Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി സെന്ററിനെ പിഎസ്‌സി ആക്കിമാറ്റുകയാണ് ഈ സര്‍ക്കാര്‍; വെറുക്കപ്പെട്ട ഭരണകൂടമാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങള്‍ കോവിഡ് കാലത്ത് ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കിയപ്പോള്‍ കേരള സര്‍ക്കാര്‍ അത് നിഷേധിച്ചെന്ന് മാത്രമല്ല ജീവനക്കാരെ അവഗണിക്കുകയും ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോവിഡ് കാലത്ത് പോലും ജീവനക്കാരെ ഈ സര്‍ക്കാര്‍ ദ്രോഹിച്ചു. സാലറി ചലഞ്ച് ഉള്‍പ്പെടെയുള്ള തൊഴിലാളി വിരുദ്ധ താല്‍പ്പര്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പിന്തിരിപ്പന്‍ ശുപാര്‍ശകള്‍

പിന്തിരിപ്പന്‍ ശുപാര്‍ശകള്‍

ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത പിന്തിരിപ്പന്‍ ശുപാര്‍ശകളാണ് ഈ സര്‍ക്കാരിന്റെ ശമ്പളപരിഷ്‌ക്കണത്തിലുള്ളത്. തൊഴിലാളികളുടെ വികാരം ഉള്‍ക്കൊള്ളാതെ മുതലാളിത്വ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
ഇന്ധനവിലയും പാചകവാതക വിലയും വാണം പോലെ ഉയരുകയാണ്.

 വിലക്കയറ്റം

വിലക്കയറ്റം

ഇന്ധനവില വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് വഴിയൊരുക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ ബസ്സ് ചാര്‍ജ്ജ് കുറയ്ക്കുന്നതിനോ ക്രിയാത്മകമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. തുച്ഛശമ്പളക്കാരായ സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

മൂല്യവര്‍ധിത നികുതി

മൂല്യവര്‍ധിത നികുതി

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധവില വര്‍ധനവിലൂടെ ലഭിക്കുമായിരുന്ന 620 കോടി വേണ്ടെന്ന് വയ്ക്കുകയും അതുവഴി ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ അടുത്ത കാലത്ത് ഇന്ധനവിലയുടെ മൂല്യവര്‍ധിത നികുതി രണ്ടു ശതമാനം ഒഴിവാക്കി. ജനവികാരം ഉള്‍ക്കൊണ്ട് ഇത്തരം മാതൃകപിന്തുടര്‍ന്ന് ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുന്ന അമിതി നികുതി കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

മുഖ്യമന്ത്രിയുടെ ശ്രദ്ധ

മുഖ്യമന്ത്രിയുടെ ശ്രദ്ധ

ജനങ്ങളുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ പിന്‍വാതില്‍ വഴി അനര്‍ഹര്‍ക്ക് നിയമനം നല്‍കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ. ഭരണഘടനാ സ്ഥാപനങ്ങളെ നരേന്ദ്ര മോദി തകര്‍ക്കുന്നത് പോലെ ഈ സര്‍ക്കാര്‍ പിഎസ്സ്സിയുടെ വിശ്വാസ്യത തകര്‍ത്തു. പിഎസ്സ്സിയെ നോക്കുകുത്തിയാക്കി.

പിന്‍വാതില്‍ വഴി

പിന്‍വാതില്‍ വഴി

ഒരു ലക്ഷം പേരെ അനര്‍ഹമായി പിന്‍വാതില്‍ വഴി നിയമിക്കുക വഴി എകെജി സെന്ററിനെ പിഎസ്സ്സി ആക്കിമാറ്റുകയാണ് ഈ സര്‍ക്കാര്‍. എംപ്ലോയിമെന്റ് എക്സ്ച്ചേഞ്ചില്‍ 43.3 ലക്ഷം അഭ്യസ്തവിദ്യര്‍ പേരു രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തുനില്‍ക്കുമ്പോഴാണ് സിപിഎം പാര്‍ട്ടി അനുഭാവികള്‍ക്കും ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ വഴി സര്‍ക്കാര്‍ ജോലി നല്‍കുന്നത്.ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ അനര്‍ഹമായ നിയമനങ്ങളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റദ്ദാക്കും.

വെറുക്കപ്പെട്ട ഭരണകൂടം

വെറുക്കപ്പെട്ട ഭരണകൂടം

സമസ്തമേഖലയും തകര്‍ത്ത സര്‍ക്കാരാണിത്. പരാജിതനായ മുഖ്യമന്ത്രിയും വെറുക്കപ്പെട്ട ഭരണകൂടവുമാണ് ഇവിടെയുള്ളത്.ഇതുപോലെ ഏകാധിപതിയായ ഒരു മുഖ്യമന്ത്രിയെ രാജ്യം കണ്ടിട്ടില്ല. കാബിനറ്റില്‍ മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ നട്ടെല്ലുള്ള ഒരു മന്ത്രിയുമില്ല. മുഖ്യമന്ത്രി എന്തുപറഞ്ഞാലും ഏറാന്‍മൂളി കേള്‍ക്കുന്ന മന്ത്രിമാരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+