കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'5 വർഷം കൊണ്ട് അദാനിയുടെ സ്വത്ത് വർദ്ധിച്ചത് 1440 ശതമാനം;കോർപറേറ്റ് തട്ടിപ്പിൽ മോദിയും കൂട്ടുപ്രതി'; ഐസക്

ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഹിൻഡർബർഗ് റിപ്പോർട്ട്

Google Oneindia Malayalam News
thomas-isaac-16749071

തിരുവനന്തപുരം: ഹിൻഡർബർഗ് റിസർച്ച് റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഇന്ത്യൻ കോർപ്പറേറ്റു ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടുപ്രതിയാണെന്ന് ഐസക് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ഓരോ ദിവസവും 1600 കോടി രൂപ വച്ചാണ് അദാനിയുടെ സ്വത്ത് വർദ്ധിച്ചത്. അഞ്ച് വർഷത്തിനിടയിൽ അദാനിയുടെ സ്വത്ത് 1440 ശതമാനമാണ് വർദ്ധിച്ചത്. ഇതിൽ നല്ലപങ്കും അദാനി കമ്പനികളുടെ ഓഹരികളുടെ മൂല്യം വർദ്ധിച്ചതിന്റെ ഫലമായിരുന്നു. കേട്ടുകേൾവിയില്ലാത്ത വേഗതയിലാണ് ഓഹരി വിലകൾ ഉയർന്നത്. അദാനിയുടെ വളർച്ച ഒരു കുമിളയാണെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് തെളിവുകൾ നിരത്തി അത് കുത്തിപ്പൊട്ടിച്ചിരിക്കുകയാണെന്നും പോസ്റ്റിൽ ഐസക് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

തട്ടിപ്പിൽ കൂട്ടുപ്രതിയാണ്

തട്ടിപ്പിൽ കൂട്ടുപ്രതിയാണ്


അദാനി മാത്രമല്ല, മോദിയും ഇന്ത്യൻ കോർപ്പറേറ്റു ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിൽ കൂട്ടുപ്രതിയാണ്. ഇന്ത്യയുടെ വികസനത്തിന് മോദി കണ്ടുപിടിച്ച ഉപായമാണ് ഏതാനും ആഗോള ഭീമൻ കമ്പനികളെ സൃഷ്ടിക്കുകയെന്നുള്ളത്. അവ ഇന്ത്യയെ മുന്നോട്ടു നയിക്കും. ഇതാണത്രേ കൊറിയയിൽ നടന്നത്. നീതി ആയോഗ് മേധാവി അമിതാഭ് കാന്തിന്റെ ഭാഷയിൽ അഞ്ച് ചാംപ്യൻ നിക്ഷേപകരെ സൃഷ്ടിക്കലാണ് ലക്ഷ്യം. അതിൽ ഒന്നാമനാണ് മോദിയുടെ ദീർഘകാല സുഹൃത്ത് കൂടിയായ ഗൗതം അദാനി. സർക്കാരിന്റെ പിന്തുണയില്ലാതെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിവരിക്കുന്നതുപോലെ തട്ടിപ്പ് നടത്താൻ ഏതെങ്കിലും കോർപ്പറേറ്റ് കമ്പനി ധൈര്യപ്പെടുമെന്നു കരുതാനാവില്ല.
ശരവേഗത്തിലാണ് അദാനി ലോകത്തെ സമ്പന്നിൽ രണ്ടാമനായും അദാനിയുടെ കമ്പനികൾ ആഗോള കൊംക്ലോമറേറ്റായും വളർന്നത്. 2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ അദാനിയുടെ സ്വത്ത് 0.50 ലക്ഷം കോടി രൂപ. 2022-ൽ 11.44 ലക്ഷം കോടി രൂപ. 23 മടങ്ങ് വർദ്ധന. സമീപകാലത്താണ് ഈ വർദ്ധനയിൽ നല്ലപങ്കും ഉണ്ടായത്. അഞ്ച് വർഷത്തിനിടയിൽ 14 മടങ്ങിലേറെയാണ് വർദ്ധന

നിയമവിരുദ്ധ തിരിമറിയിലൂടെയാണ്

നിയമവിരുദ്ധ തിരിമറിയിലൂടെയാണ്


കഴിഞ്ഞ വർഷം ഓരോ ദിവസവും 1600 കോടി രൂപ വച്ചാണ് അദാനിയുടെ സ്വത്ത് വർദ്ധിച്ചത്. അഞ്ച് വർഷത്തിനിടയിൽ അദാനിയുടെ സ്വത്ത് 1440 ശതമാനമാണ് വർദ്ധിച്ചത്. ഇതിൽ നല്ലപങ്കും അദാനി കമ്പനികളുടെ ഓഹരികളുടെ മൂല്യം വർദ്ധിച്ചതിന്റെ ഫലമായിരുന്നു. കേട്ടുകേൾവിയില്ലാത്ത വേഗതയിലാണ് ഓഹരി വിലകൾ ഉയർന്നത്. മൂന്ന് വർഷത്തിനിടയിൽ അദാനി ഗ്യാസിന്റെ ഓഹരി വില 2121 ശതമാനമാണ് ഉയർന്നത്. ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില ഉയർന്നത് 1398 ശതമാനവും. ഇത്രയും ഇല്ലെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് അഞ്ച് കമ്പനികളുടെ ഓഹരി വിലകളിലും വലിയ കുതിപ്പുണ്ടായി. 2021-ൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നത് 2022-ൽ 18.13 ലക്ഷം കോടി രൂപയായി. സ്വാഭാവികമായും ഷെയർ ഉടമകളുടെ സ്വത്തും ആനുപാതികമായി ഉയർന്നു.ഓഹരി വിലകളിൽ ഈ കുതിപ്പ് സൃഷ്ടിച്ചത് നിയമവിരുദ്ധ തിരിമറിയിലൂടെയാണ് എന്നതാണ് ആരോപണം.

ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രിജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി

കമ്പോളത്തിലെ വില അദാനി പ്രഖ്യാപിച്ചതാകും

കമ്പോളത്തിലെ വില അദാനി പ്രഖ്യാപിച്ചതാകും

അതിലളിതവൽക്കരിച്ച ഒരു ഉദാഹരണത്തിലൂടെ ഇത് എങ്ങനെയെന്നു വിശദീകരിക്കാം.ഒന്ന്, 100 കോടി രൂപയുടെ ഒരു കമ്പനി സ്ഥാപിക്കുന്നു. ഇതാണ് അദാനിയുടെ മുതൽമുടക്ക്.
രണ്ട്, ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ഈ കമ്പനിയുടെ യഥാർത്ഥമൂല്യം 1000 കോടിയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ കമ്പനി ഖനികളോ അല്ലെങ്കിൽ മറ്റു ബിസിനസുകളോ ഏറ്റെടുക്കുന്നതിന് ഏർപ്പെട്ട കരാറുകളും മറ്റും മൂലം ഭാവിവരുമാനത്തിൽ ഗണ്യമായ കുതിപ്പ് ഉണ്ടാകുമത്രേ. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനും ഓഹരി വിൽക്കുന്നതിനും തീരുമാനിക്കുന്നു.
മൂന്ന്, അദാനി പ്രഖ്യാപിച്ചത് കമ്പോളത്തെക്കൊണ്ട് എങ്ങനെ വിശ്വസിപ്പിക്കും? ഇവിടെയാണ് ട്രിക്ക്. ലിസ്റ്റ് ചെയ്ത കമ്പനികൾ 25 ശതമാനം ഓഹരികളെങ്കിലും വിൽക്കണമെന്നാണു ചട്ടം. ഇതിന് അദാനി മൗറീഷ്യസിലും മറ്റും മറ്റു പേരുകളിൽ ഷെൽ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാവും. യഥാർത്ഥ ഉടമ അദാനിയോ അദാനിയോടു ബന്ധപ്പെട്ടവരോ ആണെങ്കിലും അതിവിദഗ്ദമായി മറച്ചുവച്ചിരിക്കും. അവർ ഇറങ്ങി വൻതോതിൽ ഷെയർ വാങ്ങുന്നതോടെ കമ്പോളത്തിലെ വില അദാനി പ്രഖ്യാപിച്ചതാകും.

 തെളിവുകൾ നിരത്തി അത് കുത്തിപ്പൊട്ടിച്ചു

തെളിവുകൾ നിരത്തി അത് കുത്തിപ്പൊട്ടിച്ചു


നാല്, അതോടെ അദാനിയുടെ ഉടമസ്ഥതയിൽ തുടരുന്ന ഓഹരികളുടെ വിലയും 10 മടങ്ങ് വർദ്ധിച്ചിരിക്കും. അദാനിയുടെ സ്വത്ത് ആനുപാതികമായി ഉയരും. ഇവിടംകൊണ്ടും തട്ടിപ്പ് അവസാനിക്കുന്നില്ല. ഈ ഊതിവീർപ്പിക്കപ്പെട്ട വിലകളുള്ള ഓഹരി ബാങ്കുകളിൽ പണയംവച്ച് പണവും വാങ്ങും. ഇതോടെ തട്ടിപ്പിന്റെ ഒരു റൗണ്ട് തീരും. ഇത് അങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും.
ഈ തട്ടിപ്പ് മാത്രമേ നടക്കുന്നുള്ളൂവെന്നു ധരിക്കരുത്. കമ്പോളത്തിൽ വലിയ അംഗീകാരമുള്ള കമ്പനിയല്ലേ. വായ്പയെടുക്കുന്ന പണവുംമറ്റും ഉപയോഗപ്പെടുത്തി പല ബിസിനസുകളും വിലയ്ക്കു വാങ്ങും. പുതിയവ തുടങ്ങും. ഇതൊക്കെ ഉണ്ടെങ്കിലും അദാനിയുടെ വളർച്ച ഒരു കുമിളയാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് തെളിവുകൾ നിരത്തി അത് കുത്തിപ്പൊട്ടിച്ചു.

ഈ തകർച്ച എവിടെച്ചെന്ന് അവസാനിക്കുമെന്നു

ഈ തകർച്ച എവിടെച്ചെന്ന് അവസാനിക്കുമെന്നു


അതോടെ അദാനി ഒഴികെ ഓഹരി സ്വന്തമാക്കിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും അദാനി കമ്പനിയുടെ ഓഹരികൾ വൻതോതിൽ വിറ്റ് കൈയൊഴിയാൻ തുടങ്ങി. രണ്ട് ദിവസംകൊണ്ട് അദാനി കമ്പനികളുടെ ഓഹരി വിലകൾ 27 ശതമാനം മുതൽ (അദാനി ട്രാൻസ്മിഷൻ) 20 ശതമാനം വരെ (അദാനി എന്റർപ്രൈസസ്) താഴ്ന്നു. അദാനി വിൽമറും അദാനി പവറും 10 ശതമാനം വീതവും. ഇതിന്റെ ഫലമായി 4.17 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം ഇല്ലാതായത്.
മാത്രമല്ല, ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും വലിയ കമ്പനി ഓഹരി വിൽപ്പനയായ 20000 കോടി രൂപയുടെ പുതിയ ഓഹരികൾ കമ്പോളത്തിൽ ഇന്നലെയാണ് ഇറക്കിയത്. ഇറക്കിയ ഓഹരികളുടെ ഒരു ശതമാനമേ വിറ്റു പോയുള്ളൂ. അദാനിയുടെ ഓഹരികൾ വാങ്ങാൻ ആളില്ല. ഈ തകർച്ച എവിടെച്ചെന്ന് അവസാനിക്കുമെന്നു കാത്തിരുന്നു കാണുകയേ നിർവ്വാഹമുള്ളൂ.

സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...

English summary
Thomas Isaac slams Narendra Modi And Adani Over The Hindenburg report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X