'തൊപ്പി' പൊലീസ് കസ്റ്റഡിയില്‍: പിടികൂടിയത് വാതില്‍ ചവിട്ടിപ്പൊളിച്ച്, ലൈവ് വീഡിയോ പങ്കുവെച്ച് നിഹാദ്
കൊച്ചി: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന വിവാദ യൂട്യൂബർ നിഹാദ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്ത് വെച്ച് വളാഞ്ചേരി പൊലീസാണ് യൂട്യൂബറെ പിടികൂടിയത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാദിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.
എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ കഴിയുകയായിരുന്നു നിഹാദ്. പുറത്തേക്ക് ഇറങ്ങി വരാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യൂട്യൂബർ തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നിഹാദ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വാതില്‍ ലോക്ക് ആയതിനെ തുടർന്ന് തനിക്ക് അകത്ത് നിന്ന് തുറക്കാന്‍ പറ്റിയില്ല, ഇതോടൊയാണ് പൊലീസ് ചവിട്ടിപ്പൊളിച്ചതെന്നും യൂട്യൂബർ അവകാശപ്പെടുന്നു.

എറണാകുളത്ത് നിന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടേയുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ 'പീപ്പി' എന്ന കട ഉടമയ്ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
'തൊപ്പി' എന്ന യൂട്യൂബർ വരുന്നത് അറിഞ്ഞ് കടയ്ക്ക് മുന്നില്‍ നൂറ് കണക്കിന് കുട്ടികള്‍ ഉള്‍പ്പടേയുള്ളവർ തടിച്ച് കൂടിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. പരിപാടിയില്‍ 'തൊപ്പി' പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരു പൊതുപ്രവർത്തകനും യൂട്യൂബർക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നു.
ഗെയിം സ്ട്രീമറായ നിഹാദിന് ആയിക്കണക്കിന് ഫോളോവേഴ്സാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും സ്കൂള്‍ വിദ്യാർത്ഥികളുമാണ്. അതേസമയം, ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്നെ ആരോപണ നേരത്തെ തന്നെ പലരും ഉയർത്തിയിരുന്നു. ഇത്തരത്തില്‍ അശ്ശീലവും സ്ത്രീവിരുദ്ധതയും പറയുന്ന ഒരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പലരുടേയും പരാതി.
തൊപ്പിയെപ്പോലുള്ള യൂട്യൂബർമാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. തീര്‍ത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകള്‍ക്ക് സമൂഹത്തില്‍ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
ഗുണപരമായ പല മാറ്റങ്ങളും സോഷ്യല്‍ മീഡിയ രംഗത്ത് നില നില്ക്കുമ്പോള് തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ - ദളിത് വിരുദ്ധവും, ആധുനിക മൂല്യങ്ങള്‍ക്കെതിരെ പൊതു ബോധം നിര്‍മ്മിക്കുന്നതുമായ വീഡിയോകള്‍ ഉല്‍പ്പാദിപ്പിക്കുകയാണ്. ചിന്താ ശേഷിയില്ലാത്ത കുറേപേര്‍ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാര്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഫോളോവര്‍മാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications