ജലനിരപ്പ് കുറയുന്നില്ല, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി
ഇടുക്കി: ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. 1, 5, 6 ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് വഴി 1299 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നത്. നേരത്തെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു ഇതോടെ ആറ് ഷട്ടറുകളിലൂടെയായി ഡാമില്‍ നിന്ന് 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
ഇന്നലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ ഏഴരയോടെ തുറന്നത്. ഇന്ന് രാവിലെ മൂന്ന് ഷട്ടറുകളും 70 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ജലനിരപ്പ് 139 അടിയിലേക്ക് എത്തിയതോടെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരിക്കുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്.
ആര്യൻ ജയിലിന് പുറത്ത്, കൊണ്ടുപോകാനെത്തി ഷാരൂഖ്, മന്നത്തിൽ വീണ്ടും വെളിച്ചം, ചിത്രങ്ങൾ

പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റൂൾ കർവ് നിരപ്പായ 138 അടിയിൽ ജല നിരപ്പ് പിടിച്ചു നിർത്താൻ മുല്ലപ്പെരിയാറിൽ നിന്ന് ജലമൊഴുക്കിയാലും സുരക്ഷിതമായിരിക്കാനുള്ള മുന്നൊരുക്കം ജില്ലയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചായത്ത് ജാഗ്രതാ സമിതികൾ ബോധവൽക്കരണത്തിന് രംഗത്തുണ്ട്. എൻ ഡിആർ എഫ്, പോലീസ് ഫയർഫോഴ്സ് എന്നിവർ കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്കൂളുകൾ ക്യാമ്പുകളായുളളത് പുഴയുടെ സമീപമുള്ളതാണെങ്കിൽ ആളുകളെ മാറ്റി ഒന്നാം തീയതി സ്കൂൾ തുറക്കേണ്ടതില്ല. കുട്ടികളുടെ സുരക്ഷയ്ക്കു കൂടി വേണ്ടിയാണിത്. തമിഴ്നാട് ജലനിരപ്പ് ഉയരുന്നതിൻ്റെ കൃത്യമായ ജാഗ്രതാ നിർദ്ദേശം മുൻകൂട്ടി നൽകുന്നുണ്ട്. തുറക്കുന്നതിന് മുൻപ് അനുമതിയും തേടുന്നുണ്ട്. നമ്മുടെ നിലപാട് അംഗീകരിച്ച് തമിഴ്നാട് സഹകരിക്കുന്നുണ്ട്. വൈകിട്ട് ആറു മണിക്ക്1299 ക്യു സെക്സ് വെള്ളം തുറന്നുവിടുന്നത് നാലു മണിക്കാക്കണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ചാണ് നാലു മണിക്ക് തന്നെ കുടുതൽ ഷട്ടർ തുറന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications