കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 രൂപ പെൻഷൻ ഒന്നര വർഷം കുടിശിക വരുത്തിയവരാണ് ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് പറയുന്നത്

Google Oneindia Malayalam News

ആലപ്പുഴ: എൽഡിഎഫിന്റേയും യുഡിഎഫിന്റേയും തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വന്നുകഴിഞ്ഞു. ക്ഷേമ പെൻഷൻ 2,500 രൂപയാക്കി ഉയർത്തും എന്നാണ് എൽഡിഎഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. അതിനേക്കാൾ വലിയ വാഗ്ദാനമാണ് അടുത്ത ദിവസം പുറത്ത് വന്ന യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്.

ബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ചബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ച

'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി

ക്ഷേമ പെൻഷൻ മൂവായിരം ആക്കുമെന്നാണ് വാഗ്ദാനം. യുഡിഎഫിന്റെ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ ചോദ്യം ചെയ്യുകയാണ് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഒന്നര വർഷം കുടിശ്ശിക വരുത്തിയ ക്ഷേമ പെൻഷനുകൾ കൊടുത്ത് തീർത്തതും പിന്നീട് ഉയർത്തിയതും എൽഡിഎഫ് സർക്കാരാണ് എന്നാണ് ഐസക് വ്യക്തമാക്കുന്നത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

 600 രൂപ പോലും കൊടുക്കാത്തവർ

600 രൂപ പോലും കൊടുക്കാത്തവർ

അപഹാസ്യമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ ഓർമ്മ ശക്തിയെ തീക്കൊള്ളി കൊണ്ട് മാന്തുകയാണ് യുഡിഎഫ്. 600 രൂപ പെൻഷൻ 18 മാസമാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കുടിശിക വരുത്തിയത്. അവരാണ് ക്ഷേമപെൻഷൻ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ടു പിടിക്കാനിറങ്ങുന്നത്. അർഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹവിൽപനയെ കേരളജനത പുച്ഛിച്ചു തള്ളും.

110 രൂപ രണ്ടര വർഷം കുടിശ്ശിക

110 രൂപ രണ്ടര വർഷം കുടിശ്ശിക

2006ലെ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു സ്ഥിതി? അന്ന് 110 രൂപയായിരുന്ന പെൻഷൻ രണ്ടര വർഷം കുടിശിക വരുത്തിയിട്ടാണ് എ കെ ആന്റണി സർക്കാർ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തു തീർത്ത ശേഷമാണ് വിഎസ് സർക്കാർ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയർത്തി എന്നു മാത്രമല്ല, ആ സർക്കാരിന്റെ കാലത്ത് ഒരു രൂപ പോലും കുടിശികയുമുണ്ടായിരുന്നില്ല.

600 ൽ നിന്ന് 1,600 ലേക്ക് ഉയർത്തി

600 ൽ നിന്ന് 1,600 ലേക്ക് ഉയർത്തി

പിന്നീട് ഉമ്മന്ചാണ്ടി സർക്കാർ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശിക. ആ കുടിശിക കൊടുത്തു തീർത്തത് ഇപ്പോഴത്തെ സർക്കാർ. ഇതുവരെ ഒരു രൂപയും കുടിശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു.

ഈ കണക്ക് നോക്കൂ

ഈ കണക്ക് നോക്കൂ

2006 മുതൽ ഇതുവരെയുള്ള കാലമെടുത്താൽ സാമൂഹ്യക്ഷേമ പെൻഷൻ 110ൽ നിന്ന് 1600 രൂപയായി. അതിൽ യുഡിഎഫ് സർക്കാർ വരുത്തിയത് വെറും 100 രൂപയുടെ വർദ്ധന. അതു തന്നെ ഒന്നര വർഷം കുടിശികയുമാക്കി. ഇക്കൂട്ടരാണ് പെൻഷൻ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

കണ്ണിൽ പൊടിയിടാൻ

കണ്ണിൽ പൊടിയിടാൻ

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ 2500 രൂപ പറഞ്ഞപ്പോൾ, അതിൽ നിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓർമ്മശക്തിയെ പരിഹസിക്കുകയാണ് യുഡിഎഫ്.
പെൻഷന്റെ കാര്യത്തിൽ 500 രൂപ കൂട്ടി വെയ്ക്കാൻ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത് എന്ന് ഇപ്പോൾ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ്. എന്തു പറയുന്നോ അതിന് മുകളില്‍ പ്രഖ്യാപിക്കുവാനുള്ള അടവായിരുന്നു അത്. അങ്ങനെ ചിലത് കൂട്ടി വച്ചപ്പോള്‍ അവര്‍ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ വിട്ടു പോയി. അതിന്റെ ഫലമായി യുഡിഎഫിന്റെ് ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.
ഇതിനായി 5 വർഷംകൊണ്ട് 1 ലക്ഷം കോടി രൂപ വേണം.

എങ്ങനെ തുക കണ്ടെത്തും

എങ്ങനെ തുക കണ്ടെത്തും

ബി.പി.എല്‍ കുടുംബങ്ങൾക്ക് ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം മാസം തോറും നല്കും എന്നാണ് പറയുന്നത്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ ഉണ്ട്. അവർക്ക് 6000 രൂപ വീതം 5 വർഷം നല്കുവാന്‍ 72000 കോടി രൂപ വേണം.
തീർന്നില്ല, മേല്‍ പറഞ്ഞ ന്യായ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത 40 മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നല്കും. കേരളത്തില്‍ 80 ലക്ഷം കുടുംബങ്ങള്‍ അതില്‍ 20 ലക്ഷം കുടുംബങ്ങളെ ന്യായ് പദ്ധതിയില്‍ ഉള്ളതു കൊണ്ടും, മറ്റൊരു 20 ലക്ഷം പേരെ അർഹത ഇല്ലാത്തയില്ലാത്തതിന്റെയും പേരില്‍ മാറ്റി നിർത്താം. എങ്കിലും 40 ലക്ഷം കുടംബങ്ങള്‍ ഉണ്ടല്ലോ. അവര്‍ ഒരു സ്ത്രീക്കു മാത്രം 2000 രൂപ വച്ച് നൽകുവാന്‍ തീരുമാനിച്ചാല്‍ 5 വർഷത്തേയ്ക്ക് 48000 കോടി രൂപ വേണം.

2.2 ലക്ഷം കോടി രൂപ

2.2 ലക്ഷം കോടി രൂപ

വാരിക്കോരി പ്രഖ്യാപിച്ചിട്ടുള്ള മറ്റു ക്ഷേമ ആനുകൂല്യങ്ങളെ ഒന്നും ഞാന്‍ ഇപ്പോള്‍ കണക്കില്‍ പെടുത്തുന്നില്ല. ഈ മൂന്ന് ഇനങ്ങളിലായി മാത്രം 2.2 ലക്ഷം കോടി രൂപ വേണം. ഓരോ വർഷവും 44000 കോടി രൂപ. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് വിശദീകരിക്കണം.
എൽഡിഎഫിന് പ്രകടനപത്രിക പ്രഹസനമല്ല. ചെയ്തു തീർത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായിട്ടാണ് ഞങ്ങൾ ജനങ്ങളെ സമീപിക്കുന്നത്. 2011ൽ നൽകിയ എത്ര വാഗ്ദാനങ്ങൾ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കി എന്നു കൂടി ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത യുഡിഎഫിനുണ്ട്.

അത്തരമൊരു താരതമ്യത്തിനുള്ള തന്റേടം പ്രതിപക്ഷ നേതാവിനുണ്ടോ എന്നാണ് ഞങ്ങളുടെ വെല്ലുവിളി.

ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?

സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജിസ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജി

English summary
Kerala Assembly Election 2021: Thomas Isaac questions UDF Manifesto and asks why they did'nt pay the welfare pension for 18 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X