Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴയില്‍ നാല് പേരും കൊല്ലപ്പെട്ടതിന് പിന്നില്‍.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരന്‍

തൊടുപുഴയില്‍ കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. വണ്ണപുറത്ത് മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50),മകള്‍ ആര്‍ഷ കൃഷ്ണന്‍ (21),മകന്‍ ആദര്‍ശ് (17) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്.

വീടിന് പിന്നില്‍ ഉണ്ടായിരുന്ന കുഴിയില്‍ നിന്നാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. നാലുപേരുടേയും മരണത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന് സംശയങ്ങളാണ് പുറത്തുവരുന്നത്.

ദുരൂഹത

ദുരൂഹത

മൂന്ന് ദിവസമായി കൃഷ്ണനെയും കുടുംബത്തേയും വീടിന് പുറത്ത് കണ്ടിരുന്നില്ല. റബ്ബര്‍ പാലെടുക്കാത്തത് കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കുഴിയിലെ മണ്ണ് മാറ്റി നോക്കിയപ്പോള്‍ ആണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.

ചോരക്കറ

ചോരക്കറ

വീടിന് പത്ത് മീറ്റര്‍ അകലെയായി കണ്ടെത്തിയ പുതുതായി എടുത്ത കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ മൃതദേഹങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

മുറിവുകള്‍

മുറിവുകള്‍

വീടിനുള്ളില്‍ ചുമരിലും തറയിലും രക്തക്കറ കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിശോധനയില്‍ മൃതദേഹത്തില്‍ മാരക മുറിവുകള്‍ കണ്ടെത്തി. കൃഷ്ണന്‍റേയും മകന്‍റേയും മൃതദേഹങ്ങളില്‍ തലയ്ക്ക് മാരകമായി മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

കുത്തേറ്റു

കുത്തേറ്റു

കൃഷ്ണന്‍റെ ഭാര്യയുടെ നെഞ്ചിലും വയറ്റിലും കുത്തേറ്റതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കിടയില്‍ ഇവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തി. കത്തിയും ചുറ്റികയുമാണ് പരിശോധനയില്‍ കണ്ടെടുത്തത്.

മന്ത്രവാദം

മന്ത്രവാദം

അതേസമയം സംഭവത്തില്‍ മന്ത്രവാദം നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി കൃഷ്ണന്‍റെ സഹോദരന്‍ യജ്ഞേശ്വരന്‍ ആരോപിച്ചു. കൃഷ്ണന്‍റെ വീട്ടില്‍ രാത്രികാലങ്ങളില്‍ പലരും വന്നു പോകാറുണ്ടെന്നും എന്നാല്‍ എന്താണ് അവിടെ നടന്നിരുന്നതെന്ന് വ്യക്തമല്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ബന്ധമില്ല

ബന്ധമില്ല

പത്തു വര്‍ഷമായി കൃഷ്ണനുമായി അടുപ്പമില്ലെന്നും യജ്ഞേശ്വരന്‍ പറഞ്ഞു. കൃഷ്ണന്‍റെ കുടുംബം ബന്ധുക്കളുമായും നാട്ടുകാരുമായും ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+