പി ടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയില്‍
കൊച്ചി: പിടി തോമസ് എംഎല്‍എ. തൃക്കാക്കരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. കെ പി സി സി വർക്കിങ് പ്രസിഡന്റാണ്. രാവിലെ 10.30 ഓടെ വെല്ലൂർ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി കൂറേക്കാലമായി ചികിത്സയിലായിരുന്നു. സ്വന്തം പ്രവർത്തന ശൈലികൊണ്ടും നിലപാടു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം. പ്രവർത്തകർക്കിടയില്‍ വലിയാ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം ഏത് സമയത്തും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടിയെത്തിയിരുന്നു. താഴേക്കിടയിലുള്ള പ്രവർത്തകർക്ക് വരെ അദ്ദേഹത്തെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുമായിരുന്നു.
വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം..ബിജെപിക്ക് തിരിച്ചടി

എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണെങ്കിലും തന്റെ നിലപാടുകള്‍ ഒരിക്കലും ഗ്രൂപ്പിനോ പാർട്ടിക്കോ പോലും അടിയറവ് വെക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കസ്തൂരി രംഗന്‍ വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാട് ഇതിന് ഉദാഹരമാണ്. ഈ ഒരു വിഷയം കൊണ്ട് തന്നെയാണ് പിടി തോമസിന് തന്റെ തട്ടകമായ ഇടുക്കി വിട്ട് എറണാകുളത്തേക്ക് മാറേണ്ടി വന്നത്.

എറണാകുളത്ത് എത്തിയ പിടി തോമസിന് പാർട്ടി നല്‍കിയ സീറ്റ് തൃക്കാക്കരയായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ഉറച്ച സീറ്റ് അല്ലെങ്കിലും തൃക്കാക്കരയില്‍ നിന്നും രണ്ട് തവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൃക്കാക്കരയില്‍ പാർട്ടിക്ക് അധീതമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സിപിഎം കുടുംബങ്ങളുടെ വിഷത്തില്‍ അടക്കം അദ്ദേഹം സജീവമായി ഇടപെടുന്നത് കേരളം കണ്ടു.

നാലു തവണ എം എൽ എയും ഒരു തവണ എംപിയുമായിരുന്നു. പുതിയ നേതൃത്വം വന്നപ്പോഴും കെ പി സി സി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട മൂന്ന് പേരില്‍ ഒരാളായിരുന്നു പിടി തോമസ്. നിയമസഭയിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്പ്ലിങർ വിഷയത്തിലുള്‍പ്പടെ അദ്ദേഹവും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടുന്നതിന് നിയമസഭ സാക്ഷ്യം വഹിച്ചു.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 പിടി തോമസ് ജനിച്ചത്. കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്...

1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ലാണ് ഇടുക്കി ഡിസിസി പ്രസിഡന്റായി പിടി തോമസ് ചുമതലയേല്‍ക്കുന്നത്. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം ഉള്‍പ്പടേ പാർട്ടി ഏല്‍പ്പിച്ച നിരവധി ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിറവേറ്റി. 1991 ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തൊടുപുഴയില്‍ നിന്നായിരുന്നു ആദ്യ മത്സരം. 96 ല്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടെങ്കിലും 2006 ല്‍ മണ്ഡലം തിരിച്ച് പിടിച്ചു.

2006 ല്‍ വീണ്ടും പിജെ ജോസഫിനോട് പരാജയപ്പെട്ടതോടെ 2009 ല്‍ ഇടുക്കിയില്‍ നിന്നും ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചു. ഫ്രാന്‍സിസ് ജോർജിനെ പരാജയപ്പെട്ടുത്തി ആദ്യമായി നിയസഭയിലേക്ക്. കസ്തൂരി രംഗന്‍ വിഷയത്തില്‍ പാർട്ടിക്കാർ അടക്കം എതിർത്തതോടെ ഇടുക്കിയില്‍ നിന്നും തൃക്കാക്കരയില്‍ എത്തി 2016 ലും 2021 ലും വിജയിച്ചു.