കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഉണ്ണ്യാടന്‍ ഇനി 'പുതിയ പിസി ജോര്‍ജ്ജ്'

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ പുത്യ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ കാര്യത്തില്‍ തീരുമാനമായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധിയായി തോമസ് ഉണ്ണ്യാടന്‍ ഇനി ചീഫ് വിപ്പിന്റെ കസേരയില്‍ ഇരിക്കും.

പുറത്താക്കപ്പെട്ട ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പങ്കെടുക്കാത്ത യോഗത്തിലാണ് തോമസ് ഉണ്ണ്യാടനെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയും ആയ സിഎഫ് തോമസിന്റെ പേരായിരുന്നു ആദ്യം പരിഗണക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹം താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഉണ്ണ്യാടന് നറുക്ക് വീണത്.

Thomas Unniyadan

ഇരിഞ്ഞാലക്കുട എംഎല്‍എയാണ് തോമസ് ഉണ്ണ്യാടന്‍. നിലവില്‍ പാര്‍ട്ടി വിപ്പ് ആണ്. മൂന്ന് തവണ തുടര്‍ച്ചയായി ഇരിഞ്ഞാലക്കുടയില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ഉണ്ണ്യാടന്‍. കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് ആണ്. മികച്ച അഭിഭാഷകനും കൂടിയാണ് ഇദ്ദേഹം.

സിഎഫ് തോമസിനേയും തോമസ് ഉണ്ണ്യാടനേയും കൂടാതെ എന്‍ ജയരാജിന്റെ പേരും ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ജയരാജിനെ തള്ളി ഉണ്ണ്യാടനെ തള്ളുകയായിരുന്നു.

എംഎല്‍എമാരെ എല്ലാവരേയും വിളിച്ചുവരുത്താതെ കെഎം മാണി ഒറ്റക്കാണ് ചീഫ് വിപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് പിസി ജോര്‍ജ്ജ് ആക്ഷേപിച്ചു. അന്തസ്സില്ലാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

English summary
Thomas Unniyadan will be the new Chief Whip of UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X