കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലീഗിനും കോണ്‍ഗ്രസിനും വേണ്ടി സൈബര്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നു'; എം സ്വരാജ്

Google Oneindia Malayalam News

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ പ്രതികരിച്ച് സി പി എം സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പോളിംഗ് കഴിഞ്ഞതോടെ എൽ ഡി എഫിന്റെ ആത്മവിശ്വാസം ഉയർന്നു എന്നായിരുന്നു എം സ്വരാജിന്റെ പ്രതികരണം.

ഇടതുപക്ഷ മുന്നണി സ്വീകരിച്ച വികസന മുദ്രാവാക്യത്തെ തൃക്കാക്കരയിലെ വോട്ടർമാർ സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തൃക്കാക്കര മണ്ഡലത്തിലെ ഓരോ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി എന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സൈബർ കുറ്റവാളികൾ ലീഗിനും കോൺഗ്രസ്സിനും വേണ്ടി പ്രവർത്തിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു.

m

പൊന്നുരുന്നി ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതിയില്ല. അവിടെ ഉണ്ടായത് വെറും തർക്കം മാത്രമാണ്. വിഷയത്തിൽ ആരും ഔദ്യോഗികമായി പൊലീസിന് പരാതി നൽകിയിട്ടില്ല. വിഷയത്തിൽ കേസും രജിസ്റ്റർ ചെയ്തിട്ടില്ല. കള്ള വോട്ട് രേഖപ്പെടുത്തിയെന്ന തെറ്റായ പ്രവണതകൾ ഇടതുപക്ഷം പ്രോത്സാഹിപ്പിക്കില്ലെന്നും എം സ്വരാജ് പറഞ്ഞു.

കള്ളവോട്ടിനെ കര്‍ക്കശമായി നേരിടണം. അതാണ് എല്‍ ഡി എഫിന്റെ നിലപാട്. അതേസമയം, തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കൂട്ടായ പ്രവര്‍ത്തനത്തോടെ അടുക്കും ചിട്ടയുമായി പ്രചാരണം നടത്താന്‍ സാധിച്ചു എന്നും സ്വരാജ് വ്യക്തമാക്കി.

അതേസമയം, വിവിധയിടങ്ങളിൽ കള്ളവോട്ട് നടന്നു എന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത് വന്നിരുന്നു. ഇതിൽ പ്രധാനമായും പൊന്നുരുന്നി , പാലാരിവട്ടം, കൊല്ലംകുടിമുകൾ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് പരാതി ഉണ്ടായി. ഇതിൽ, പൊന്നുരുന്നിയിൽ ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തിൽ കളളവോട്ട് ചെയ്യാൻ എത്തിയ ഒരാളെ ബൂത്ത് ഏജന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെ ആയിരുന്നു പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തത്. പൊന്നുരുന്നി സ്വദേശി ടി എം സഞ്ജുവിന്റെ കള്ളവോട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. അതേസമയം, നാട്ടിൽ ഇല്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമിച്ചു എന്നായിരുന്നു യു ഡി എഫ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.

അതേസമയം, ഇടപ്പളളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തിലും ഇന്ന് കളളവോട്ട് നടന്നതായി വ്യക്തമാക്കി യു ഡി എഫ് പരാതി നല്‍കി. കാനഡയിൽ താമസിക്കുന്ന വ്യക്തിയുടെ പേരിൽ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് യു ഡി എഫ് ഉന്നയിച്ച പരാതി. സിനിമ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ മകന്റെ വോട്ട് ആയിരുന്നു ഇത്തരത്തില്‍ ചെയ്തതെന്ന് യു ഡി എഫ് വ്യക്തമാക്കുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസ്; വീണ്ടും രണ്ടു പേർ അറസ്റ്റിൽതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസ്; വീണ്ടും രണ്ടു പേർ അറസ്റ്റിൽ

അതേസമയം, കള്ളവോട്ട് ചെയ്തത് യു ഡി എഫ് ആണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നു. ഇതിന് എതിരെ എല്‍ ഡി എഫ് പരാതി നല്‍കും. യു ഡി എഫ് വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചാണ് കള്ളവോട്ട് ചെയ്തെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. തൃക്കാക്കരയിലെ മികച്ച പോളിംഗ് ഇടതു പക്ഷത്തിന് അനുകൂലമാകും. ഇവിടുളള ജനങ്ങൾ വികസനത്തിന് വേണ്ടി വോട്ട് ചെയ്തു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

അതേസമയം, കള്ളവോട്ട് വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരുന്നു. കള്ള വോട്ടിന് പിന്നിൽ സി പി എം ആണെന്ന് ഉന്നയിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പൊലീസ് പിടിയിൽ ആയിരിക്കുന്ന ആൾ സി പി എം പ്രവർത്തകനാണ്. ഇയാളാണ് കള്ളവോട്ട് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വ്യാജ ഐ ഡി ഉണ്ടാക്കി ആണ് ഇയാൾ കള്ളവോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഇക്കാര്യം വരും ദിവസങ്ങളിൽ വ്യക്തമാകും എന്നും അദ്ദേഹം വ്യക്തമാക്കി..

Recommended Video

cmsvideo
ആ ശബ്ദത്തിന് വിട മാസ്മരിക ഗായകൻ കൃഷ്ണകുമാർ അന്തരിച്ചു

English summary
thrikkakara by election 2022: cpm leader m swaraj reacted to thrikkakara fake vote issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X