കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം പേജില്‍ എഴുതിയത് വായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്; മനോരമ വാര്‍ത്തയ്‌ക്കെതിരെ ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറിയില്‍ രഹസ്യ നിരോധനം നടപ്പാക്കുമെന്ന മലയാള മനോരമ വാര്‍ത്തയ്‌ക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. മനോരമ പത്രം ഒന്നാം പേജില്‍ എഴുതിയത് വായിച്ചപ്പോള്‍ തമാശയാണ് തോന്നിയതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പ പരിധി വെട്ടികുറക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തല്‍പ്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്..

kerala

234 ദിവസം ട്രഷറിയില്‍ പണം തികയാതെ റിസര്‍ബാങ്കില്‍ നിന്നും വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കേണ്ടി വന്നു. 54 ദിവസം അഡ്വാന്‍സ് പരിധിയായ 1400 കോടി രൂപ മറികടന്ന് വായ്പ എടുക്കേണ്ടി വന്നത് കൊണ്ട് ഓവര്‍ ഡ്രാഫ്റ്റിലായി. 2019-20-ലെ കേരള ഖജനാവിലെ സ്ഥിതിയായിരുന്നു ഇത്. 2020-21-ല്‍ 195 ദിവസം വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായി. 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലായി.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. നയപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചതാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ വരുമാനം ഇല്ലാതായി. ജീവിതം പ്രതിസന്ധിയിലായി. എന്തുണ്ടായാലും ജനങ്ങളെ സഹായിച്ചേതീരു. കേന്ദ്ര സര്‍ക്കാരും ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇങ്ങനെയല്ല ചിന്തിച്ചത്.

'അന്ന് ലക്ഷങ്ങള്‍ വാങ്ങി ദിലീപ് സിനിമയില്‍ നിന്ന് പിന്മാറി, തന്നെ കുടുക്കി': വെളിപ്പെടുത്തി വിനയന്‍'അന്ന് ലക്ഷങ്ങള്‍ വാങ്ങി ദിലീപ് സിനിമയില്‍ നിന്ന് പിന്മാറി, തന്നെ കുടുക്കി': വെളിപ്പെടുത്തി വിനയന്‍

ഇതിന്റെ ഫലമായി അതിഥി തൊഴിലാളികള്‍ക്ക് അഭയാര്‍ത്ഥികളെ പോലെ തങ്ങളുടെ നാടുകളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. കോവിഡുമൂലം മരണ മടഞ്ഞവരുടെ എണ്ണം 50 ലക്ഷം എങ്കിലും വരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. മരിച്ചവര്‍ക്ക് ചിത ഒരുക്കാന്‍ പോലും പണം ഇല്ലാത്തത് കൊണ്ട് കൂട്ടമായി എരിക്കുന്നതും അത് പോലും ചെയ്യാതെ നദിയില്‍ ഒഴുക്കുന്നതുമെല്ലാം നമ്മള്‍ കണ്ടു.

ഇത്തരം ഒരു ദുര്‍വിധി രാജ്യത്ത് ഉണ്ടായപ്പോള്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ട്രഷറികള്‍ എല്ലാം മിച്ചത്തില്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയം എന്ന് തോന്നാം. ഇതാണ് യാഥാര്‍ത്ഥ്യം. ചില്ലറ തുകയല്ല. ഒന്നര ലക്ഷം കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ 2020 മാര്‍ച്ചില്‍ മിച്ചമായി ഉണ്ടായിരുന്നത്. ഈ ഒന്നര ലക്ഷം കോടി രൂപ ഇന്ത്യ സര്‍ക്കാരിന്റെ ബോണ്ടുകളില്‍ നിക്ഷേപിച്ച് റവന്യു കമ്മി കുറച്ച് നിര്‍ത്താനാണ് അവരുടെ നിയോ ലിബറല്‍ യുക്തി പ്രേരിപ്പിച്ചത്.
ഇത്തരം ഒരു സാമ്പത്തിക നയമല്ല കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. അനുവദിച്ച വായ്പ മുഴുവന്‍ എടുത്തു അത് മുഴുവന്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു. എന്നിട്ട് കേരളത്തിന് അര്‍ഹതപ്പെട്ട വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സും എടുത്തു. പണം ഇല്ലായെന്നത് കൊണ്ട് ഒരു ആവശ്യവും വേണ്ടെന്ന് വെച്ചില്ല. വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റും പ്രശ്‌നമെ അല്ല. അവയായിരുന്നില്ല അഭിമാന പ്രശ്‌നം. ജനങ്ങളുടെ സുരക്ഷയായിരുന്നു കേരളത്തിന്റെ അഭിമാനം.

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്

അതുകൊണ്ട് ഇന്ന് മനോരമ പത്രം ഒന്നാം പേജില്‍ എഴുതിയത് വായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്. 'ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാന്‍ ഈ തന്ത്രം പലവട്ടം പ്രയോഗിച്ചിരുന്നു.. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാന്‍ സോഫ്ട് വെയറില്‍ ക്രമീകരണം' ഏര്‍പ്പെടുത്തിയിരുന്നു പോലും. ആരുടെ ഭാവന ആണോ ഇത്. എന്തായിരുന്നു നിര്‍ദ്ദേശം എന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഫിനാന്‍സ് സെക്രട്ടറിയോട് തന്നെ ചോദിക്കാം. കേരളം പരമാവധി വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അപകടം നിനച്ചിരിക്കാതെ നമ്മള്‍ ഓവര്‍ ഡ്രാഫ്റ്റില്‍ ആകാം. അത് പ്രശ്‌നം ആക്കേണ്ടതില്ല. 14 ദിവസത്തിനുള്ള തിരിച്ച് പുറത്ത് കടന്നാല്‍ മതിയല്ലോ. അതൊരു ചീത്തപേരാണെങ്കില്‍ അത് സഹിച്ച് കൊള്ളാം.

വിവാഹ മോചനം ആഘോഷമാക്കി യുവാക്കള്‍; ക്ഷണപത്രം വൈറല്‍, പാര്‍ട്ടിയിലൊരുക്കിയത് വന്‍ പരിപാടികള്‍വിവാഹ മോചനം ആഘോഷമാക്കി യുവാക്കള്‍; ക്ഷണപത്രം വൈറല്‍, പാര്‍ട്ടിയിലൊരുക്കിയത് വന്‍ പരിപാടികള്‍

മാത്രമല്ല വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സിന് റിപ്പോ റേറ്റ് പലിശയേയുള്ളു. അതായത് അന്ന് 3.5 ശതമാനം. ഇത്ര താഴ്ന്ന പലിശക്കുള്ള 1400 കോടി രൂപ എന്തിന് വേണ്ടെന്ന് വയ്ക്കണം? കൂടാതെ ഇത്രയും വായ്പ എടുക്കാനുള്ള അവകാശം വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നേടിയെടുത്തതാണ്. അന്ന് കേരളത്തിന്റെ വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് പരിധി 600 കോടി രൂപയായിരുന്നു. സിങ്കിംഗ് ഫണ്ടിലേക്ക് ആ സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും പണം നിക്ഷേപിച്ചതിന്റെ ഭാഗമായിട്ടാണ് ആനുപാതികമായി കൂടുതല്‍ വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് വായ്പ എടുക്കാനുള്ള അവകാശം കിട്ടിയത്. അത് ഉപയോഗപ്പെടുത്തുന്നത് എന്തോ വലിയ അപരാധം എന്ന മട്ടിലാണ് ചില പത്രക്കാരുടെ എഴുത്ത്.

ഏതായാലും അന്ന് ഖജനാവ് തകരുന്നുയെന്ന് ആരും പരിഭ്രാന്തരായില്ല. ഒരു മാധ്യമവും ഖജനാവ് കാലിയായി എന്ന് തലക്കെട്ട് നിരത്തിയുമില്ല. എന്നാല്‍ ഇപ്പോള്‍ ഓണക്കാലത്ത് കേരളത്തിലെ ട്രഷറി വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായി. ചിലപ്പോള്‍ ഓവര്‍ഡ്രാഫ്റ്റ് ആകുമെന്ന സ്ഥിതി വന്നു. എന്താണ് മാധ്യമ കോലാഹലം! എന്താണ് ഈ ഭാവമാറ്റത്തിന് കാരണം?

കാരണം വളരെ വ്യക്തമാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പ പരിധി വെട്ടികുറക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തല്‍പ്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇവയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഒരു വസ്തുത ഓര്‍ത്താല്‍ മതി. ഒരു രഹസ്യ നിരോധനവും ഇന്നും നടപ്പാക്കിയിട്ടില്ല. പക്ഷേ മനോരമ പ്രതീക്ഷിച്ചത് പോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. കാരണം ധനമന്ത്രി പറഞ്ഞത് പോലെ കേന്ദ്രത്തില്‍ നിന്നുള്ള റവന്യു കമ്മി ഗ്രാന്റ് ലഭിച്ചു. മാധ്യമക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയായി. ഈ മാധ്യമ പ്രവര്‍ത്തകര്‍ മറന്ന് പോകുന്ന ലളിതമായ കാര്യം ട്രഷറിയിലെ പണം ഒരു സ്റ്റോക്ക് അല്ല, ഒരു ഫ്‌ളോ ആണ്. കേന്ദ്ര സര്‍ക്കാര്‍ പാലം വലിച്ചില്ലെങ്കില്‍ ബഡ്ജറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ ഒരു പ്രതിസന്ധിയും ട്രഷറിയില്‍ ഉണ്ടാകില്ല.

English summary
Thomas Isaac against Malayalam Manorama news that secrecy ban will be implemented in the treasury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X