കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഉമ തോമസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഉമ കെ തോമസ്. ആളുകള്‍ സ്ഥാനാര്‍ത്ഥിയാണല്ലേ എന്ന് ചോദിച്ചുവെന്നും എന്നാല്‍ തനിക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ

കുറേപ്പേര്‍ വിളിച്ചു ചോദിച്ചു. ഓരാള് സ്ഥാനാര്‍ത്ഥി ആണല്ലേ എന്ന് തന്നെ ചോദിച്ചു. എനിക്ക് അതൊന്നും അറിയില്ല. ഞാനറിയാത്ത കാര്യം എങ്ങനെയാ പറയുക. ഒന്നും അറിയില്ലാട്ടോ - ഉമ തോമസ് പറഞ്ഞു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഏത് സമയത്തും നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.

uma

ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യു ഡി എഫിനും മണ്ഡലത്തിലുണ്ട്. നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിക്കും. എത്രയും വേഗത്തില്‍ സ്ഥാനര്‍ഥിയെ പ്രഖ്യാപിക്കും . പി ടി തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില യു ഡി എഫ് സ്ഥാനാര്‍ഥി വിജയിക്കും.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. സില്‍വര്‍ ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു .

തൃക്കാക്കര എം എല്‍ എ ആയിരുന്നു പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 3 ന് വോട്ടെണ്ണല്‍ നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയത് മെയ് 11 നാണ്. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

പിടിയുടെ അഭാവത്തില്‍ ഭാര്യ ഉമ തോമസിനെയാണ് മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് മത്സരിക്കുന്നില്ലെന്ന് ഉമ തീര്‍ത്ത് പറഞ്ഞിട്ടില്ല. പകരം ഹൈക്കമാന്റ് ആണ് ഇക്കാര്യത്തില്‍ തിരുമാനം എടുക്കേണ്ടതെന്നായിരുന്നു ഉമ തോമസ് പ്രതികരിച്ചത്.

English summary
Thrikkakara by-election: Uma Thomas says she does not know anything about her candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X