പുലിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; പുലി പശുക്കുട്ടിയെ മരക്കൊമ്പിൽ തൂക്കിയിട്ടു!

  • By: Akshay
Subscribe to Oneindia Malayalam

അതിരപ്പിള്ളി: പുലി പശുകുട്ടിയെ പിടിച്ച് റബ്ബർ മരക്കൊമ്പിൽ തൂക്കിയിട്ടു. അതിരപ്പിള്ളി പ്ലാന്റേഷൻ റബ്ബർ തോട്ടത്തിലാണ് ഈ അത്ഭുത സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും പുലി പശുകുട്ടിയെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.

പന്ത്രണ്ട് അടിയിലേറെ ഉയരമുള്ള മരത്തിലായിരുന്നു പുലി പശുകുട്ടിയുമായി കയറിയത്. പശുകുട്ടിയുടെ തോളിന് സമീപം പരിക്കേറ്റിട്ടുണ്ട്. പശുക്കുട്ടി ഇപ്പോൾ ചികിത്സയിലാണ്. വനപാലകരും വെറ്റിനറി ഡോക്ടറും പെട്ടെന്ന് തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Athirappilly

പ്ലാന്റേഷൻ മൂന്നാം ബ്ലോക്കിലെ പുത്തൻപുരയിൽ ചന്ദ്രന്റെ രണ്ട് വയസ്സുള്ള പശുകുട്ടിയെയാണ് പുലി പിടിച്ചത്. എന്നാൽ ഇത് ആധ്യമായല്ല പശുകുട്ടികൾക്ക് നേരെ പുലിയുടെ ആക്രമം നടക്കുന്നത്. മുമ്പ് രണ്ട് തവണ പ്രദേശത്ത് പശുകുട്ടികളെ പുലി കൊന്ന് തിന്നിട്ടുണ്ട്.

English summary
Tiger attacked cow and hanged in tree at Athirappilly
Please Wait while comments are loading...