കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ മോദിയെ നായക്കാഷ്ടത്തോടുപമിച്ച അദ്ധ്യാപകനെതിരെ കേസ്

  • By Gokul
Google Oneindia Malayalam News

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ റിട്ട. അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. തൃത്താല കൈതവളപ്പില്‍ ടി.ജി ഗോപാലകൃഷ്ണനെതിരെയാണ് ഐ.ടി ആക്ട് 66 എ വകുപ്പ് പ്രകാരം പട്ടാമ്പി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകനായ ബാലു പട്ടാമ്പി എന്ന ബാലസുബ്രമണ്യം ആണ് അദ്ധ്യാപകനെതിരെ പരാതി നല്‍കിയത്.

റീന ഫിലിപ്പ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് അടിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ടി ജി ഗോപാലകൃഷ്ണന്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിന് അടിസ്ഥാനമായത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും നായിക്കാഷ്ടത്തിന്റെ രണ്ടറ്റങ്ങളാണ് എന്നായിരുന്നു അദ്ധ്യാപകന്റെ പരാമര്‍ശം.

modi-case

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് പിന്നീട് വന്ന ബിജെപി അനുകൂലികള്‍ നടത്തിയത്. ലോകം ആദരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചതിലൂടെ അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ക്ക് മനോവിഷമം ഉണ്ടായെന്ന് ബാല സുബ്രഹ്മണ്യം പിന്നീട് പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സോഷ്യല്‍ സൈറ്റില്‍ നടന്ന വാക്കുതര്‍ക്കത്തിനിടയില്‍ കേവലം ഉപമയായി ഉപയോഗിച്ച വാക്ക് വിവാദത്തില്‍ പോലീസ് കേസ് വന്നതോടെ, തൃത്താല എംഎല്‍എ ആയ വിടി ബല്‍റാം ടി ജി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അഭിനന്ദിച്ചു. രാഷ്ട്രീയ വിമര്‍ശനം സ്വതന്ത്രമായും ചങ്കൂറ്റത്തോടെയും പറയാന്‍ കാണിച്ച ധൈര്യത്തിനാണ് താന്‍ ടി ജി ബാലകൃഷ്ണനെ സന്ദര്‍ശിച്ചതെന്ന് വിടി ബല്‍റാം പറഞ്ഞു.

English summary
Facebook comment; thrithala police registered case against retired teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X