കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചരണച്ചൂടിനിടയില്‍ രോഗീപരിചരണവും; തൃക്കാക്കരയുടെ മനസ്സറിഞ്ഞ് ജോ ജോസഫ്

Google Oneindia Malayalam News

ബിജെപി സ്ഥാനാർത്ഥിയായി എഎന്‍ രാധാകൃഷ്ണന്‍ കൂടി വന്നതോടെ തൃക്കാക്കരയംഗത്തിന്റെ ചിത്രം വ്യക്തമായി കഴിഞ്ഞു. യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ ഇതിനോടകം തന്നെ പ്രചരണം ആരംഭിച്ചെങ്കിലും ഇന്ന് വൈകീട്ട് മുതലാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രചരണം ആരംഭിക്കുക. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണെങ്കിലും ഡോക്ടറായ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് അല്‍പ സമയം രോഗീ പരിചരണത്തിന് വേണ്ടിയും മാറ്റിവെക്കുനുണ്ട്. കഴിഞ്ഞ ദിവസം പ്രചരണത്തിന്റെ ഭാഗമായി തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തിയപ്പോഴാണു സമീപത്തു താമസിക്കുന്ന അബ്ദുറഹ്മാൻ കുമ്പളത്തിന്റെയം ലില്ലി വർഗീസിന്റെയും വസതികൾ സന്ദർശിച്ച് രോഗവിവരം തിരക്കിയത്. ക്ഷേത്ര സന്ദർശനത്തിനെത്തിയ രാധാദേവി തന്റെ ഭർത്താവായ ഗോവിന്ദൻ കുട്ടിയുടെ ഡോക്ടറായിരുന്നു ജോ ജോസഫിന് വേണ്ടി വോട്ട് തേടിയതും കൌതുകമുണർത്തി. കഴിഞ്ഞ ദിവസത്തെ വോട്ട് തേടലിനിടയിലെ ഇത്തരം രസകരമായ കാര്യങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു, കാരണമുണ്ട്: രാഹുല്‍ ഈശ്വർദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു, കാരണമുണ്ട്: രാഹുല്‍ ഈശ്വർ

ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ട ശേഷം ഇന്നാണ് ആദ്യമായി ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ പോയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ഡോ. ജെ ജേക്കബ് ന് വേണ്ടിയും മറ്റ് സഖാക്കൾക്ക് വേണ്ടിയും എല്ലാം വോട്ടഭ്യർത്ഥിച്ച പരിചയം മാത്രമുള്ള ഞാൻ എനിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചത് വ്യത്യസ്ഥമായ അനുഭവമായിരുന്നു . തൃക്കാക്കരയുടെ വികസന കാഴ്ചപ്പാട് തൊട്ടറിഞ്ഞു കൊണ്ടായിരുന്നു പര്യടനം.

thr

ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം തമ്മനം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. ഭവനങ്ങളും കടകളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കറുക പള്ളി ദേവാലയം സന്ദർശിച്ച് തമ്മനം സെൻ്റ് ജൂഡ് ദേവാലയത്തിൽ എത്തിയപ്പോൾ അതാ, പ്രതിപക്ഷ സ്ഥാനാർഥി ഉമാ തോമ പിന്നെ കണ്ടു മുട്ടി. പ്രതിപക്ഷ സ്ഥാനാർത്ഥിയ്ക്ക് സൗഹൃഭാശംസകളോടെ ഹസ്തദാനം നൽകി..

ത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

പാലാരിവട്ടം കണയന്നൂർ എസ്എൻഡിപി ശാഖയിലെ ആശംസകൾ സ്വീകരിച്ച്
സിപിഎം വെണ്ണല ലോക്കൽ കമ്മറ്റി ഓഫീസിലെത്തിയപ്പോൾ സംസ്ഥാന കമ്മറ്റി അംഗം സഖാവ് ദിനേശ് മണി അവിടെ കാത്തിരിയ്ക്കുന്നു...

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

വെണ്ണല അലിഞ്ചുവട് സന്ദർശനത്തിൽ എൻ.എസ്.എസ് കരയോഗം ഓഫീസ്, ആലിഞ്ചുവട് അക്ഷയ കേന്ദ്രം, മൃഗാശുപത്രി , ഹോമിയോ ഡിസ്പെൻസറി , എന്നിവിടങ്ങളിൽ എല്ലാം വോട്ട് അഭ്യർത്ഥിച്ചു. തൈക്കാട് മഹാദേവ ക്ഷേത്രത്തിൽ അനുഗ്രഹ ആശംസകൾക്കൊപ്പം ഭക്തജനങ്ങൾക്കൊപ്പം ക്ഷേത്ര ഊട്ടുപുരയിൽ സപ്താഹയജ്ഞത്തിന് ഭാഗമായുള്ള ഉള്ള പ്രസാദഊട്ടിലും പങ്കു ചേർന്നു..

അവിടെ ക്ഷേത്ര സന്ദർശനത്തിനെത്തിയ രാധാദേവിയുടെ ഭർത്താവ് ഗോവിന്ദൻകുട്ടി ഞാൻ ചികിത്സിക്കുന്ന ആളാണ്. എന്നെ കണ്ട രാധാദേവി ചേച്ചി എനിക്കായി അവിടെ എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചു. ക്ഷേത്ര അങ്കണത്തിൽ ഉണ്ടായ ഡി.സി.സി സെക്രട്ടറി എം.ബി മുരളീധരനുമായും സൗഹൃദം പങ്കു വച്ചു. പാലാരിവട്ടത്തെ പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ നിന്ന് വോട്ടും പ്രാർത്ഥനാ മംഗളങ്ങളും തേടി. എസ്എൻഡിപി ശാഖ സന്ദർശിക്കുകയും ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.

ഭക്ഷണശേഷം സിപിഐഎം എം തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൽ. സമീപത്ത് തന്നെ എന്റെ ചികിത്സയിലായിരുന്ന അബ്ദുറഹ്മാൻ കുമ്പള ത്തിന്റെ യും ലില്ലി വർഗീസിന്റെയും വസതികൾ സന്ദർശിച്ചു. തുതിയൂർ സെൻ്റ് ജോസഫ് സിറിയൻ കത്തോലിക്ക പള്ളി, തുതിയൂർ അവർ ലേഡി ഓഫ് ഡോളർ ചർച്ച് , പ്ലാറ്റിനം റസിഡൻസ് അസോസിയേഷൻ,സൺ സ്റ്റോൺ വിലാസ് എന്നിവിടങ്ങളും സന്ദർശിച്ചു .

പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിനെ വീട്ടിലെത്തി കണ്ടു. സൗഹൃദ സംഭാഷണത്തോടൊപ്പം വോട്ടും എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് തൃക്കാക്കരയുടെ വികസന പ്രതീക്ഷകളെ കുറിച്ച് തന്നെയാണ്. ആ പ്രതീക്ഷകൾ നിറവേറ്റാൻ എന്നും ഒപ്പം ഉണ്ടാവും. നിങ്ങളിൽ ഒരാളായി തന്നെ ...

English summary
Thrikkakara by-election: LDF candidate Joe Joseph's campaign is in full swing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X