മടപ്പള്ളിയിലും വടകരയിലും മോഷണ പരമ്പര സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

  • Posted By: Desk
Subscribe to Oneindia Malayalam

വടകര:മടപ്പള്ളി നാദാപുരം റോഡിൽ വീട് കുത്തി തുറന്ന് കവർച്ച ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് സമീപം പൂളയുള്ള പറമ്പിൽ തുരൂർ പിവി മഹമൂദിന്റെ വീട്ടിലാണ് വീട് കുത്തി തുറന്ന് കവർച്ച നടത്തിയത്.കിടപ്പ് മുറിയിലെ മേശയിൽ സൂക്ഷിച്ച ആറു പവൻ സ്വർണ്ണാഭരണങ്ങൾ 8000 രൂപ 3500 രൂപ വിലയുള്ള 20 ഒമാൻ റിയാൽ 20000 രൂപ വിലയുള്ള റാഡോ വാച്ച്,2000 രൂപ വിലയുള്ള രണ്ടു വാച്ചുകൾ എന്നിവയാണ് കവർന്നത്.

ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.വീടിന്റെ മുൻ ഭാഗത്തെ പൂട്ട് തകർത്താണ് മോഷ്ട്ടാവ് അകത്തു കടന്നത്.ഈ സമയം ഗൃഹ നാഥനും കുടുംബവും വീട്ടിൽ ഉറക്കത്തിലായിരുന്നു.ചോമ്പാൽ എസ്ഐ പികെ ജിതേഷ്എ എസ്ഐ നസീർ വിരലടയാള വിദഗ്ദ്ധർ ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

theft

വടകരയിൽ രണ്ടിടങ്ങളിലായി നടന്ന മോഷണത്തിൽ 37900 രൂപ കവർന്നു.ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള ഐസ് ക്രീം കടയിൽ നിന്നും 37000 രൂപയും,വടകര പാർക്ക് റോഡിലെ വടകര ചിറ്റ്‌സ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും 900 രൂപയുമാണ് കവർന്നത്.ഇരു സ്ഥാപനങ്ങളുടേയും ഷട്ടർ തകർത്താണ് മോഷ്ട്ടാക്കൾ കവർച്ച നടത്തിയത്.വടകര സിഐടി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

English summary
Theft series in vadakara, gold and money roberred

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്