്ന ഹർത്താൽ അനുകൂലിയും മാത്രമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിന് മുമ്പും ശേഷവും സംഭവിച്ച രസകരമായ കാര്യങ്ങളാണ് വീഡിയോയിലുള്ളത്.

 ഓടിച്ചെന്നത് പോലീസിന്റെ അടുത്തേയ്ക്ക്

ഓടിച്ചെന്നത് പോലീസിന്റെ അടുത്തേയ്ക്ക്

പോലീസിൽ നിന്നും രക്ഷപെടാനായി ഓടുന്ന സംഘപരിവാർ പ്രവർത്തകന്റെ ഓട്ടം ചെന്നു നിന്നത് പോലീസിന്റെ അടുത്ത് തന്നെയാണ്. അവിടെ നിന്ന് വീണ്ടും തിരിച്ചോടി. ഒടുവിൽ തൂക്കിയെടുത്ത് പോലീസ് വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വീഡിയോ

യുവാവിന്റെ വൈറൽ ഓട്ടവും പിന്നീട് സംഭവിച്ചതും

ശബരിമലയില്‍ ചരിത്രം സൃഷ്ടിച്ച് മൂന്നാമത്തെ യുവതി... ശശികല ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്ശബരിമലയില്‍ ചരിത്രം സൃഷ്ടിച്ച് മൂന്നാമത്തെ യുവതി... ശശികല ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

English summary
the real video of viral picture of rss worker in hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X