Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോയെ പുകച്ച് പുറത്ത് ചാടിക്കുമോ?; കൈവിട്ടത് 11 ജില്ലകള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് തോമസ്

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ടതിന് പിന്നാലെയാണ് പിസി ചാക്കോ എന്‍ സി പിയിലേക്ക് എത്തുന്നത്. പാർട്ടിയിലേക്ക് എത്തിയ അദ്ദേഹം അധികം സമയം എടുക്കുന്നതിന് മുമ്പ് തന്നെ എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനായി മാറുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ തന്നെ പിസി ചാക്കോയുടെ നീക്കങ്ങളെ സംശയത്തോടെയായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം കണ്ടത്ത്.

ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ഇത് തുടക്കം മുതല്‍ തന്നെ വലിയ അതൃപ്തിക്കും ഇടയാക്കയിരുന്നും. ഈ തർക്കം മൂത്ത് പിസി ചാക്കോയുടെ അധ്യക്ഷ സ്ഥാനത്തിന് തന്നെ ഭീഷണിയാവുന്ന തരത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്‍ സി പി സംഘടന തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാർട്ടിക്കുളില്‍

എന്‍ സി പി സംഘടന തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാർട്ടിക്കുളില്‍ സംസ്ഥാന അധ്യക്ഷനെതിരായ നീക്കം ശക്തമായിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ പാർട്ടിയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമം പിസി ചാക്കോ നടത്തിയെങ്കിലും ശക്തമായ തിരിച്ചടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

മൂന്നിടത്ത് ഒഴികെ 11 ജില്ലകളില്‍ സ്വന്തം

മൂന്നിടത്ത് ഒഴികെ 11 ജില്ലകളില്‍ സ്വന്തം നോമിനികളേയായിരുന്നു പിസി ചാക്കോ നിയമിച്ചിരുന്നത്. ഈ പതിനൊന്ന് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന നാലിടച്ച് പിസി ചാക്കോ നോമിനികള്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് പിസി ചാക്കോ അനുകൂലികള്‍ പരാജയപ്പെട്ടത്.

13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

കൊല്ലം ജില്ലയില്‍ പ്രത്യക്ഷമായി തന്നെ പിസി ചാക്കോ

കൊല്ലം ജില്ലയില്‍ പ്രത്യക്ഷമായി തന്നെ പിസി ചാക്കോ വിരുദ്ധനായ മറ്റൊരാളാണ് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ഇതടക്കം 5 ജില്ലകളില്‍ പിസി ചാക്കോയുടെ എതിർചേരിയിലുള്ളവർ അധ്യക്ഷ സ്ഥാനം കയ്യടക്കി. മറ്റുള്ള 6 ജില്ലകളില്‍ എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ സഹായം ലഭിച്ചെങ്കിലും ഈ ജില്ലകളില്‍ നിലവില്‍ പിസി ചാക്കോ നിയമിച്ച പ്രസിഡന്റുമാരെ നിലനിർത്താനും സാധിച്ചിച്ചല്ല.

മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകളും, ആലപ്പുഴ,

മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകളും, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലുള്ള അധ്യക്ഷന്മാർ കടുത്ത എതിരാളികള്‍ അല്ലെങ്കിലും സ്വന്തമെന്ന് പറയാന്‍ സാധിക്കില്ല. മന്ത്രി എകെ ശശീന്ദ്രന്റെ പിന്തുണയോടെ പിസി ചാക്കോ എന്‍സിപിയിലെ ശക്തനായി തുടരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ തോമസ് കെ തോമസ് അസാധാരണ നീക്കങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു.

സംഘടന തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രസിഡന്റ്

സംഘടന തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് തോമസ് കെ തോമസിന്റെ തീരുമാനം. രണ്ട് എം എല്‍ എമാരാണ് പാർട്ടിക്കുള്ളതെങ്കില്‍ അധികാരമുള്ള കാലയളവില്‍ ഒരാള്‍ മന്ത്രിയും മറ്റേയാള്‍ പാർട്ടി അധ്യക്ഷനും എന്നതായിരുന്നു എന്‍ സി പിയിലെ രീതി. എന്നാല്‍ പിസി ചാക്കോയുടെ വരവോട് അത് മാറി.

രണ്ടര വർഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം

രണ്ടര വർഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം തോമസ് കെ തോമസ് ഉന്നയിക്കുന്നുണ്ടെങ്കിലും പാർട്ടി അധ്യക്ഷനെ കൂട്ടുപിടിച്ച് അത് നിരാകരിക്കാനാണ് എകെ ശശീന്ദ്രന്റെ ശ്രമം. ആലുപ്പുഴയിലെ സംഘടനാ തിരഞ്ഞെടുപ്പ് എത്രയും വേഗം പൂർത്തിയാക്കണമെന്നും അതുവരെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ നേതൃത്വവും ഇടപെടല്‍ നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+