കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ; നെഗറ്റീവ് ഫലങ്ങളില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മൂന്ന് പേരും വയനാട് ജില്ലയിലാണ്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ചൈന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഡ്രൈവറുടെ അമ്മക്കും ഭാര്യക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സ്ഥലങ്ങളില്‍ പോയി വന്നാല്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളില്‍ അയവ് വന്നാല്‍ ഉണ്ടാവുന്ന അപകടത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗ ബാധയുള്ള ആരുടെ ഫലവും നെഗറ്റീവായി വന്നിട്ടില്ല.

corona

502 പേര്‍ക്ക് കൊറോണ

502 പേര്‍ക്ക് കൊറോണ

ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ ആശുപത്രിയില്‍ 37 പേരാണ് ഇപ്പോള്‍ കഴിയുന്നത്. 21342 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 21034 പേര്‍ ആശുപത്രിയില്‍ 308 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഹോട്ട്സ്പോര്‍ട്ടുകളില്ല

ഹോട്ട്സ്പോര്‍ട്ടുകളില്ല

ഇന്ന് പുതുതായി 86 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതുവരെ 33800 സാമ്പിളുകളാണ് സംസ്ഥാനത്ത് നിന്നും പരിശോധനക്കയച്ചത്. അതില്‍ 33265 എണ്ണം രോഗ ബാധയില്ലയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1024 ടെസ്റ്റുകളാണ് നടത്തിയത്. പുതുതായി ഹോട്ട്സ്പോര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസര്‍ഗോഡ് 3, പത്തനംതിട്ട ഇടുക്കി പാലക്കാട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്.

പ്രവാസികള്‍

പ്രവാസികള്‍

കേരളത്തില്‍ നാല് ജില്ലകള്‍ പൂര്‍ണ്ണമായും കൊറോണ മുക്തി നേടിയിട്ടുണ്ട്. പ്രവാസികള്‍ക്ക് നാട്ടിലെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷെ ആളുകളുടെ എണ്ണം താരതമ്യപെടുത്തുമ്പോള്‍ വളരെ കുറച്ച് പേരെ മാത്രമെ ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍

അടിയന്തരമായി തിരിച്ച് എത്തിക്കേണ്ട 1,69,136 പേരുടെ പട്ടികയാണ് കേരളം തയ്യാറാക്കിയത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 4,42,000 പേരാണ്. എന്നാല്‍ ആകെ 80,000 പേരെ മാത്രമാണ് കേരളത്തിലേക്ക് തിരിച്ച് എത്തിക്കുന്നത് എന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യത്തെ അഞ്ച് ദിവസങ്ങളിലായി 2250 പേരെ തിരികെ എത്തിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് ഇവരെ തിരികെ എത്തിക്കുക.

കണ്ണൂര്‍ വിമാനത്താവളം വഴി

കണ്ണൂര്‍ വിമാനത്താവളം വഴി

തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, തൊഴില്‍ കരാര്‍ പുതുക്കി ലഭിക്കാത്തവര്‍, ഗര്‍ഭിണികള്‍, ജയില്‍ മോചിതര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയെല്ലാം നാട്ടില്‍ അടിയന്തരമായി എത്തിക്കണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. കേരളം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉളള എല്ലാവരേയും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ച് എത്തിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വഴി ആരെയും കൊണ്ട് വരാനാകില്ല എന്ന കേന്ദ്ര നിലപാടിനോടുളള എതിര്‍പ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

English summary
Three New Fresh Coronavirus positive case in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X