കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും;'ആയുധങ്ങൾക്ക്' മൂർച്ച കൂട്ടി പ്രതിപക്ഷം!ഒരു എംഎൽഎ ജയിലിൽ...

സഹകരണ ബാങ്കുകളുടെ ലയനം, സ്വാശ്രയ മെഡിക്കൽ പ്രവേശനം, ജിഎസ്ടി എന്നിവ സംബന്ധിച്ച നിർണ്ണായക ബില്ലുകളാണ് ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഏഴാമത് സമ്മേളനത്തിന് ആഗസ്റ്റ് ഏഴ് തിങ്കളാഴ്ച മുതൽ തുടക്കമാകും. നിയമനിർമ്മാണത്തിന് മാത്രമായാണ് സഭ ചേരുന്നതെങ്കിലും, നിലവിലെ രാഷ്ട്രീയ വിവാദങ്ങളും സമ്മേളനത്തിൽ ചർച്ചയ്ക്ക് വരും.

അമ്മയുടെ രോഗം കാരണം മുടങ്ങിയത് 110 വിവാഹാലോചനകൾ!അമ്മയെ മാറ്റിനിർത്തി വിവാഹം വേണ്ടെന്ന് മകൻ!വായിക്കാതിരിക്കരുത് ഈ കോഴിക്കോട്ടുക്കാരന്റെ അനുഭവം...അമ്മയുടെ രോഗം കാരണം മുടങ്ങിയത് 110 വിവാഹാലോചനകൾ!അമ്മയെ മാറ്റിനിർത്തി വിവാഹം വേണ്ടെന്ന് മകൻ!വായിക്കാതിരിക്കരുത് ഈ കോഴിക്കോട്ടുക്കാരന്റെ അനുഭവം...

ഗുരുവായൂർ വിവാഹം;8 ലക്ഷം നഷ്ടപരിഹാരം വാങ്ങിയ വരൻ കുടുങ്ങും?പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിനെന്ന്ഗുരുവായൂർ വിവാഹം;8 ലക്ഷം നഷ്ടപരിഹാരം വാങ്ങിയ വരൻ കുടുങ്ങും?പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിനെന്ന്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ദേശീയതലത്തിൽ വരെ സജീവമായി ചർച്ച ചെയ്യുന്നതിനിടെയാണ് സഭ സമ്മേളിക്കുന്നത്. ഇതിനു പുറമേ എം വിൻസെന്റ് എംഎൽഎയുടെ അറസ്റ്റ്, കോവളം കൊട്ടാരം, മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പരാമർശം, സ്വാശ്രയ മെഡിക്കൽ പ്രവേശനം തുടങ്ങിയ വിഷയങ്ങളാകും ഏഴാമത് സമ്മേളനത്തെ സജീവമാക്കുക.

keralaassembly

സഹകരണ ബാങ്കുകളുടെ ലയനം, സ്വാശ്രയ മെഡിക്കൽ പ്രവേശനം, ജിഎസ്ടി എന്നിവ സംബന്ധിച്ച നിർണ്ണായക ബില്ലുകളാണ് ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകൾ പരിഗണിക്കുമ്പോൾ സഭാനടപടികളുമായി പൂർണ്ണമായും സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

കോവളം എംഎൽഎ എം വിൻസെന്റ് ജയിലിൽ കഴിയുന്നതിനിടെയാണ് സഭ സമ്മേളിക്കുന്നത്. എം വിൻസെന്റിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നതും സഭാ സമ്മേളനം ആരംഭിക്കുന്നതും ഒരേദിവസമാണ്. എം വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നാകും സഭയിൽ പ്രതിപക്ഷം ആദ്യമുന്നയിക്കുന്ന വിഷയം. ആഗസ്റ്റ് ഏഴിന് തുടങ്ങുന്ന സമ്മേളനം ആഗസ്റ്റ് 24 വരെ നീണ്ടുനിൽക്കും.

English summary
The seventh session of the 14th Kerala Legislative Assembly beginning on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X