• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോ ജോസഫിന്റെ പ്രചാരണം നാണംകെട്ട ഏര്‍പ്പാടെന്ന് മല്ലുട്രാവലര്‍; രാഷ്ട്രീയ ബോധമില്ലെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

കൊച്ചി : തൃക്കാക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ രംഗത്ത്. ഡോക്ടറെന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നാണം കെട്ട ഏര്‍പ്പാടാണെന്ന് മല്ലു ട്രാവലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറി പോസ്റ്റില്‍ പറയുന്നു. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇടതു സൈബര്‍ പ്രൊഫൈലുകള്‍ മല്ലു ട്രാവലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

'അത് പറയാൻ രാഹുൽ ഈശ്വർ ആരാണ്, ഈ അനീതിക്ക് കൂട്ട് നിൽക്കുന്നവർ ഭാവിയിൽ നാറും': പ്രകാശ് ബാരെ'അത് പറയാൻ രാഹുൽ ഈശ്വർ ആരാണ്, ഈ അനീതിക്ക് കൂട്ട് നിൽക്കുന്നവർ ഭാവിയിൽ നാറും': പ്രകാശ് ബാരെ

ഒരു ഡോക്ടര്‍/ നഴ്‌സ് രോഗിയെ വളരെയധികം കഷ്ടപ്പെട്ട് മരണത്തില്‍ നിന്നും തിരിച്ചുകൊണ്ട് വരുന്നത് കൊണ്ട് ആണ് അവരെ ദൈവത്തിന്റെ മാലാഖയായി നമ്മള്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും. എന്നാല്‍ ഒരു ഡോക്ടര്‍ താന്‍ ചെയ്ത കാര്യങ്ങള്‍ എടുത്ത് പറഞ്ഞ്, ഇലക്ഷന്‍ പ്രചരണം നടത്തി വോട്ട് പിടിക്കുന്നത് നാണംകെട്ട ഏര്‍പ്പാട് ആണെന്നാണ് മല്ലു ട്രാവലറിന്റെ അഭിപ്രായം. എന്റെ മണ്ഡലത്തില്‍ ആയിരുന്നു എങ്കില്‍ ഞാന്‍ ആ വ്യക്തിക്ക് വോട്ട് കൊടുക്കില്ലായിരുന്നെന്നും മല്ലു ട്രാവലര്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു .

എന്നാല്‍ പ്രസ്താവന വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് മല്ലുവിനെതിരെ ഉയരുന്നത്. മല്ലു ട്രാവലറിന് യാതൊരുവിധ രാഷ്ട്രീയ ബോധമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മല്ലു ട്രാവലറിന്റെ പരാമര്‍ശത്തില്‍ ഒരു പുല്ല് വില പോലും കല്‍പ്പിക്കേണ്ടതില്ലെന്നാണ് സി പി എം സൈബര്‍ പ്രൊഫൈലുകള്‍ അഭിപ്രായപ്പെടുന്നത്. പിന്നാലെ പരിഹാസങ്ങളും ട്രോളുകളും ഉയര്‍ന്നു. പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചാല്‍ മല്ലുവും അയാളെ പിന്തുടരുന്ന ഇക്രുമോന്‍ 7ബി ടീംസും കേരളം കത്തിക്കാന്‍ ആഹ്വാനം ചെയ്യുമെന്നാണ് സോഷ്യല്‍മീഡിയ പരിഹസിച്ചത്.

അതേസമയം , ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. ഹൃദ്രോഗ വിദഗ്ദനായ ഡോ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്.സി.ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം ഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി.എമ്മും നേടി .

cmsvideo
  ചുവപ്പിന്റെ സ്ഥാനാർത്ഥിയായി ഹൃദയം കാക്കുന്ന ഡോക്ടർ,ആരാണീ ജോ ജോസഫ് | Oneindia Malayalam

  എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രസ്സീവ് ഡോക്ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു .

  ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ലേഖനങ്ങള്‍ എഴുതാറുണ്ട്. ڇഹൃദയപൂര്‍വ്വം ഡോക്ടര്‍ڈ എന്ന പുസ്തകത്തിന്‍റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെ എസ് ഇ ബി ജീവനക്കാരായിരുന്ന പരേതരായ കെ.വി.ജോസഫിന്‍റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30 ന് ചങ്ങനാശ്ശേരിയില്‍ ജനിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍ .

  English summary
  Thrikkakara by-election 2022: Vlogger Mallu Traveler criticizes Left candidate Jo Joseph's campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X