കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു; കൃത്യം നടത്തിയത് മൂന്നിലേറെപ്പേര്‍ , 15 പേര്‍ നിരീക്ഷണത്തില്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്തെ നടുക്കിയ തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ബുധനാഴ്ച്ച രാവിലെയോടെയായിരുന്നു വീടിന് പുറകിലെ മണ്ണിട്ട് മൂടിയ കുഴിയില്‍ നാലംഗ കുടുബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായതിനേതുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലായിരുന്നു കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

<strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും</strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും

ആഭിചാര ക്രിയയെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആദ്യം വിലയിരുത്തിയ പോലീസ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മോഷണം ശ്രമം എന്ന സംശയവും പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്കായി പോലീസ് ശക്തമായ അന്വേഷണം തുടരുകയാണ്.

അന്വേഷണത്തിനൊടുവില്‍

അന്വേഷണത്തിനൊടുവില്‍

കുടുംബാംഗങ്ങളെ കാണാതായതിനേ തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് പുറകിലെ ചാണകക്കുഴിയില്‍ നിന്ന് കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജ്ജുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

4 പേർ

4 പേർ

തലയ്ക്ക് അടിച്ചും കുത്തിയുമാണ് നാല് പേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. ചുറ്റിക കൊണ്ടാണ് നാല് പേരുടേയും തലയ്ക്ക് അടിയേറ്റിരിക്കുന്നത്. കൃഷ്ണന്റെ മുഖം വികൃതമാക്കിയ നിലയില്‍ ആയിരുന്നു. ആര്‍ഷയുടെ മുഖത്തിന്റെ ഒരു വശം അടിയേറ്റ് തകര്‍ന്ന നിലയിലും ആയിരുന്നു.

ആഭിചാരക്രിയ

കൊല്ലപ്പെട്ട കൃഷണ്ണന്‍ ആഭിചാരക്രിയകള്‍ ചെയ്തിരുന്ന വ്യക്തിആയിരുന്നതിനാല്‍ ഇത് സംഭന്ധിച്ചുള്ള അന്വേഷണമായിരുന്നു പോലീസ് ആദ്യം നടത്തിയിരുന്നത്. സാമ്പത്തികമായി ഉന്നതരായവര്‍ ഉള്‍പ്പടേയുള്ള പലരും പലപ്പോഴായി അഭിചാരക്രിയകള്‍ക്കായി ഈ വിട്ടീല്‍ വന്നിരുന്നു.

നയിച്ചത്

നയിച്ചത്

ആഭിചാര ക്രിയയില്‍ ഫലം കിട്ടാത്തതിനേതുടര്‍ന്നുണ്ടായ തര്‍ക്കമോ കുടുംബസ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ആകാം കൊലാപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

സ്വര്‍ണം

സ്വര്‍ണം

എന്നാല്‍ വീട്ടിലുള്ള 40 പവന്‍ സ്വര്‍ണം കൊല്ലപ്പെട്ട സുശീല തന്നെ കാണിച്ചിരുന്നു. ഇപ്പോള്‍ അത് കാണാനില്ല എന്ന വിവരമാണ് ലഭിക്കുന്നതെന്ന് സഹോദരി പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മോഷ്ടാക്കളിലേക്കും പോലീസ് അന്വേഷണം നീട്ടുന്നത്.

പ്രധാനമായും

പ്രധാനമായും

കൊലനടത്തി ആഭരണങ്ങളുമായി കടന്നു കളയുന്നതാണ് മോഷ്ടാക്കളുടെ രീതി. എന്നാല്‍ ഇവിടെ കൊലയ്ക്ക് ശേഷം നാല് മൃതദേഹങ്ങളും വീട്ടിന് പിറകിലെ കുഴിയില്‍ അടക്കം ചെയ്തിരിക്കുന്നതിനാല്‍ വളരെ പരിചയമുള്ള ആരോ ചെയ്ത കൊലപാതകമെന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.

തര്‍ക്കം

തര്‍ക്കം

മോഷണം എന്നതിലേക്ക് തന്നെ കടക്കുകയാണെങ്കില്‍ ആഭിചാരക്രിയയില്‍ പണം നഷ്ടപ്പെട്ടതിനേതുടര്‍ന്ന് കൃഷ്ണനുമായി തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ കുടംബത്തെ കൊന്ന് കുഴിച്ചുമൂടി ആഭരണങ്ങളുമായി കടന്നുകളഞ്ഞതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നു.

കുഴിച്ചുമൂടല്‍

കുഴിച്ചുമൂടല്‍

വീട്ടില്‍ വെച്ച് കൊലനടത്തിയതിന് ശേഷം 4 മൃതദേഹങ്ങളും കുഴിച്ചുമൂടാന്‍ ഒരാള്‍ക്ക് തനിച്ചു ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്ന് പോലീസ് ആദ്യമേ ഊഹിച്ചിരുന്നു. മൂന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് സൂചന.

സ്വഭാവരീതികള്‍

സ്വഭാവരീതികള്‍

തങ്ങള്‍ക്കുനേരെ അക്രമം ഉണ്ടാവുമെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. സമീപ ദിവസങ്ങളില്‍ പെണ്‍കുട്ടിയുടേതടക്കമുള്ള സ്വഭാവരീതികള്‍ അവരുമായി ബന്ധപ്പെട്ടവരില്‍ നിന്ന് അറിഞ്ഞതില്‍ പോലീസിന് ഇതുവ്യക്തമാണ്.

പോസ്റ്റ്‌മോര്‍ട്ടം

പോസ്റ്റ്‌മോര്‍ട്ടം

തലയിലേറ്റ മുറിവുകളിലൂടെ രക്തം വാര്‍ന്നാതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള തൊടുപുഴ ഡിവൈഎസ്പി കെപി ജോസ് പറഞ്ഞു. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികവയവങ്ങള്‍ തിരുവുനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ക്വട്ടേഷന്‍ സാധ്യത

ക്വട്ടേഷന്‍ സാധ്യത

കൃഷ്ണനുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്ന 15 വ്യക്തികളുടെ പട്ടിക ഇന്നലെ രാത്രിയോടെ തന്നെ പോലീസ് തയ്യാറാക്കി. ഇതില്‍ രണ്ടുപേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പോലീസ് പ്രധാനമായും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 40 പേരില്‍ നിന്ന് മൊഴിയെടുത്ത പോലീസ് ക്വട്ടേഷന്‍ സാധ്യതയും തള്ളിക്കളയുന്നില്ല.

English summary
thodupuzha murder case police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X