കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗനിർണയവും ചികിത്സയും പ്രോട്ടോക്കോൾ പ്രകാരം; പ്രവാസികൾ വരുമ്പോഴും ജാഗ്രത തുടരുമെന്ന് മന്ത്രി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ടെസ്റ്റ് ചെയ്യാത്ത രോഗികൾ കേരളത്തിലുണ്ടെന്നാണ് പ്രചരണം. കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. നിലവിൽ നല്ല ജാഗ്രതയുണ്ട്. ഈ ജാഗ്രത പ്രവാസികൾ വരുമ്പോഴും തുടരുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതി. പോസ്റ്റ് വായിക്കാം

പ്രവാസികള്‍ വരുമ്പോഴും

പ്രവാസികള്‍ വരുമ്പോഴും

സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. ടെസ്റ്റ് ചെയ്യാത്ത രോഗികൾ കേരളത്തിലുണ്ടെന്നാണ് പ്രചരണം. കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. നിലവിൽ നല്ല ജാഗ്രതയുണ്ട്. ഈ ജാഗ്രത പ്രവാസികൾ വരുമ്പോഴും തുടരും.
ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളേക്കാൾ 318 പേർക്കു കൂടിയെങ്കിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട് എന്ന് വാദിക്കുന്ന ഒരു പഠനറിപ്പോർട്ട് സംബന്ധമായ ഒരു ലേഖനം ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കള്ളക്കണക്കാണെന്നോ ഗണിതശാസ്ത്രരീതിയിൽ എന്തെങ്കിലും തെറ്റുണ്ടെന്നോ ഉള്ള വിമർശനം എനിക്കില്ല.

എങ്ങനെ വിശദീകരിക്കാനാകും

എങ്ങനെ വിശദീകരിക്കാനാകും

പഠനത്തിൽ പറയുന്നതുപോലെ തിരിച്ചറിയാത്ത ഇത്രയധികം വൈറസ് ബാധിതർ സമൂഹത്തിൽ ഉണ്ടെങ്കിൽ നിശ്ചയമായും സാമൂഹ്യവ്യാപനത്തിലേയ്ക്കു പോകും. എന്നാൽ അത് ഉണ്ടാകുന്നില്ല. കേരളത്തിലെ കൊവിഡ് രോഗികളുടെ മൂന്നോ, നാലോ പേരൊഴികെ മുഴുവൻ ആളുകളുടെയും സ്രോതസ്സ് നമുക്ക് കണ്ടുപിടിക്കാനായിട്ടുണ്ട്. അപ്പോൾ ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കാനാകും?

രോഗം ഉണ്ടാവണം

രോഗം ഉണ്ടാവണം

ഇവരുടെ കണക്കുകൂട്ടലിൽ രണ്ട് മുഖ്യപടവുകളാണുള്ളത്. ഒന്ന്, എത്ര പേർ മരിക്കും? ഇതുവരെയുള്ള മരണവും രോഗത്തിന്റെ ദൈർഘ്യവും കണക്കിലെടുക്കുമ്പോൾ 500 രോഗികൾക്ക് മൂന്നല്ല, ഒരു മരണവുംകൂടിയെങ്കിലും ഉണ്ടാകും (വേണമെങ്കിൽ മാഹി മരണവും നമ്മുടെ കണക്കിൽപ്പെടുത്താമല്ലോ). രണ്ട്, ലോകത്ത് എല്ലായിടത്തുമുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മരണം ഉണ്ടെങ്കിൽ എത്ര രോഗികളുണ്ടെന്ന് കണക്കാക്കാനാകും. അങ്ങനെ കണക്കാക്കുമ്പോൾ 318 പേർക്കുകൂടി രോഗം ഉണ്ടാവണം.

നിരീക്ഷണത്തിലുണ്ടായിരുന്നു

നിരീക്ഷണത്തിലുണ്ടായിരുന്നു

ശരിയാണ്, അന്തർദേശീയ നിലവാരം വച്ചുനോക്കുമ്പോൾ കേരളത്തിലെ ടെസ്റ്റുകളുടെ എണ്ണം കുറവാണ്. ടെസ്റ്റുകളുടെ കിറ്റിന്റെ ദൗർലഭ്യം അതുകൊണ്ട് കേരളം തനതായൊരു ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുത്തു. മൊത്തം രോഗികളിൽ 60 ശതമാനം പേർ പുറത്തു നിന്നും വന്നവരാണ്. അവരുടെ മുഴുവൻ ബന്ധങ്ങളെയും ട്രെയിസ് ചെയ്ത് നിരീക്ഷണത്തിലാക്കി. ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ ടെസ്റ്റ് ചെയ്ത്, പോസിറ്റീവെങ്കിൽ ചികിത്സയിലാക്കി. അവരുടെ ബന്ധങ്ങളെയും നിരീക്ഷണത്തിലാക്കുന്നു. ഒരു ഘട്ടത്തിൽ രണ്ടു ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലുണ്ടായിരുന്നു.

14 ദിവസം ക്വാറന്റീൻ

14 ദിവസം ക്വാറന്റീൻ

അവരെയെല്ലാവരെയും ടെസ്റ്റ് ചെയ്യുക അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യുക. ബാക്കിയുള്ളവരെ റാന്റം ടെസ്റ്റ് ചെയ്യുകയെന്ന മാർഗ്ഗമാണ് സ്വീകരിച്ചത്. അവരിൽ ചിലർ ടെസ്റ്റ് ചെയ്യപ്പെടാത്തതുകൊണ്ട് ലക്ഷണങ്ങളില്ലാതെ രോഗിയായി തീരാം. അവരെ തിരിച്ചറിയുകയുമില്ല.പക്ഷെ, 14 - 21 ദിവസമല്ലേ നമ്മുടെ ക്വാറന്റൈൻ കാലം? പുറത്തു പോയാലും അവരുടെ രോഗം പരക്കാനുള്ള കാലാവധി കഴിഞ്ഞാണ് പുറത്തു പോവുക. 10 ദിവസമാണ് അമേരിക്ക ഇപ്പോൾ പറയുന്ന പകർച്ച കാലയളവ്. എങ്കിലും നമ്മൾ റിസ്ക് എടുക്കുന്നില്ല. മിനിമം 14 ദിവസം തന്നെ ക്വാറന്റൈൻ കാലം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ജാഗ്രത വേണം പരിഭ്രാന്തി വേണ്ട

ജാഗ്രത വേണം പരിഭ്രാന്തി വേണ്ട

അതുകൊണ്ട് ജാഗ്രതവേണം. പക്ഷെ, പരിഭ്രാന്തി വേണ്ട. അത്രയ്ക്ക് കാര്യക്ഷമമായ ഒരു പകർച്ചവ്യാധി പരിപാലന പരിപാടിയാണ് കേരള സർക്കാർ നടപ്പാക്കുന്നത്.ഇതു സംബന്ധിച്ച് വെള്ളിയാഴ്ചത്തെ മാതൃഭൂമി ധനവിചാരം പംക്തിയിൽ കൂടുതൽ വിശദമായി എഴുതാം. അതുകൊണ്ട് സുഹൃത്തുക്കളുടെ ഗൗരവമായ പ്രതികരണം ഉണ്ടെങ്കിൽ സന്തോഷം.

കളത്തിലിറങ്ങി സോണിയയും മൻമോഹൻ സിംഗും രാഹുലും, ഇനി കളിമാറുംകളത്തിലിറങ്ങി സോണിയയും മൻമോഹൻ സിംഗും രാഹുലും, ഇനി കളിമാറും

രാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!!രാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!!

English summary
Thomas isaac about covid situation and cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X