ചാണ്ടിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു! തിരക്കിട്ട ചര്‍ച്ചകള്‍, ശശീന്ദ്രന്‍ വന്നാല്‍ രാജിയെന്ന് എന്‍സിപി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിര്‍ണ്ണായക കൂടിയാലോചനകള്‍. വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായാണ് ഇടത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്.

thomaschandy

അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നാണ് എന്‍സിപിയുടെ നിലപാട്. ഫോണ്‍വിളി കേസില്‍ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി മന്ത്രിപദവി രാജിവെക്കുമെന്നും എന്‍സിപി വ്യക്തമാക്കി. ഇക്കാര്യം എല്‍ഡിഎഫിനെ അറിയിക്കാനാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ രാജിയല്ലാതെ മറ്റു വഴികളില്ലെന്നാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണവും, ഹൈക്കോടതിയില്‍ നിന്നുള്ള വിമര്‍ശനവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കാനാകില്ലെന്നാണ് സിപിഎം എന്‍സിപിയെ അറിയിച്ചിരിക്കുന്നത്.

പാപ്പുവിന്റെ പേരില്‍ ലക്ഷങ്ങള്‍! സ്വത്തിനായി മകളും രംഗത്ത്... പക്ഷേ, അവകാശി മറ്റൊരാള്‍....

അതിനിടെ, തോമസ് ചാണ്ടിയെ രാജിവെപ്പിക്കാതിരിക്കാന്‍ എന്‍സിപി ദേശീയ നേതാക്കളും എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്‍സിപിയുടെ പ്രമുഖ ദേശീയ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നത് വരെ കാത്തിരിക്കണമെന്നാണ് എന്‍സിപി ദേശീയ നേതാക്കളും ഇടത് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തോമസ് ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ എന്‍സിപിയുടെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നതാണ് പാര്‍ട്ടി ദേശീയ നേതൃത്വവും വിഷയത്തില്‍ ഇടപെടാന്‍ കാരണം. എന്നാല്‍ ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎമ്മും സിപിഐയും എന്‍സിപിയുടെ നിലപാടിനോട് യോജിക്കാനിടയില്ല.

English summary
thomas chandy isuue; ldf leaders reached in akg center.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്