'കുളിമുറിയിൽ ഒളിഞ്ഞ് നോക്കാൻ ക്യൂരിയോസിറ്റി ആയിരുന്നോ? മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല', തുറന്നടിച്ച് ജുവൽ
കുളിസീന്‍ കാണാനും കുളിമുറിയില്‍ ഒളിഞ്ഞ് നോക്കാനും പോകാറുണ്ടായിരുന്നു എന്നുളള യൂട്യൂബര്‍ തൊപ്പിയുടെ ഒപ്പമുളള മമ്മുവിന്റെ വെളിപ്പെടുത്തലും അതിന് അവതാരക നല്‍കിയ പ്രോത്സാഹനവും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. വറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് വിവാദ അഭിമുഖം വന്നത്.
കുളിസീന്‍ ഒളിഞ്ഞ് നോക്കാന്‍ പോകാറുണ്ടായിരുന്നുവെന്ന് മമ്മു പറയുമ്പോള്‍ ചിരിച്ച് കൊണ്ട് അതിന്റെ വിശദാംശങ്ങള്‍ ചോദിക്കുകയാണ് അവതാരക. വിവാദമായതോടെ മാപ്പ് പറഞ്ഞ് അവതാരകയും മമ്മുവും രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ജുവല്‍ മേരി.
''മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല ! ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല ! തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു ക്യൂരിയോസിറ്റി ഇല്ല ! അവതാരകരോടാണ് നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട് .. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് ! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത് !

ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര പൊട്ടെൻഷ്യൽ ക്രിമിനൽസിനു ആണ് നിങ്ങൾ വളം വൈകുന്നത് ! ഇനിയും വൈകിയിട്ടില്ല ... ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട് .. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട് .. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല''.
'' അവതാരകരുടെ ജോലി ചെയ്യുമ്പോള്‍ നമ്മുടെ വാക്കും ഭാഷയും ടോണും ചോദ്യങ്ങളും മനുഷ്യരെ സ്വാധീനിക്കാന്‍ സാധ്യത ഉളളതാണ് എന്നുളള ബോധം നമുക്ക് വേണം. നമുക്ക് തരുന്ന ചോദ്യങ്ങള്‍ ഒരു പ്രാവശ്യം വായിച്ച് നോക്കുക, അത് ചോദിക്കാന്‍ കൊള്ളുന്നതാണോ, എന്റെ മനസാക്ഷിക്ക് നിരക്കാത്തത് ആണെങ്കില്‍ അത് ചോദിക്കില്ല എന്ന് പറയാനുളള ആര്‍ജ്ജവം ഉണ്ടാവുക എന്നതൊക്കെയുണ്ട്. സത്യം പറഞ്ഞാല്‍ ദേഷ്യം വന്നു, എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ.മോശമല്ലേ ഇതൊക്കെ.
ഒരാളുടെ ചോദ്യം, ആദ്യമായി ഉണ്ടായ കുഞ്ഞ് മരിച്ചപ്പോള്‍ ആ ഓര്‍മ്മ നിങ്ങളുടെ എല്ലാ സന്തോഷത്തേയും നശിപ്പിച്ചില്ലേ എന്ന്. അത് വളരെ സന്തോഷത്തോടെയാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് മനസ്സിലായ കാര്യം, ആ ചോദ്യം അതിന് മുന്‍പ് വായിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് ചോദിച്ച് കഴിഞ്ഞിട്ട്, തനിക്കിക്കാര്യം അറിയില്ലായിരുന്നു എന്ന് പറയുന്നത്.
അത് അറിയേണ്ടത് അവതാരകരെന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്തമാണ്. ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചോദിക്കാന്‍ പോകുന്നത് എന്നത് നിങ്ങള്‍ക്ക് അറിയണം. വേറൊരു മഹത്തായ അഭിമുഖം, കുളിമുറിയില്‍ ഒളിഞ്ഞ് നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ക്യൂരിയോസിറ്റി ആയിരുന്നോ എന്ന്. അവനോ വെളിവില്ലാതെ അവന്‍ ചെയ്ത ക്രൈം ഒക്കെ വിളിച്ച് പറയുന്നു.അതിനെ എങ്ങനെയാണ് ഇത്ര നിസ്സാരവല്‍ക്കരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
അവതാരകരെന്ന് പറയുന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമല്ല. നിങ്ങളൊരു വ്യക്തിയാണ്, നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ട്.നിങ്ങള്‍ക്കൊരു മനസാക്ഷിയുണ്ട്. നിങ്ങള്‍ക്ക് ആ ഒരു സെന്‍സ് ഉണ്ടാവണം. നിങ്ങളെ കാണുന്ന മനുഷ്യര്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരം ഇല്ലായ്മയും അതിലെ ദ്വയാര്‍ത്ഥങ്ങള്‍, വൃത്തികേടുകള്‍ കുട്ടികളേയും മുതിര്‍ന്നവരേയും സ്വാധീനിക്കുന്നുണ്ട്.
ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന, മനുഷ്യരോട് ഇടപെടാന്‍ അറിയുന്ന, സെന്‍സുളള, വായനയുളള, ബുദ്ധിയുളള ആങ്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇടമുണ്ടാകും. ഒരു ചോദ്യം എഴുതിക്കൊണ്ട് തരുമ്പോള്‍ അത് ചോദിക്കണ്ട, അത് ശരിയാകില്ല, ഞാനത് ചോദിക്കില്ല എന്ന് പറയാനുളള ധൈര്യം കാണിക്കണം. താനും കുറേ സ്റ്റേജ് ഷോകളും പരിപാടികളും ഒക്കെ ചെയ്തിട്ടുണ്ട്. എത്രയോ പ്രാവശ്യം തനിക്ക് ചോദിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ തന്നിട്ടുണ്ട്.
അപ്പോള്‍, ചേട്ടാ എനിക്കാ ചോദ്യം ചോദിക്കാന്‍ പറ്റില്ലെന്നോ അല്ലെങ്കില്‍ പകരം ഇങ്ങനൊരു ചോദ്യം ചോദിക്കാമെന്നോ ഉളള സജഷന്‍സ് കൊടുക്കും. അവിടെയാണ് നിങ്ങളൊരു ക്രിയേറ്റിവിറ്റി ഉളള വ്യക്തിയാവുക. അല്ലാതെ ഇങ്ങനെ ചെളിയിലും ചാണകത്തിലും കയ്യിട്ട് ഇളക്കല്ലേ. വളരെ മോശമാണ്, ജുവല്‍ പറഞ്ഞു.












Click it and Unblock the Notifications