സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഉടനെ തുറക്കില്ല, ഡിസംബർ വരെ കാക്കണമെന്ന് സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകുമെന്ന് വ്യക്തമാക്കി സിനിമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കുക സാധ്യമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമലേ സിനിമാ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന് സജി ചെറിയാന്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമല്ല നിലവിലുളളത്. ദിവസേനെ ഉളള കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയോടെയാണ് കാണുന്നത് എന്ന് മന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിലേക്ക് താഴുന്ന സാഹചര്യം വരുമ്പോള്‍ തിയറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കുന്നത് ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വിനോദ നികുതി ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കൂടി വരികയാണ്. ഈ സാഹചര്യത്തെ ജാഗ്രതയോടെ വേണം കാണാന്‍. അതുകൊണ്ട് തന്നെ അടുത്ത നാല് മാസത്തിനിടെ തിയറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി ഉയര്‍ത്തും. തിയറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സിനിമാ മേഖല വന്‍ പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത്. സിനിമാ ചിത്രീകരണം നടത്താന്‍ നിയന്ത്രണങ്ങളോടെ കഴിഞ്ഞ മാസം മുതല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തിയറ്ററുകള്‍ തുറക്കാത്തത് കാരണം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പോലുളള ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുകയാണ്.
തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം എന്നാണ് സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം എന്നുളള ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലളിതമാക്കിയതോടെ സംസ്ഥാനത്ത് മാളുകള്‍ അടക്കമുളളവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിയറ്ററുകള്‍ക്കും തുറക്കാനുളള അനുവാദം വേണം എന്നാണ് തിയറ്റര്‍ ഉടമകളുടെ ആവശ്യം. മാത്രമല്ല വിനോദ നികുതിയും ഫിക്‌സഡ് വൈദ്യുതി ചാര്‍ജ്ജും ഒഴിവാക്കി നല്‍കണം എന്നും ഫിയോക് ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വ്യാപാരസ്ഥാപനങ്ങള്‍ അടക്കം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും എന്നാല്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാതിരിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഏറെ നാളുകളായി സിനിമാ മേഖല അടഞ്ഞ് കിടക്കുന്നതിനാല്‍ ആയിരക്കരണക്കിന് തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. പല ചിത്രങ്ങളും ഷൂട്ടിംഗ് തെലങ്കാന അടക്കമുളള അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന സാഹചര്യം പോലുമുണ്ടായി. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് കൊവിഡ് അതിതീവ്രമല്ലാത്ത പ്രദേശങ്ങളില്‍ ഷൂട്ടിന് അനുമതി നല്‍കിയത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവില്‍ സിനിമാ ചിത്രീകരണം നടക്കുന്നത്.
Recommended Video
ക്ലാസിക് ലുക്കിൽ ഷംന കാസിം, കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
നേരത്തെ സിനിമാ മേഖലയുടെ പ്രതിസന്ധിയില്‍ സഹായമായി വിനോദ നികുതി ഇളവ് അടക്കം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള വിനോദ നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയത്. മാത്രമല്ല തിയറ്ററുകള്‍ അടഞ്ഞ് കിടന്ന പത്ത് മാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറച്ച് നല്‍കുകയും ചെയ്തു.
മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ












Click it and Unblock the Notifications